രാഹുലിന് കത്തെഴുതിയെന്ന് ആരോപണം

ന്യൂഡല്‍ഹി: യുവാക്കള്‍ക്കും വനിതകള്‍ക്കും അവസരം നല്‍കാന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന ടി.എന്‍. പ്രതാപന്റെ നിലപാട് പൊള്ളയായിരുന്നുവെന്നു റിപ്പോര്‍ട്ടുകള്‍. കൊടുങ്ങല്ലൂര്‍ എംഎല്‍എ ആയ പ്രതാപന്‍ കയ്പമംഗലം സീറ്റ് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ന്ധിക്കു കത്തയച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നു. വെള്ളിയാഴ്ച നടന്ന തെരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ രാഹുല്‍ ഗാന്ധി പ്രതാപന്റെ കത്ത് വായിച്ചെന്നാണു സൂചന. ഇതിന്റെ അടിസ്ഥാനത്തിലാണത്രേ പ്രതാപന് Read More …

അമിതാഭ് ബച്ചന്‍ മികച്ച നടന്‍

ന്യൂഡല്‍ഹി: സമാന്തര സിനിമകളെ പിന്തള്ളി ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി ജനപ്രിയ ചിത്രങ്ങള്‍. മികച്ച നടനുള്ള ഈ വര്‍ഷത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന് അമിതാഭ് ബച്ചന്‍ അര്‍ഹനായി. പിക്കുവിലെ അഭിനയത്തിനാണു ബച്ചനെ മികച്ച നടനായി തെരഞ്ഞെടുത്തത്. കങ്കണാ റണാവത്താണു മികച്ച നടി. തനു വെഡ്‌സ് മനു റിട്ടേണ്‍സിലെ അഭിനയത്തിനാണു കങ്കണയ്ക്കു പുരസ്‌കാരം ലഭിച്ചത്. എസ്.എസ്. രാജമൌലി Read More …

എയര്‍ ഇന്ത്യ വിമാനം അടിയന്തിരമായി ഇറക്കി

മുബൈ അടിഭാഗത്ത് നിന്ന് പുക ഉയര്‍ന്നതിനെത്തുടര്‍ന്ന് ഹൈദരാബാദില്‍ നിന്നുംമുംബൈയ്ക്ക് പോയ എയര്‍ ഇന്ത്യാ വിമാനം അടിയന്തിരമായി മുംബൈയില്‍ ഇറക്കി. വിമാനത്തിലുണ്ടിയിരുന്ന 120 യാത്രക്കാരും സുരക്ഷിതരാണെന്നും എല്ലാ യാത്രക്കരേയും പുറത്തെത്തിച്ചതായും എയര്‍ ഇന്ത്യ അറിയിച്ചു. വിമാനത്തിന്റെ അടിഭഗത്ത് നിന്ന് പുക ഉയര്‍ന്നതിന്റെ കാരണം അറിവായിട്ടില്ല. രാവിലെ 6.15 നാണ് എയര്‍ ഇന്ത്യയുടെ എയര്‍ബസ് 319 വിഭാഗത്തില്‍പ്പെട്ട എ Read More …

പത്താന്‍കോട് പാക്അന്വേഷണ സംഘം ഇന്ത്യയില്‍

ന്യൂഡല്‍ഹി: പത്താന്‍കോട് വ്യോമസേനാ താവള ഭീകരാക്രമണവുമായി ബന്ധപ്പെട്ട് തെളിവെടുപ്പുകള്‍ക്കായി പാക് അന്വേഷണ സംഘം ഇന്ത്യയിലെത്തി. ഭീകര സംഘടനയായ ജെയ്ഷ് ഇ മുഹമ്മദിന്റെ പങ്ക് സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാനാണ് പാക് സംഘം ഇന്ത്യയിലെത്തിയത്. ആദ്യമായാണ് പാക് പോലീസും രഹസ്യാന്വേഷണ വിഭാഗവും തീവ്രവാദ ആക്രമണത്തെ സംബന്ധിച്ച് അന്വേഷിക്കാന്‍ ഇന്ത്യയിലെത്തുന്നത്. പാക് പ്രധാനമന്ത്രി നവാസ് ഷരീഫ് രൂപീകരിച്ച അഞ്ചംഗ പത്യേക Read More …

ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ഭരണ പ്രതിസന്ധിയെ തുടര്‍ന്ന് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശിപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചു. ഒമ്പത് എംഎല്‍എമാര്‍ കൂറുമാറിയതിനെ തുടര്‍ന്ന് സംസ്ഥാനത്തെ ഭരണ പ്രതിസന്ധി ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ കേന്ദ്ര സര്‍ക്കാരിന് കത്തയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനാത്തില്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് രാഷ്ട്രപതി ഭരണത്തിന് ശിപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചത്. ഹരീഷ് റാവത്തിന്റെ Read More …

തിരഞ്ഞെടുപ്പ് പ്രചരണം ചായ ചര്‍ച്ചയാക്കി മോദി

ദിസ്പൂര്‍:  നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അസമില്‍ ചായ ചര്‍ച്ചയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പണ്ട് ചായ വിറ്റിരുന്ന സമയത്ത് ഉപയോഗിച്ചിരുന്നത് അസം തേയിലയായിരുന്നു. ജനങ്ങള്‍ക്ക് കൂടുതല്‍ ഉന്മേഷം നല്‍കാന്‍ അസം തേയിലയ്ക്ക്  സാധിച്ചിരുന്നു. അതിന് അസമിനേട് പ്രത്യേകം നന്ദി പറയുന്നു. തിരഞ്ഞെടുപ്പിന് മുന്നോടിയായുളള റാലിയില്‍ അസമിലെ ടിന്‍സുകയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദാരിദ്രത്തിനും അഴിമതിക്കുമെതിരെയാണ് തന്റെ പോരാട്ടം. Read More …

ജമ്മുകാഷ്മീരില്‍ സര്‍ക്കാര്‍ രൂപികരിക്കാന്‍ ധാരണ

ശ്രീനഗര്‍: ജമ്മുകാഷ്മീര്‍ സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദമുന്നയിച്ച് പിഡിപിയും ബിജെപിയും ഗവര്‍ണറെ കണ്ടു. പിഡിപി നേതാവ് മെഹബൂബ മുഫ്തിയും ബിജെപി നേതാവ് നിര്‍മല്‍ സിംഗും ചേര്‍ന്നാണ് ഗവര്‍ണര്‍ എന്‍.എന്‍.വോറയെ കണ്ടത്. ഇതോടെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ആഴ്ചകള്‍ നീണ്ടു നിന്ന അനിശ്ചിതത്വത്തിന് വിരാമമായി. ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം പുറത്തുവന്ന മെഹബൂബ ബിജെപിയുടെ പിന്തുണയ്ക്ക് നന്ദി പറഞ്ഞു. Read More …

കാര്‍ഷിക അവാര്‍ഡ് കര്‍ഷകന്‍ മാത്യു സെബാസ്റ്റ്യന്‍ ഏറ്റുവാങ്ങി

ന്യൂഡല്‍ഹി: കേന്ദ്ര കൃഷി മന്ത്രാലയവും, ദേശീയ കാര്‍ഷിക ഗവേഷണ കേന്ദ്രവും സംയുക്തമായി ഏര്‍പ്പെടുത്തിയ കാര്‍ഷിക അവാര്‍ഡ് കരുവാരക്കുണ്ട് സ്വദേശിയായ കര്‍ഷകന്‍ മാത്യു സെബാസ്റ്റ്യന്‍ ഏറ്റുവാങ്ങി.  ഡല്‍ഹിയില്‍ നടന്ന ‘കൃഷി ഉന്നതി’ ചടങ്ങില്‍ വെച്ച് തിങ്കളാഴ്ച കേന്ദ്ര കൃഷികര്‍ഷക ക്ഷേമ മന്ത്രി രാധാ മോഹന്‍ സിങ് മാത്യു സെബാസ്റ്റിയന് അവാര്‍ഡ് സമ്മാനിച്ചു.  കോഴിക്കോട് കേന്ദ്ര സുഗന്ധവിള ഗവേഷണ Read More …