പി.വി. സിന്ധുവിന് ഗംഭീര വരവേല്‍പ്പ്

ഹൈദരാബാദ്: റിയോയില്‍ നിന്നു തിരിച്ചെത്തിയ ഒളിമ്പിക്‌സ് വെള്ളി മെഡല്‍ ജേതാവ് പി.വി. സിന്ധുവിന് ഹൈദരാബാദില്‍ ഗംഭീര വരവേല്‍പ്പ്. തിങ്കളാഴ്ച രാവിലെ ഹൈദരാബാദിലെ രാജീവ് ഗാന്ധി വിമാനത്താവളത്തില്‍ വന്നിറങ്ങിയ സിന്ധുവിന് തെലുങ്കാന സര്‍ക്കാര്‍ ഗംഭീര സ്വീകരണമാണ് ഒരുക്കിയത്. നിരവധി ആരാധകരും രാജ്യത്തിന് അഭിമാനമായ താരത്തെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. വിമാനത്താവളത്തിലെ സ്വീകരണത്തിനുശേഷം സിന്ധുവിനെ തുറന്ന വാഹനത്തില്‍ ഗാച്ചിബൗളി Read More …

വാഹനാപകടത്തില്‍ പരിക്ക്

പാറ്റ്‌ന: ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രാജീവ് പ്രതാപ് റൂഡിക്ക് വാഹനാപകടത്തില്‍ പരിക്ക്. ഞായറാഴ്ച രാവിലെയായിരുന്നു അപകടം. ഛാപ്രയില്‍നിന്നും ബിഹാറിലെ പാറ്റ്‌നയിലേക്കു വരികയായിരുന്നു അദ്ദേഹം. മന്ത്രിയുടെ കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. മന്ത്രിക്ക് ചെറിയ പരിക്കുകള്‍ മാത്രമേയുള്ളൂ എന്ന് അധികൃതര്‍ അറിയിച്ചു.

നിയമം ഭേദഗതി ചെയ്തു

ഡല്‍ഹി 1989ലെ പട്ടികജാതി പട്ടികവര്‍ഗ അതിക്രമങ്ങള്‍ തടയുന്ന 1989 ലെ നിയമങ്ങളും പട്ടിക ജാതിപട്ടികവര്‍ഗ അതിക്രമണങ്ങള്‍ തടയുന്ന 1995 ലെ നിയമങ്ങളും ഭേദഗതി ചെയ്ത് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. യഥാക്രമം 2016 ജനുവരി ഒന്നിനും ഏപ്രില്‍ 14 നും ആണ് വിജ്ഞാപനം പുറപ്പെടുവിച്ചത്.

അതിര്‍ത്തി കടന്നുള്ള ഭീകരത മാത്രം ചര്‍ച്ച

ന്യൂഡല്‍ഹി: ‘അതിര്‍ത്തികടന്നുള്ള ഭീകരപ്രവര്‍ത്തനത്തെപ്പറ്റിയാണ് ഇന്ത്യയും പാക്കിസ്ഥാനും ചര്‍ച്ച ചെയ്യേണ്ടത്. കാഷ്മീര്‍ കാര്യം പാക്കിസ്ഥാനുമായി ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല’. കാഷ്മീര്‍ കാര്യം ചര്‍ച്ച ചെയ്യാന്‍ ഇന്ത്യ, പാക് വിദേശകാര്യ സെക്രട്ടറിമാരുടെ ചര്‍ച്ചയ്ക്കു ക്ഷണിച്ച പാക്കിസ്ഥാന് ഇന്ത്യയുടെ മറുപടി അതായിരുന്നു. ചര്‍ച്ചയ്ക്കു തയാറാണെന്നു ലോകരാജ്യങ്ങളെ ധരിപ്പിക്കാനും കാഷ്മീര്‍ ഉഭയകക്ഷി വിഷയമാക്കാനുമുള്ള പാക് ശ്രമത്തിനു തിരിച്ചടി നല്കി ഇന്ത്യ ക്ഷണം Read More …

മുന്‍ മുഖ്യമന്ത്രി തൂങ്ങിമരിച്ച നിലയില്‍

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി ഖലികോ പുലിനെ ഔദ്യോഗിക വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മുഖ്യമന്ത്രി പദം നഷ്ടപ്പെട്ടിട്ടും ഖലികോ ഔദ്യോഗിക വസതി ഒഴിഞ്ഞിരുന്നില്ല. വസതിയില്‍ നിന്നും മാറണമെന്ന് ഏതാനും ദിവസം മുമ്പ് അധികൃതര്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടുണ്ട്. പതിമൂന്ന് ബി ജെ പി എം എല്‍ മാരുടെ പിന്തുണയോടെയാണു Read More …

ഇറോം ശര്‍മ്മിള നിരാഹാര സമരം അവസാനിപ്പിക്കുന്നു

ഇംഫാല്‍(മണിപ്പുര്‍): നീണ്ട 16 വര്‍ഷത്തെ നിരാഹാര സമരം ഇറോം ശര്‍മ്മിള ഇന്ന് അവസാനിപ്പിക്കുന്നു. മനുഷ്യാവകാശ ധ്വംസനത്തിനെതിരേ സഹനസമരത്തിന്റെ പാതയിലൂടെ ലോകത്തിന്റെ ശ്രദ്ധപിടിച്ചുപറ്റിയ ശര്‍മ്മിള സമരം അവസാനിപ്പിക്കുന്നതിനെതിരേ ചില ഭീകരസംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്. നിരാഹാര സമരം അവസാനിപ്പിച്ച് രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ ശ്രമിച്ചാല്‍ മുന്‍ഗാമികളെപ്പോലെ ജീവന്‍ നഷ്ടപ്പെടുമെന്ന് ഭീകര സംഘടനകള്‍ ഭീഷണിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. അതിനാല്‍ ജയിലില്‍നിന്ന് ശര്‍മ്മിള എന്നു മോചിതയാകും Read More …

നടി അമല പോള്‍ വിവാഹ മോചനം തേടുന്നു

ചെന്നൈ: നടി അമല പോള്‍ വിവാഹ മോചനത്തിനുള്ള ഹര്‍ജി സമര്‍പ്പിച്ചു. ചെന്നൈയിലെ കുടുംബ കോടതിയിലാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. തമിഴ് സംവിധായകന്‍ എ.എല്‍.വിജയിയാണ് അമലയുടെ ഭര്‍ത്താവ്. ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണ വാര്‍ത്ത അടുത്തിടെയാണ് പുറത്തായത്. പിന്നീട് അമലയ്‌ക്കെതിരേ വിജയിയും അദ്ദേഹത്തിന്റെ പിതാവും രംഗത്തുവന്നിരുന്നു. വിവാഹശേഷവും അമല ചലച്ചിത്ര രംഗത്ത് സജീവമായി തുടരുന്നതിനാലാണ് ബന്ധത്തില്‍ വിള്ളല്‍ Read More …

അസമില്‍ ഭീകരാക്രണം 12 മരണം

അസം: അസമിലെ കൊക്രജാറിലെ മാര്‍ക്കറ്റിലുണ്ടായ ഭീകരാക്രമണത്തില്‍ 12 മരണം. ഭീകരരില്‍ ഒരാളെ സൈന്യം വധിച്ചു. ഭീകരരും സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. 12 തദ്ദേശീയരാണ് കൊല്ലപ്പെട്ടത് 25 ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ബോഡോലാന്റ് ടെറിട്ടോറിയല്‍ കൗണ്‍സില്‍ എന്ന സ്വയംഭരണ പ്രദേശത്താണ് ആക്രമണമുണ്ടായത്. നിരോധിത സംഘടനയായ നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്റിന്റെ അംഗങ്ങളാണ് ആക്രമത്തിന് പിന്നിലെന്ന് Read More …