തീരദേശ വികസന കോര്‍പ്പറേഷനില്‍ ഒഴിവുകള്‍

തിരുവന്തപുരം: സംസ്ഥാന തീരദേശവികസന കോര്‍പ്പറേഷനില്‍ തിരുവനന്തപുരം, കോഴിക്കോട് റീജിയണുകളില്‍ വിവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍(സിവില്‍) അസിസ്റ്റന്റ് എഞ്ചിനീയര്‍(സിവില്‍)ഡിവിഷണല്‍ അക്കൗണ്ടന്റ് തുടങ്ങിയ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ (സിവില്‍): യോഗ്യത ബി.ടെക്/ബി.ഇ(സിവില്‍) സര്‍ക്കാര്‍ വകുപ്പുകളിലും/സ്ഥാപനങ്ങളിലും തത്തുല്യ തസ്തികയിലോ ഉയര്‍ന്ന തസ്തികയിലോ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം. അല്ലെങ്കില്‍ തത്തുല്യ തസ്തികയില്‍ Read More …

ദേശീയ സെമിനാര്‍ മന്‍സൂര്‍ ഖാന്‍ ഉദ്ഘാടനം ചെയ്യും

പരിസ്ഥിതി വിനാശം മൂലം മനുഷ്യന്റെയും ജീവജാലങ്ങളുടെയും അതിജീവനം പ്രതിസന്ധിയിലായ സാഹചര്യം മുന്‍നിര്‍ത്തി മലയാളസര്‍വകലാശാല ‘സുസ്ഥിരവികസനവും പാരിസ്ഥിതിക വെല്ലുവിളികളും’ എന്ന വിഷയത്തില്‍ ജൂണ്‍ 8, 9, 10 തിയതികളില്‍ ത്രിദിന ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. ‘ദ തേഡ് കര്‍വ്’ എന്ന വിഖ്യാത ഗ്രന്ഥത്തിന്റെ കര്‍ത്താവും ബോളിവുഡ് സെലിബ്രിറ്റിയുമായ മന്‍സൂര്‍ ഖാന്‍ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ലാറിബേക്കര്‍ സെന്റര്‍ Read More …

ഒന്ന്, രണ്ട് സെമസ്റ്റര്‍ ബി.ടെക് പുനര്‍മൂല്യനിര്‍ണയ തിയതി

കാലിക്കറ്റ് സര്‍വകലാശാല ഒന്ന്, രണ്ട് സെമസ്റ്റര്‍ ബി.ടെക്/പാര്‍ട്ട്‌ടൈം ബി.ടെക് (2014/2009 സ്‌കീം) ഏപ്രില്‍ 2015 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കാനുള്ള തിയതി ജനുവരി അഞ്ച് വരെയും പ്രിന്റൗട്ട് പരീക്ഷാഭവനില്‍ ലഭിക്കുന്നതിനുള്ള തിയതി ജനുവരി 11 വരെയും നീട്ടി. പി.ആര്‍ 06/2016 മൂന്നാം സെമസ്റ്റര്‍ യു.ജി പരീക്ഷ കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലെ കോളേജുകളിലെ മൂന്നാം സെമസ്റ്റര്‍ ബി.എ/ബി.എസ്.സി/ബി.എസ്.സി ഇന്‍ Read More …

ന്യൂനപക്ഷ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സേനയില്‍ ചേരാന്‍ സൗജന്യ പരിശീലനം

തിരുവനന്തപുരം: കരനാവികവ്യോമസേന, അര്‍ദ്ധസൈനിക, പോലീസ് വിഭാഗങ്ങളിലെ വിവിധ തസ്തികകളില്‍ നിയമനത്തിന് ന്യൂനപക്ഷ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സൗജന്യ പ്രീറിക്രൂട്ട്‌മെന്റ് പരിശീലനം സംഘടിപ്പിക്കുന്നു. മുസ്ലിം, ക്രിസ്ത്യന്‍, സിക്ക്, ബുദ്ധ, പാഴ്‌സി, ജൈന വിഭാഗങ്ങളിലെ 1825 വയസ് പ്രായത്തിനിടയിലുള്ളവരില്‍ നിന്നും തെരഞ്ഞെടുത്ത 200 പേര്‍ക്കാണ് പരിശീലനം. കുറഞ്ഞത് 167 സെന്റീമിറ്റര്‍ ഉയരവും പ്ലസ്ടു യോഗ്യതയും ഉള്ളവര്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു എന്നിവയുടെ അസല്‍ Read More …

സാഹിത്യശില്പശാല

തിരുവനന്തപുരം: സാഹിത്യതല്‍പരരായ പട്ടിക വിഭാഗക്കാര്‍ക്ക് സാഹിത്യാഭിരുചി വര്‍ദ്ധിപ്പിക്കുന്നതിനും സര്‍ഗവാസനയെ പരിപോഷിപ്പിക്കുന്നതിനുമായി പട്ടികജാതി വികസന വകുപ്പ് സാഹിത്യശില്പശാല സംഘടിപ്പിക്കുന്നു. സാഹിത്യാഭിരുചിയുള്ള 40 വയസില്‍ താഴെ പ്രായമുള്ള പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ട യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. മറ്റു വിഭാഗത്തില്‍പെട്ട അഞ്ചു പേരെയും ശില്പശാലയില്‍ പങ്കെടുപ്പിക്കും. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ബയോഡേറ്റ, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് Read More …

പട്ടികവര്‍ഗ സംരംഭകര്‍ക്ക് വായ്പ

തിരുവനന്തപുരം: സംസ്ഥാന പട്ടികജാതി/വര്‍ഗ വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന സ്വയംതൊഴില്‍ വായ്പ പദ്ധതിയായ പട്ടികവര്‍ഗ സംരംഭകര്‍ക്കുള്ള വായ്പാ പദ്ധതിലേക്കു എല്ലാ ജില്ലകളിലെയും പട്ടികവര്‍ഗത്തില്‍പ്പെട്ട സംരംഭകത്വ ഗുണമുള്ള യുവതീയുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഒന്നര ലക്ഷം രൂപയാണ് പദ്ധതി തുക. വായ്പാ തുക ആറ് ശതമാനം പലിശ സഹിതം അഞ്ച് വര്‍ഷംകൊണ്ട് തിരിച്ചടയ്ക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ ഈടായി ആവശ്യമായ ഉദ്യോഗസ്ഥ Read More …

എട്ടാമത് രാജ്യാന്തര നാടകോത്സവം : ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ രണ്ട് മുതല്‍

തിരുവനന്തപുരം : കേരള സംഗീത നാടക അക്കാദമിയുടെ എട്ടാമത് രാജ്യാന്തര നാടകോത്സവത്തിനുള്ള പ്രവേശന പാസുകള്‍ ജനുവരി രണ്ട് രാവിലെ പതിനൊന്ന് മണി മുതല്‍ ഓണ്‍ലൈനില്‍ ലഭിച്ചു തുടങ്ങും. ഇറ്റ്‌ഫോക്കിന്റെ വെബ്‌സൈറ്റില്‍ ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭ്യമാണ്. ജനുവരി ആറ് മുതല്‍ ഒന്‍പതു വരെ രാവിലെ 11 മണി മുതല്‍ വൈകിട്ട് നാല് മണി വരെ അക്കാദമി Read More …

ആയുര്‍വേദ പാരാമെഡിക്കല്‍ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

തിരുവനന്തപുരം : ഈ വര്‍ഷത്തെ ഗവണ്‍മെന്റ് അംഗീകൃത ആയുര്‍വേദ പാരാമെഡിക്കല്‍ തെറാപ്പിസ്റ്റ് കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷാഫോറത്തിന്റെ വില ഓരോ കോഴ്‌സിനും 250 രൂപയും (300 രൂപ മണി ഓര്‍ഡര്‍) എസ്.സി./എസ്.ടി. വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 150 രൂപയും (200 രൂപ മണി ഓര്‍ഡര്‍) ആണ്. അപേക്ഷാഫോറം കോഴ്‌സ് നടത്തുന്ന എല്ലാ കോളേജുകളില്‍ നിന്നും 2016 ജനുവരി എട്ട് വൈകുന്നേരം Read More …