പട്ടികജാതിക്കാര്‍ക്ക് അപേക്ഷിക്കാം

മലപ്പുറം:  പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന ഭൂരഹിത പുനരധിവാസ പദ്ധതിയില്‍  ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഗ്രാമസഭാ/വാര്‍ഡ്‌സഭാ ലിസ്റ്റ് നിലവിലില്ലാത്ത പഞ്ചായത്ത്/മുനിസിപ്പാലിറ്റികളില്‍ അര്‍ഹരായ അപേക്ഷകര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ ആവശ്യമായ അനുബന്ധ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം താമസിക്കുന്ന പ്രദേശം ഉള്‍പ്പെട്ട ബ്ലോക്ക്/മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുകളില്‍ സമര്‍പ്പിക്കണം.     വാര്‍ഷിക വരുമാനം 50,000 രൂപയില്‍ കൂടാന്‍ Read More …

മദ്‌റസാ അധ്യാപക ഭവന വായ്പ: അപേക്ഷ ക്ഷണിച്ചു.

സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ മദ്‌റസ അധ്യാപക ഭവന വായ്പക്കുളള അപേക്ഷകള്‍ ക്ഷണിച്ചു.  പലിശ രഹിത വായ്പയായി രണ്ടര ലക്ഷം രൂപയാണ് ലഭിക്കുക. 40 വയസ്സിനും 57 വയസ്സിനുമിടയില്‍ പ്രായമുള്ള, രണ്ട് വര്‍ഷമെങ്കിലും മദ്രസ്സ അധ്യാപക ക്ഷേമനിധിയില്‍ അംഗത്വം നിലനിര്‍ത്തിയിട്ടുളള അധ്യാപകര്‍ക്ക് അപേക്ഷിക്കാം. മാറാരോഗമുളള അംഗങ്ങളുളളവര്‍, വികലാംഗരായ അംഗങ്ങളുളളവര്‍, മാനസിക വൈകല്യമുളള അംഗങ്ങളുളളവര്‍ 20 Read More …

ഹജ്ജ് ക്യാമ്പ് വളണ്ടിയര്‍ : അപേക്ഷ ക്ഷണിച്ചു.

ഹജ്ജ് ക്യാമ്പില്‍ താമസിച്ച് സൗജന്യ സേവനം ചെയ്യുന്നതിന് താല്‍പര്യമുള്ളവില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.  നിശ്ചിത മാതൃകയിലുള്ള അപേക്ഷ, പാസ്സ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം ജൂണ്‍ 10നകം എക്‌സിക്യൂട്ടീവ് ഓഫീസര്‍, കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി, ഹജ്ജ് ഹൗസ്, പി.ഒ. കാലിക്കറ്റ് എയര്‍പോര്‍ട്ട്, മലപ്പുറം വിലാസത്തില്‍ ലഭിക്കണം. അപേക്ഷാ ഫൊമും വിവരങ്ങളും സലൃമഹമവമഷരീാാശേേലല.ീൃഴ ല്‍ ലഭിക്കും.

‘മലയാളപാഠം’ പദ്ധതിയ്ക്ക് തിങ്കളാഴ്ച തുടക്കം

മലപ്പുറം ആധുനിക സാങ്കേതിക വിദ്യയുടെ പ്രയോഗത്തിലൂടെ മലയാളഭാഷാപഠനം സുഗമമാക്കുന്നതിന് മലയാളസര്‍വകലാശാല ആവിഷ്‌ക്കരിച്ച ‘മലയാളപാഠം’ കര്‍മ്മപദ്ധതി നാളെ 11 മണിക്ക് അക്ഷരം ക്യാമ്പസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സര്‍വകലാശാല പുന:പ്രസിദ്ധീകരിക്കുന്ന കേരളം, പ്രാചീനസുധ എന്നീ പുസ്തകങ്ങളുടെയും ഭാഷാശാസ്ത്രം വിദ്യാര്‍ത്ഥികളുടെ ഗവേഷണ ജേണലിന്റെയും പ്രകാശനവും മുഖ്യമന്ത്രി ചടങ്ങില്‍ നിര്‍വ്വഹിക്കും.  സി. മമ്മുട്ടി എം.എല്‍.എയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന Read More …

മദ്രസാധ്യാപകര്‍ക്ക് ചികിത്സാ ധനസഹായം അനുവദിച്ചു

മലപ്പുറം:  മദ്രാസാധ്യാപക ക്ഷേമനിധിയില്‍ അംഗങ്ങളായ അധ്യാപകര്‍ക്ക് ചികിത്സാ ധനസഹായം അനുവദിച്ചു.  സാധാരണ രോഗങ്ങള്‍ക്ക് 5000 രൂപയും ഗുരുതര രോഗങ്ങള്‍ക്ക് 25000 രൂപയും സഹായമായി ഒറ്റത്തവണ നല്‍കും.   ആദ്യമായാണ് മദ്രസാ അധ്യാപകര്‍ക്ക് ചികിത്സാ ധനസഹായം അനുവദിക്കുന്നത്.  ക്ഷേമനിധിയില്‍ പുതുതായി 50000 പേരെ ചേര്‍ക്കുന്നതിനായി മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ജൂലൈ ഒന്നു മുതല്‍ 20 വരെ നടത്തും.

അക്കാദമിക മികവിന് മുന്‍തൂക്കം: കലാശാലാ ബജറ്റ് അവതരിപ്പിച്ചു

തിരൂര്‍ അക്കാദമിക് നിലവാരം ഉയര്‍ത്തുന്നതിന് മുന്‍തൂക്കം നല്‍കുന്ന മലയാളസര്‍വകലാശാലയുടെ 2017-18 വര്‍ഷത്തെ ബജറ്റിന് ക്യാമ്പസില്‍ ചേര്‍ന്ന 15-ാ മത് ജനറല്‍ കൗണ്‍സില്‍ യോഗം അംഗീകാരം നല്‍കി. 1576 ലക്ഷം രൂപ വരവും 1483 ലക്ഷം രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ പൊതുസഭ മുമ്പാകെ അവതരിപ്പിച്ചു.   നിരന്തരമായ വിലയിരുത്തലുകളിലൂടെ, പരിശീലനങ്ങളിലൂടെ, Read More …

റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടും

തിരുവനന്തപുരം: റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സര്‍ക്കാരിന്റെ ശുപാര്‍ശ പരിഗണിച്ചാണ് പിഎസ്സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാന്‍ തീരുമാനിച്ചതെന്ന് ചെയര്‍മാന്‍ എം.കെ.സക്കീര്‍ പറഞ്ഞു. പിഎസ്സി ഇന്ന് ചേര്‍ന്ന അടിയന്തര യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. 2016 ഡിസംബര്‍ 31ന് അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളുടെയും 2017 ജൂണ്‍ 30ന് അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളുടെയും കാലാവധിയാണ് നീട്ടിയത്. Read More …

അധ്യാപക നിയമനം: ഇന്റര്‍വ്യൂ 29 മുതല്‍

തിരൂര്‍: മലയാളസര്‍വകലാശാലയിലെ വിവിധ അധ്യാപകതസ്തികയിലേക്കുള്ള ഇന്റര്‍വ്യൂ സെപ്തംബര്‍ 29,30 ഒക്‌ടോബര്‍ 3,4,5,6,7 തിയതികളില്‍ കാലത്ത് 10 മണി മുതല്‍ നടക്കും. സോഷ്യോളജി വിഭാഗത്തിലേക്ക് സെപ്തംബര്‍ 29,30 തിയതികളിലും ചരിത്രം, തദ്ദേശവികസനപഠനം, പരിസ്ഥിതിപഠനം, ചലച്ചിത്രപഠനം എന്നീ വിഭാഗങ്ങളില്‍ യഥാക്രമം ഒക്‌ടോബര്‍ 3,4,5,6 തിയതികളിലും ഇന്റര്‍വ്യൂ നടക്കും. ഭാഷാശാസ്ത്രം, സംസ്‌കാരപൈതൃകപഠനം, സാഹിത്യം എന്നീ വിഭാഗങ്ങളിലേക്കുള്ള ഇന്റര്‍വ്യൂ ഒക്‌ടോബര്‍ ഏഴിനായിരിക്കും. Read More …