പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ വിവാഹിതനായി

ന്യൂഡല്‍ഹി: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ വിവാഹിതനായി. ആം ആദ്മി പാര്‍ട്ടി (എഎപി) തലവനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാള്‍, എഎപി എംപി രാഘവ് ഛദ്ദ തുടങ്ങിയവര്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തു. ചിത്രങ്ങള്‍ രാഘവ് ഛദ്ദ സമൂഹമാധ്യമത്തില്‍ പങ്കുവച്ചു. ചണ്ഡിഗഢിലെ മന്നിന്റെ വസതിയില്‍ നടന്ന ലളിതമായ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. 48 Read More …

രാജ്യത്തെ ആദ്യ ട്രാന്‍സ്‌ പൈലറ്റിന്‌ ലൈസന്‍സ്‌ നിഷേധിക്കുന്നു; ക്ലിയറന്‍സ് നല്‍കാനാവില്ലെന്ന്‌ ഡിജിസിഎ

ന്യൂഡല്‍ഹി : രാജ്യത്തെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ പൈലറ്റും തൃശ്ശൂര്‍ സ്വദേശിയുമായ ആദം ഹാരിക്ക് വാണിജ്യ പൈലറ്റ് ലൈസന്‍സ് നിഷേധിച്ച്‌ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ). ലൈസന്‍സ് നല്‍കാതായതോടെ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ശൃംഖലയില്‍ ഡെലിവറി ബോയിയായി ജോലി ചെയ്യുകയാണ് ഹാരി (23) യിപ്പോള്‍. ഹോര്‍മോണ്‍ ചികിത്സ നടക്കുന്നതിനാല്‍ മെഡിക്കല്‍ ക്ലിയറന്‍സ് നല്‍കാനാവില്ലെന്നാണ് ഡിജിസിഎയുടെ Read More …

കേന്ദ്രമന്ത്രിമാരായ നഖ്വിയും രാം ചന്ദ്ര പ്രസാദ് സിങ്ങും രാജിവച്ചു

ന്യൂഡല്ഹി: കേന്ദ്ര മന്ത്രിമാരായ മുഖ്താര് അബ്ബാസ് നഖ്വിയും രാം ചന്ദ്ര പ്രസാദ് സിങ്ങും രാജിവച്ചു. നഖ്വിയുടെയും രാം ചന്ദ്ര പ്രസാദ് സിങ്ങിന്റെയും രാജ്യസഭയിലെ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് രാജി. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇരുവരും രാജിവച്ചത്. കാബിനറ്റ് യോഗത്തിനു ശേഷം നഖ്വി ബിജെപി ആസ്ഥാനത്ത് എത്തി പാര്ട്ടി അധ്യക്ഷന് ജെപി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തി.സഭാംഗമല്ലാതെ Read More …

പാചക വാതക വിലയില്‍ വര്‍ധനവ്; ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂട്ടി

രാജ്യത്ത് ഗാര്‍ഹികാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് വീണ്ടും വില കൂടി. 50 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ ഒരു എല്‍പിജി സിലിണ്ടറിന് 1060 രൂപയായി. രണ്ടു മാസത്തിനിടെ മൂന്ന് തവണകളായി 103 രൂപയാണ് വീട്ടാവശ്യങ്ങള്‍ക്കുള്ള പാചകവാതകത്തിന് വിലവര്‍ധിപ്പിച്ചത്.അഞ്ച് കി.ഗ്രാം തൂക്കം വരുന്ന ഗാര്‍ഹിക പാചക വാതക സിലിണ്ടറിന് 18 രൂപയും വര്‍ധിപ്പിച്ചു അതേ സമയം 19 കിലോ Read More …

സജി ചെറിയാന്റെ രാജി: സംസ്ഥാന നേതൃത്വം ഉചിതമായ തീരുമാനം എടുക്കുമെന്ന് സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഭരണഘടനയെ തള്ളിപ്പറഞ്ഞ സാംസ്കാരിക-ഫിഷറീസ് മന്ത്രി സജി ചെറിയാന്റെ രാജിക്കാര്യത്തില്‍ സംസ്ഥാനം ഉചിതമായ നടപടി സ്വീകരിക്കുമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇതെ കുറിച്ച്‌ ചര്‍ച്ചകള്‍ നടക്കുകയാണ്. രാജിയില്ലെന്ന് മന്ത്രി പറഞ്ഞതിനെ കുറിച്ച്‌ അറിയില്ലെന്നും യെച്ചൂരി പ്രതികരിച്ചു. വിവാദവിഷയം ചര്‍ച്ചചെയ്യാന്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെയും ചേരുന്നുണ്ട്. യോഗത്തില്‍ ഉചിതമായ തീരുമാനമെടുക്കുമെന്നാണ് വിവരം. Read More …

ആരോഗ്യ സ്ഥിതിയില്‍ കാര്യമായ പുരോഗതിയില്ല; ലാലു പ്രസാദ് യാദവിനെ ഡല്‍ഹി എയിംസിലേക്ക് മാറ്റും

ആര്‍ജെഡി നേതാവും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിനെ ഡല്‍ഹി എയിംസിലേക്ക് മാറ്റും. പട്നയിലെ പരസ് ഹോസ്പിറ്റലില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന ലാലുവിന്റെ ആരോഗ്യ സ്ഥിതിയില്‍ കാര്യമായ പുരോഗതിയില്ലാത്ത സാഹചര്യത്തിലാണ് ഡല്‍ഹിയിലേക്ക് മാറ്റുന്നത്. വീട്ടിലെ സ്റ്റെയര്‍ കേസില്‍ നിന്നും വീണ് പരിക്കേറ്റതിനെ തുടര്‍ന്നാണ് ലാലുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ഞായറാഴ്ച റാബ്രിദേവിയുടെ ഔദ്യോഗിക വസതിയിലെ Read More …

സജി ചെറിയാന്‍ രാജിവെച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി :ഭരണഘടനയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള മന്ത്രി സജി ചെറിയാന്റെ പ്രസംഗത്തിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടി. ഒരു മന്ത്രിയുടെ ഭാഗത്തുനിന്നും ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതാണ് സംഭവിച്ചതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. സജി ചെറിയാന്‍ മന്ത്രി സ്ഥാനം രാജിവെച്ചില്ലെങ്കില്‍ നിയമപരമായി ചോദ്യം ചെയ്യപ്പെടുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഭരണഘടന വിരുദ്ധ പ്രസംഗം നടത്തിയ സജി ചെറിയാന്‍ രാജിവയ്ക്കണമെന്ന് Read More …

പ്രധാനമന്ത്രി ഈ മാസം ഏഴിന് വാരാണസി സന്ദര്‍ശിക്കും

ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 7-ന് വാരാണസി സന്ദര്‍ശിക്കും. ഉച്ചയ്ക്ക് ഏകദേശം 2 മണിക്ക് പ്രധാനമന്ത്രി വാരാണസിയിലെ എല്‍.ടി കോളേജില്‍ അക്ഷയ് പാത്ര ഉച്ചഭക്ഷണ പരിപാടിയുടെ അടുക്കള ഉദ്ഘാടനം ചെയ്യും, ഒരു ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണം പാകം ചെയ്യാന്‍ ഇവിടെ ശേഷിയുണ്ടായിരിക്കും. ഉച്ചകഴിഞ്ഞ് 2:45 ന് പ്രധാനമന്ത്രി ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ Read More …