പിന്തുണച്ച് പി ബി

ന്യൂഡല്‍ഹി: മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി ഗീതാ ഗോപിനാഥിനെ നിയമിച്ചതിനെ പിന്തുണച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഉപദേശങ്ങള്‍ സ്വീകരിച്ചാലും ഇടത് സര്‍ക്കാര്‍ തുടരുന്നത് ഇടത് സാമ്പത്തിക നയങ്ങളായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള സര്‍ക്കാരാണ് ഗീതയെ സാമ്പത്തിക ഉപദേശക സ്ഥാനത്ത് നിയമിച്ചത്. ഇക്കാര്യത്തില്‍ കേന്ദ്ര നേതൃത്വം ഇടപെടില്ലെന്നും പ്രകടനപത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കുമെന്നും സീതാറാം Read More …

അതിസാഹസികം; ഈ യാത്ര

ന്യൂദല്‍ഹി: കുന്നും മലകളും താണ്ടി തണുപ്പും ചൂടും അനുഭവിച്ച് ഒരു ബസ് യാത്ര. സാഹസിക സഞ്ചാരികളെ മോഹിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയതും സാഹസികവുമായി ബസ് യാത്രക്ക് ജൂണ്‍ രണ്ടാം വാരത്തില്‍ തുടക്കമായി. ദല്‍ഹിയില്‍ നിന്ന് ലേ (ലഡാക്ക്)യിലേക്കാണ് ഈ പുതുമ നിറഞ്ഞതും സംഭവബഹുലവുമായ യാത്ര.ഹിമാലയസാനുക്കളിലേക്ക് യാത്രപോകാന്‍ കൊതുക്കുന്നവര്‍ക്കായാണ് ഹിമാചല്‍ പ്രദേശ് ബസ് കോര്‍പ്പറേഷന്റെ ഈ പുതിയ Read More …

മഥുര സംഘടനം 14 പേര്‍ മരിച്ചു

മഥുര: ഉത്തര്‍പ്രദേശിലെ മഥുരയില്‍ കയ്യേറ്റക്കാരെ ഒഴിപ്പിക്കുന്നതിനിടെയുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പോലീസുകാരടക്കം 14 പേര്‍ കൊല്ലപ്പെട്ടു. 100 ല്‍ അധികം പേര്‍ക്ക് പരിക്കേറ്റു. മരണ സംഖ്യ ഉയരാനാണ് സാധ്യത. നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. മഥുരയിലെ ജവഹര്‍ബാഗിലാണ് സംഭവം നടന്നത്. ആസാദ് ബാരത് വൈചാരിക് ക്രാന്തി സത്യാഗ്രഹി അംഗങ്ങളെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇവര്‍ രണ്ട് Read More …

ഭീഷണിമുഴക്കിയ ആള്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യകുമാറിനെ വധിക്കുമെന്നു ഭീഷണി മുഴക്കിയ ഉത്തര്‍പ്രദേശ് നവനിര്‍മാണ്‍ സേന തലവന്‍ അമിത് ജാനി അറസ്റ്റില്‍. വ്യാഴാഴ്ച രാത്രിയാണ് ഡല്‍ഹി പോലീസ് സ്‌പെഷല്‍ സെല്‍ ഇയാളെ അറസ്‌റ് ചെയ്തത്. കനയ്യകുമാറിനു പുറമേ ജെഎന്‍യു ഗവേഷക വിദ്യാര്‍ഥി ഉമര്‍ ഖാലിദിനു നേര്‍ക്കും ഇയാള്‍ ഭീഷണി മുഴക്കിയിരുന്നു. ഏപ്രില്‍ 14നാണ് Read More …

നടന്‍ സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡല്‍ഹി: രാജ്യസഭാ എംപിയായി നടന്‍ സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. ഭാര്യ രാധികയും മക്കളും സത്യപ്രതിജ്ഞയ്ക്ക് സാക്ഷ്യം വഹിക്കാനെത്തിയിരുന്നുപിന്നീട് അദ്ദേഹത്തെ രാജ്യസഭാ അധ്യക്ഷന്‍ ഹമീദ് അന്‍സാരി സഭയുടെ നടപടികളിലേക്ക് സ്വാഗതം ചെയ്തു. ഉപരാഷ്ട്രപതിയുടെ കാല്‍തൊട്ട് വണങ്ങിയാണ് സുരേഷ് ഗോപി ഇരിപ്പിടത്തിലേയ്ക്ക് മടങ്ങിയത്. രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വസതിയില്‍ എത്തി Read More …

ഒളിച്ചോടിയതിന് അമ്മയെ നഗ്നയാക്കി മര്‍ദ്ദിച്ചു

ലക്‌നൗ: മകന്‍ പെണ്‍കുട്ടിയോടൊപ്പം ഒളിച്ചോടിയതിന് യുവാവിന്റെ അമ്മയെ പൊതുസ്ഥലത്ത് നഗ്നയാക്കി മര്‍ദ്ദിച്ചു. ഉത്തര്‍പ്രദേസിലെ ഒരു ഗ്രാമത്തില്‍ തിങ്കളാഴ്ചയാണ് ക്രൂരത അരങ്ങേറിയത്. ശിക്ഷയായി അരുപതുകാരിയായ യുവാവിന്റെ അമ്മയുടെ മുഖത്ത് കരി ഓയില്‍ ഒഴിക്കുകയും രഹസ്യഭാഗങ്ങളില്‍ മുളകുപൊടി വിതറുകയും ചെയ്തുവെന്ന് പോലീസ് അറിയിച്ചു. പെണ്‍കുട്ടിയുടെ വീട്ടുകാരാണ് അക്രമത്തിന് പിന്നില്‍. പൊലീസ് എത്തിയാണ് സ്ത്രിയെ അക്രമികളില്‍ നിന്നും രക്ഷിച്ചത്. ഇവരെ Read More …

അലിഗഡില്‍ സംഘര്‍ഷം; ഒരു വിദ്യാത്ഥി മരിച്ചു

അലിഗഡ് :  അലിഗഡ് മുസ്ലീം സര്‍വ്വകലാശാലയില്‍ ഉണ്ടായ സംഘര്‍ഷത്തിനിടയില്‍ വിദ്യാര്‍ത്ഥി വെടിയേറ്റു മരിച്ചു. വിദ്യാര്‍ത്ഥി ഗ്രൂപ്പുകള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ പോലീസ് വെടിവെപ്പിലാണ് വിദ്യാര്‍ത്ഥി കൊല്ലപെട്ടത്. സര്‍വ്വകലാശാല പ്രോക്ടറുടെ ഓഫീസിനും വാഹനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍  തീ വെച്ചു. വിദ്യാര്‍ത്ഥികളെ പിരിച്ചുവിടുന്നതിനായി പോലീസ് നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. തുടര്‍ന്ന്  സംഘര്‍ഷം അവസാനിപ്പിക്കുന്നതിനായി പൊലീസ് ആകാശത്തേക്ക് വെടിവെക്കുന്നതിനിടെ വിദ്യാര്‍ത്ഥിക്ക് വെടിയേല്‍ക്കുകയായിരുന്നു രണ്ടു Read More …

ജെറ്റ് എയര്‍വെയ്‌സിന് ഭീഷണി

മുംബൈ: മുബൈയില്‍ നിന്നു പുറപ്പെടേണ്ട ജെറ്റ് എയര്‍വെയ്‌സ് വിമാനത്തിനു ഭീഷണി. ഇന്നു രാവിലെയാണ് വിമാനത്തിന് ഭീഷണി ഉയര്‍ത്തുന്ന ഫോണ്‍ സുന്ദേശം ജീവനക്കാര്‍ക്ക് ലഭിച്ചത്. ടെലിഫോണ്‍ സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് വിമാന സര്‍വീസ് താത്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്. സംഭവത്തില്‍ അടിന്തര അന്വേഷണം ആരംഭിച്ചു.