ജഗ്ദീപ് ധങ്കര്‍ മികച്ച ഉപരാഷ്ട്രപതിയാണെന്ന് തെളിയിക്കുമെന്ന് പ്രധാനമന്ത്രി

ദില്ലി: എന്‍ഡിഎ യുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി ജഗ്ദീപ് ധന്‍ഖര്‍ ഇന്ത്യയുടെ മികച്ചതും പ്രചോദനാത്മകവുമായ ഉപരാഷ്ട്രപതിയാണെന്ന് തെളിയിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്‍ഡിഎയുടെ വിപി സ്ഥാനാര്‍ത്ഥി ജഗ്ദീപ് ധന്‍ഖറിനെ നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണത്തിന് അനുഗമിച്ച ശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ജഗ്ദീപ് ധങ്കര്‍ തനിക്കൊപ്പം നിയമപരവും നിയമനിര്‍മ്മാണപരവും ഗവര്‍ണര്‍ പദവിയും കൊണ്ടുവരുന്നുവെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. കര്‍ഷകരുടെയും യുവാക്കളുടെയും Read More …

ജിഎസ്ടിയില്‍ വിശദീകരണം: ‘പായ്ക്ക് ചെയ്ത് ലേബലോടെ വില്‍ക്കുന്ന എല്ലാത്തിനും നികുതി’

ന്യൂഡല്‍ഹി: പായ്ക്ക് ചെയ്ത് വില്‍ക്കുന്ന ഭക്ഷ്യോല്‍പ്പന്നങ്ങള്‍ക്ക് 5 ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തിയ ഉത്തരവില്‍ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍. ഇരുപത്തിയഞ്ച് കിലോയില്‍ കുറഞ്ഞ പാക്കറ്റുകളില്‍ ലേബല്‍ ചെയ്ത് വില്‍ക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ക്കാണ് ജിഎസ്ടി ഏര്‍പ്പെടുത്തിയതെന്നാണ് വിശദീകരണം. അരിക്കും ഗോതമ്പിനും പയറുവര്‍ഗ്ഗങ്ങള്‍ക്കും നികുതി ബാധകമാണ്. എന്നാല്‍ 25 കിലോയില്‍ കൂടിയ പാക്കറ്റുകള്‍ക്ക് നികുതി ഉണ്ടാവില്ല. ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ക്ക് മാത്രം നികുതി Read More …

ഉപതിരഞ്ഞെടുപ്പ് ചെലവ് ഈടാക്കണമെന്ന ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ്

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പില്‍ ഒന്നിലധികം മണ്ഡലങ്ങളില്‍ മത്സരിച്ച്‌ വിജയിക്കുന്നവരില്‍ നിന്ന് ഒഴിയുന്ന മണ്ഡലത്തില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ ചെലവ് ഈടാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു. കേന്ദ്ര സര്‍ക്കാരിനും, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനുമാണ് നോട്ടീസ്. ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, എം. എം. സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ചാണ് നോട്ടീസ് അയച്ചത്. എട്ട് ആഴ്ചയ്ക്ക് ശേഷം വീണ്ടും Read More …

ജിഎസ്ടി പിന്‍വലിക്കണം : രാജ്യസഭയില്‍ നോട്ടീസ് നല്‍കി എളമരം കരീം എം പി

അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യധാന്യങ്ങള്‍ക്കും മറ്റ് നിത്യോപയോഗ സാധനങ്ങള്‍ക്കും 5 ശതമാനം ജിഎസ്‌ടി ചുമത്തിയ നടപടി പിന്‍വലിക്കണമെന്നും ജനങ്ങളെ ശ്വാസം മുട്ടിക്കുന്ന വിലക്കയറ്റം സഭാ നടപടികള്‍ നിര്‍ത്തിവെച്ച്‌ ചര്‍ച്ചചെയ്യണമെന്നും ആവശ്യപ്പെട്ട് സിപിഐഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എംപി അടിയന്തിര പ്രമേയ നോട്ടീസ് നല്‍കി. കേന്ദ്ര ബിജെപി സര്‍ക്കാര്‍ ജിഎസ്‌ടി ചുമത്തിയതോടെ തിങ്കള്‍ മുതല്‍ അരിയും Read More …

മാവിന് വളമായി പ്രതാപ് പോത്തന്റെ ചിതാഭസ്മം; അച്ഛന്റെ ആഗ്രഹം സഫലമാക്കി മകള്‍

അന്തരിച്ച നടനും സംവിധായകനുമായ പ്രതാപ് പോത്തന്റെ ആഗ്രഹപ്രകാരം അദ്ദേഹത്തിന്റെ ചിതാഭസ്മം മരത്തിന് വളമായി നിക്ഷേപിച്ചു. മകള്‍ കേയ ഒരു മാവിന്‍ തൈ നട്ട ശേഷം അതിന് ചുവട്ടില്‍ ചിതാഭസ്മം നിക്ഷേപിക്കുകയായിരുന്നു. മരമായി വളരണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. ആഗ്രഹിച്ചതു പോലെ ഏറ്റവും പ്രിയപ്പെട്ട സ്വര്‍ണ നിറത്തിലുള്ള ജുബ്ബയും പൈജാമയും അണിഞ്ഞാണ് പ്രതാപ് പോത്തന്‍ യാത്രയായത്. അദ്ദേഹം Read More …

ജമ്മു കാശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പ്; ​ഗുലാം നബി ആസാദ് കോണ്‍​ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാ‍ര്‍ത്ഥിയാകും

ശ്രീനഗര്‍: ജമ്മുകാശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ​ഗുലാം നബി ആസാദിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കുന്നതിന് തത്വത്തില്‍ അംഗീകാരം നല്‍കി കോണ്‍ഗ്രസ്. ജമ്മുകാശ്മീരിലെ നേതാക്കളുടെ ആവശ്യപ്രകാരമാണ് ഗുലാം നബി ആസാദിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചത്. പ്രത്യേക പദവി എടുത്തു മാറ്റിയതിന് ശേഷം പ്രഖ്യപിച്ച ആദ്യ നിയമസഭാ തെരഞ്ഞെടുപ്പ് ഈ വര്‍ഷം അവസാനം ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. വിവിധ ഘടകങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ Read More …

പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയിലെ സംഘര്‍ഷത്തില്‍ അണ്ണാ ഡിഎംകെ ഐ.ടി വിംഗിലെ രണ്ട് പേരെ അറസ്റ്റ് ചെയ്തു

പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയെത്തുടര്‍ന്നാണ് തമിഴ്നാട് കള്ളക്കുറിച്ചി ചിന്നസേലത്ത് വന്‍ പ്രതിഷേധം ഉണ്ടായത്.വിദ്യാര്‍ത്ഥി യുവജനസംഘടനകള്‍ നടത്തിവന്ന സമരം അക്രമാസക്തമായി. പൊലീസുമായി പലതവണ സമരക്കാര്‍ ഏറ്റുമുട്ടി, പൊലീസ് വാഹനമടക്കം നിരവധി വാഹനങ്ങള്‍ക്ക് തീയിട്ടു. സമരക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ആകാശത്തേത്ത് വെടിവച്ചു.വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാക്കുറിപ്പില്‍ പേരുപറയുന്ന രണ്ട് അധ്യാപകരെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടാണ് സമരം. ചിന്ന സേലത്തെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് Read More …

അരിയ്ക്ക് നാളെ മുതല്‍ വില വര്‍ദ്ധിക്കും

രാജ്യമാകെ നാളെ മുതല്‍ അരി, ഗോതമ്ബ് ഉള്‍പ്പെടെയുള്ള ധാന്യങ്ങള്‍ക്കും പയറുവര്‍ഗങ്ങള്‍ക്കും വില കൂടും. അഞ്ച് ശതമാനം വില വര്‍ധിപ്പിച്ച്‌ ജി.എസ്.ടി നിയമത്തില്‍ ഭേദഗതി വരുത്തിയതാണ് കാരണം. പാക്ക് ചെയ്ത് ബ്രാന്‍ഡ് പതിക്കാത്ത അരിക്കും അഞ്ചു ശതമാനം ജിഎസ്ടി നിലവില്‍വരും. വിലക്കയറ്റത്തില്‍ വലയുന്ന രാജ്യത്തെ ജനങ്ങള്‍ക്ക് ഇരുട്ടടിയായി മാറുകയാണ് ജിഎസ്ടി നിയമത്തില്‍ അപ്രതീക്ഷിത ഭേദഗതി.നാളെ മുതല്‍ രാജ്യത്തെങ്ങും Read More …