രാജ്യത്തിന്‍റെ കോവിഡ് വാക്‌സിന്‍ നയത്തില്‍ ഇടപെടരുതെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: രാജ്യത്തിന്‍റെ കോവിഡ് വാക്‌സിന്‍ നയത്തില്‍ ഇടപെടരുതെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍. നയം തുല്യത ഉറപ്പ് വരുത്തുന്നതെന്ന് കേന്ദ്രത്തിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു. സംസ്ഥാനങ്ങള്‍ക്ക് എല്ലാം ഒരേ വില ഉറപ്പാക്കിയിട്ടുണ്ട്. കേന്ദ്രം വലിയ കരാര്‍ നല്‍കുന്നത് കൊണ്ടാണ് കുറഞ്ഞ വിലയ്ക്ക് കിട്ടുന്നത്. സംസ്ഥാന ക്വൊട്ടയില്‍ പകുതി സ്വകാര്യ കേന്ദ്രങ്ങളില്‍ ലഭ്യമാകുമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

കോവിഡ് ബാധിച്ച്‌ മരണപ്പെടുന്നവരുടെ ശവസംസ്‌കാര ചടങ്ങുകള്‍ സൗജന്യമാക്കും; ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍

ആഗ്ര : കോവിഡ് മരണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ശവസംസ്‌കാര ചടങ്ങുകള്‍ സൗജന്യമാക്കുമെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ മുനിസിപ്പല്‍ കോര്‍പറേഷന്‍ പരിധിയില്‍ മാത്രമാണ് ഈ സേവനം ലഭ്യമാകുക. ശനിയാഴ്ച സര്‍ക്കാര്‍ ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. മുനിസിപ്പല്‍ കോര്‍പറേഷനുകളാണ് ഇതിന്റെ ചെലവ് വഹിക്കേണ്ടത്. ശവസംസ് കാര ചടങ്ങുകളില്‍ കര്‍ശനമായി കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്നും സര്‍ക്കാര്‍ Read More …

ഡി ആര്‍ ഡി ഒ വികസിപ്പിച്ച കൊവിഡ് മരുന്നിന് ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ കേന്ദ്ര പ്രതിരോധ ഗവേഷണ കേന്ദ്രം (ഡി ആര്‍ ഡി ഒ) വികസിപ്പിച്ച കൊവിഡ് മരുന്നിന് ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി. കൊവിഡ് രോഗികളില്‍ നടത്തിയ പരീക്ഷണത്തില്‍ അനുകൂല ഫലം ലഭിച്ചതിന് പിന്നാലെയാണ് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡി സി ജി ഐ) മരുന്നിന് അടിയന്തര ഉപയോഗത്തിനുള്ള Read More …

ബംഗാള്‍ പിടിക്കാന്‍ വേണ്ടി ശ്രമിച്ച കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയെ നാശത്തിന്റെ വക്കിലെത്തിച്ചു : മമത ബാനര്‍ജി

കൊല്‍ക്കത്ത: കഴിഞ്ഞ ആറ് മാസക്കാലമായുള്ള കേന്ദ്രസര്‍ക്കാരിന്റെ നിസ്സംഗതയുടെ പരിണതഫലമാണ് രാജ്യത്തെ കോവിഡ് പ്രതിസന്ധിയെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പശ്ചിമ ബംഗാള്‍ നിയമസഭാ സ്പീക്കറായി ബിമന്‍ ബന്ദോപാധ്യായ തിരഞ്ഞെടുക്കപ്പെട്ടശേഷം സഭയില്‍ സംസാരിക്കുമ്ബോഴായിരുന്നു മമതയുടെ വിമര്‍ശനം . പശ്ചിമ ബംഗാളില്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ സംസ്ഥാനത്ത് ബി.ജെ.പി. അക്രമത്തിന് പ്രേരിപ്പിക്കുകയാണെന്ന് മമത കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് കമ്മീഷന് ബി.ജെ.പിയെ Read More …

അധോലോക കുറ്റവാളി ഛോട്ടാ രാജന്‍ കൊവിഡ് ബാധിച്ചു മരിച്ചു

എയിംസില്‍ കൊവിഡ് -19 മൂലം അധോലോക ഡോണ്‍ ഛോട്ടാ രാജന്‍ മരിച്ചു. കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് കഴിഞ്ഞ മാസം മുതല്‍ രാജനെ പ്രീമിയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദില്ലിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) ചികിത്സയിലായിരുന്ന അധോലോക കുറ്റവാളി രാജേന്ദ്ര നിക്കാല്‍ജെ എന്ന ഛോട്ടാ രാജന്‍ മരിച്ചു. കൊറോണ വൈറസ് ബാധയുണ്ടെന്ന് സ്ഥിരീകരിച്ചതിനെ Read More …

യൂറോപ്യന്‍ യൂണിയന്‍ കൗണ്‍സില്‍ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേക ക്ഷണിതാവ്

ന്യൂഡല്‍ഹി : കോവിഡ് മഹാമാരിക്കിടെ മെയ് 08 ന് നടക്കുന്ന യൂറോപ്യന്‍ കൗണ്‍സില്‍ യോഗത്തില്‍ പ്രത്യേക ക്ഷണിതാവായി പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ശ്രീ ചാള്‍സ് മിഷേലിന്റെ ക്ഷണപ്രകാരമാണ് മോദി യോഗത്തില്‍ പങ്കെടുക്കുന്നത്. ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുടെ യോഗത്തിന് ആതിഥേയത്വം വഹിക്കുന്നത് പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റയാണ്. നിലവില്‍ പോര്‍ച്ചുഗലാണ് യൂറോപ്യന്‍ Read More …

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 2 കോടി രൂപ സംഭാവന നല്‍കി കോഹ്ലിയും അനുഷ്‌കയും

രാജ്യത്ത് കോവിഡ് ഗണ്യമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ട് കോടി രൂപയുടെ ധനസഹായം നല്‍കി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലിയും ഭാര്യ അനുഷ്‌ക ശര്‍മയും രംഗത്തെത്തിയിരിക്കുന്നു. ധനശേഖരണ പ്ലാറ്റ്‌ഫോം ആയ കെറ്റോ ഇന്ത്യ വഴി ഏഴ് കോടി രൂപ സമാഹരിക്കാനാണ് കോഹ്ലിയും അനുഷ്‌കയും ലക്ഷ്യമിടുന്നത്. ഈ വര്‍ഷത്തെ ഐ പി എല്‍ Read More …

രാജ്യത്തെ സംവിധാനങ്ങളല്ല, മോദി സര്‍ക്കാറാണ് പരാജയപ്പെട്ടത് -സോണിയ ഗാന്ധി

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സ‍‍ര്‍ക്കാര്‍ നടപടികളെയും വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ഇന്ത്യക്ക് നിലവില്‍ വിഭവങ്ങള്‍ യഥേഷ്ടമുണ്ട്. എന്നാല്‍, മോദി സര്‍ക്കാര്‍ അവ ക്രിയാത്മകമായി വിനിയോ​ഗിക്കുന്നതില്‍ പരാജയപ്പെട്ടു. അതിനാല്‍ തന്നെ രാജ്യത്തിന്‍റെ സംവിധാനങ്ങളല്ല മോദിയാണ് പരാജയപ്പെട്ടതെന്നും സോണിയ ​കുറ്റപ്പെടുത്തി. ഓണ്‍ലൈനായി ചേര്‍ന്ന കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തിലാണ് Read More …