തെലുങ്കാനയിലും ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ വേണമെന്ന് നരേന്ദ്രമോദി

തെലുങ്കാനയിലും ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ വേണമെന്ന് നരേന്ദ്രമോദി. തെലങ്കാനയിലെ ജനങ്ങള്‍ക്ക് ബിജെപിയിലുള്ള വിശ്വാസം കൂടിയെന്ന് പ്രധാനമന്ത്രി മോദി അവകാശപ്പെട്ടു. സംസ്ഥാനത്ത് തുടരുന്ന രാജവാഴ്ചയുടെ രാഷ്ട്രീയത്തിന് സമാപനം കുറിക്കാന്‍ സമയമായെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കരുത്ത് വര്‍ധിപ്പിക്കലടക്കമുള്ള ലക്ഷ്യങ്ങളോടെ ഹൈദരാബാദില്‍ സംഘടിപ്പിച്ച ബിജെപി ദേശീയ നിര്‍വ്വാഹക സമിതി യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി.ബംഗാള്‍, കേരളം, Read More …

വയനാടന്‍ രുചികള്‍ മിസ് ചെയ്യരുതെന്ന് ട്വിറ്ററില്‍ കുറിച്ച്‌ രാഹുല്‍ ഗാന്ധി

വയനാടന്‍ കുടം കുലുക്കി സര്‍ബത്തും പക്കവടയും ചട്ണിയും ഒരിക്കലും മിസ് ചെയ്യരുതെന്ന് രാഹുല്‍ ഗാന്ധി. കൊളിയാടിയില്‍ ഫിറോസും കുടുംബവും നടത്തുന്ന എസ്‌എസ് കൂള്‍ ഹൗസില്‍ നിന്ന് ഭക്ഷണം കഴിക്കുന്ന ചിത്രമാണ് രാഹുല്‍ ഗാന്ധി വയനാട് സന്ദര്‍ശനത്തിനിടെ പോസ്റ്റ് ചെയ്തത്. “കൊളിയാടിയില്‍ ഫിറോസും കുടുംബവും നടത്തുന്ന എസ്.എസ് കൂള്‍ ഹൗസില്‍ നിന്ന് ചൂടുള്ള പക്കവടയും ചട്ണിയും വയനാടന്‍ Read More …

‘അടുത്ത 30-40 വര്‍ഷം രാജ്യത്ത് ബി.ജെ.പിയുടെ യുഗമായിരിക്കും, കേരളത്തിലും ഭരണം പിടിക്കും’: അമിത് ഷാ

ഹൈദരാബാദ്: അടുത്ത 30-40 വര്‍ഷം രാജ്യത്ത് ബി.ജെ.പി യുഗമായിരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ദേശീയ നിര്‍വാഹക സമിതിയില്‍ രാഷ്ട്രീയ പ്രമേയം അവതരിപ്പിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ‌ബി.ജെ.പിയ്ക്ക് ഇതുവരെ ഭരണം പിടിക്കാന്‍ സാധിക്കാത്ത കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ഒഡീഷയിലും പാര്‍ട്ടി അധികാരത്തില്‍ വരുമെന്നും അമിത് ഷാ വ്യക്തമാക്കി. ‘മുന്‍ വര്‍ഷങ്ങളില്‍ കുടുംബ രാഷ്ട്രീയം, Read More …

മഹാരാഷ്ട്രയില്‍ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ബിജെപി എംഎഎല്‍എ രാഹുല്‍ നര്‍വേക്കര്‍ക്ക് വിജയം

മഹാരാഷ്ട്രയില്‍ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ബിജെപി എംഎഎല്‍എ രാഹുല്‍ നര്‍വേക്കര്‍ക്ക് വിജയം. 164 വോട്ടുകള്‍ നേടിയാണ് നര്‍വേക്കര്‍ വിജയമുറപ്പിച്ചത്.മഹാവികാസ് ആഘാഡി സ്ഥാനാര്‍ഥിയായി ശിവസേന എംഎല്‍എ രാജന്‍ സാല്‍വിയാണ് മത്സരിച്ചത്. അദ്ദേഹത്തിന് 106 വോട്ടുകള്‍ മാത്രമാണ് നേടാന്‍ സാധിച്ചത്. പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടത്തിയത്. എഴുന്നേറ്റ് നിന്ന് ഓരോ അംഗങ്ങളായി വോട്ടു ചെയ്യുന്ന രീതിയാണ് Read More …

നുപൂര്‍ ശര്‍മ്മയ്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് : സുപ്രീംകോടതി വിമര്‍ശനത്തിന് പിന്നാലെ നടപടി

കൊല്‍ക്കത്ത: നബി വിരുദ്ധ പരാമര്‍ശത്തില്‍ നുപൂര്‍ ശര്‍മ്മയ്ക്ക് എതിരെ സുപ്രീംകോടതി രൂക്ഷ വിമര്‍ശനമുയര്‍ത്തിയതിന് പിന്നാലെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച്‌ പൊലീസ്. കൊല്‍ക്കത്ത പൊലീസാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഉദയ്പൂര്‍ കൊലപാതകമടക്കം രാജ്യത്ത് നടന്ന അനിഷ്ട സംഭവങ്ങള്‍ക്കെല്ലാം ഉത്തരവാദി നുപൂര്‍ ശര്‍മ്മയാണെന്ന രൂക്ഷ വിമര്‍ശനമാണ് കോടതി കഴിഞ്ഞ ദിവസം ഉന്നയിച്ചത്. നുപൂറിന് പരവതാനി വിരിച്ച്‌ കാണുമെന്ന പരിഹാസം Read More …

ഉദയ്പുരില്‍ കനയ്യ ലാലിനെ കൊലപ്പെടുത്തിയവരില്‍ ഒരാള്‍ ബിജെപി അംഗം; ചിത്രങ്ങള്‍ പുറത്ത്‌വിട്ട് കോണ്‍ഗ്രസ്

ഉദയ്പുരില്‍ കനയ്യ ലാലിനെ കൊലപ്പെടുത്തിയവരില്‍ ഒരാള്‍ ബിജെപി അംഗമാണെന്ന് കോണ്‍ഗ്രസ്. പ്രതികളില്‍ ഒരാളായ റിയാസ് അത്താരി ബിജെപി നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര പുറത്തുവിട്ടു. റിയാസ് അത്താരിക്കു ബിജെപിയുമായുള്ള ബന്ധം മാധ്യമങ്ങളില്‍ വന്നിട്ടുണ്ടെന്ന് പവന്‍ ഖേര പറഞ്ഞു. ബിജെപി നേതാക്കള്‍ക്കൊപ്പം അത്താരി നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ടെന്നും ഖേര പറഞ്ഞു. ബിജെപി നേതാക്കളായ Read More …

ആദായനികുതി വകുപ്പ് വി.കെ ശശികലയുടെ 15 കോടിയുടെ സ്വത്ത് മരവിപ്പിച്ചു

ചെന്നൈ: തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ തോഴി വി.കെ ശശികലയുടെ 15 കോടിയുടെ സ്വത്ത് വെള്ളിയാഴ്ച ആദായനികുതി വകുപ്പ് മരവിപ്പിച്ചു.ആസ്തി മരവിപ്പിച്ചത് 1988ലെ ബിനാമി ഇടപാട് (നിരോധന) നിയമപ്രകാരമാണ്. ബിനാമി ഇടപാടുകളുമായി ബന്ധപ്പെട്ട് ശശികലയടെ 2000 കോടിയിലധികം രൂപയുടെ ആസ്തികള്‍ ആദായ നികുതി വകുപ്പ് കണ്ടുകെട്ടിയിട്ടുണ്ട്. കോടനാടും സിരുത്താവൂരുമുള്ള വസ്തുക്കളാണ് രണ്ടു വര്‍ഷം മുന്‍പ് കണ്ടുകെട്ടിയത്.അനധികൃത സ്വത്ത് Read More …

രാജ്യത്ത് പുതിയ തൊഴില്‍ നിയമങ്ങള്‍ ഇന്നുമുതല്‍ നടപ്പിലാക്കില്ല

ന്യൂഡല്‍ഹി : രാജ്യത്ത് പുതിയ തൊഴില്‍ നിയമങ്ങള്‍ ഇന്ന് മുതല്‍ നടപ്പിലാവില്ല. ജൂലൈ ഒന്നിന് തൊഴില്‍ നിമയങ്ങള്‍ നടപ്പില്‍ വരുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന അഭ്യൂഹം. തൊഴില്‍ നിയമങ്ങള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ ചര്‍ച്ചകളും തീരുമാനങ്ങളും രൂപപ്പെടുന്നതേയുള്ളൂവെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറ‍യുന്നു. നിലവിലുണ്ടായിരുന്ന തൊഴില്‍നിയമം നാല്‌ ലേബര്‍ കോഡുകളായി ക്രോഡീകരിച്ചാണു പാര്‍ലമെന്റ്‌ പാസാക്കിയത്‌. ശമ്ബളം, സാമൂഹികസുരക്ഷ, തൊഴില്‍ബന്ധങ്ങള്‍, Read More …