ആര്‍.എം.എസ്.എ: 12 സ്‌കൂളുകളില്‍ ഇംഗ്ലീഷ് അധ്യാപകരുടെ തസ്തിക അനുവദിച്ച് നിയമനം നടത്തും

വയനാട് : ആര്‍.എം.എസ്.എ വിദ്യാലയങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി വിദ്യാര്‍ഥികള്‍ കലക്ടറേറ്റിന് മുന്നില്‍ നടത്തിയ സമരം സംസ്ഥാന പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എം.എസ് ജയയുടെ നേതൃത്വത്തില്‍ നടത്തിയ ഒത്തുതീര്‍പ്പു ചര്‍ച്ചയെത്തുടര്‍ന്ന് പിന്‍വലിച്ചു. ഇതുപ്രകാരം 12 സ്‌കൂളുകളില്‍ ഇംഗ്ലീഷ് അധ്യാപകരുടെ തസ്തിക അനുവദിച്ച് നിയമനം നടത്താന്‍ ഉത്തരവായി. ഉത്തരവായ തസ്തികകളില്‍ പി.എസ്.സി ലിസ്റ്റ് നിലവിലില്ലാത്തതിനാല്‍ ദിവസ വേതനാടിസ്ഥാനത്തില്‍ യോഗ്യരായവരെ നിയമിക്കും. Read More …

കയര്‍ തൊഴിലാളികള്‍ക്ക് ഇന്‍ഷൂറന്‍സ് പദ്ധതി

വയനാട് : കയര്‍ തൊഴിലാളികള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷയും മക്കള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പും ലഭിക്കുന്ന കയര്‍ വര്‍ക്കേഴ്‌സ് സുരക്ഷാ ബീമാ യോജന പദ്ധതി നടപ്പാക്കുമെന്ന് കയര്‍ത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എ.കെ. രാജന്‍ അറിയിച്ചു. തൊഴില്‍ വകുപ്പിന്റെയും ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. ഇതിനായി ഒരു കോടി പത്ത് ലക്ഷം രൂപ Read More …

മാനസികവെല്ലുവിളി നേരിടുന്നവരുടെ സ്വത്ത് കൈമാറ്റം: വില്‍ക്കുന്നവരും വാങ്ങുന്നവരും ശ്രദ്ധിക്കണം

മലപ്പുറം : മാനസികവെല്ലുവിളി നേരിടുന്ന വ്യക്തികള്‍ക്ക് അര്‍ഹമായ സ്വത്ത് വില്പന നടത്തുമ്പോഴും രജിസ്‌ട്രേഷന്‍ നടത്തുമ്പോഴും വാങ്ങുമ്പോഴും ബന്ധപ്പെട്ടവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ ടി. ഭാസക്കരന്‍ അറിയിച്ചു. മാനസികവെല്ലുവിളി നേരിട്ടുന്നവര്‍ക്ക് നിയമപരമായ രക്ഷിതാവിനെ നിയമിച്ച് നല്‍കുന്നതിന് നാഷനല്‍ ട്രസ്റ്റ് ആക്റ്റ് പ്രകാരം രൂപവത്കരിച്ച ലോക്കല്‍ ലെവല്‍ കമ്മിറ്റി (എല്‍.എല്‍.സി) യോഗത്തില്‍ ലഭിച്ച അപേക്ഷകള്‍ പരിഗണിച്ചതിനെ Read More …

മണ്ണാത്തികടവ് കാമ്പ്രം പാലം ശിലാസ്ഥാപനം ഇന്ന്

മലപ്പുറം : മലപ്പുറം ജില്ലയിലെ ആലിപ്പറമ്പ് ഗ്രാമ പഞ്ചായത്തിനെയും പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശ്ശേരി നഗരസഭയേയും ബന്ധിപ്പിച്ചുകൊണ്ട് തൂതപ്പുഴക്ക് കുറുകെ മണ്ണാത്തിക്കടവ് ക്രാമ്പത്ത് 6.50 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന പാലത്തിന്റെ ശിലാസ്ഥാപനം 22ന് വൈകീട്ട് മൂന്നിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് നിര്‍വഹിക്കും .നഗരകാര്യ ന്യൂനപക്ഷക്ഷേമ മന്ത്രി മഞ്ഞളാംകുഴി അലി അധ്യക്ഷനാകും. ഇ.അഹമ്മദ് Read More …

സ്വയം തൊഴില്‍ പദ്ധതിയ്ക്ക് അപേക്ഷിക്കാം

മലപ്പുറം :പട്ടിക ജാതി പട്ടികവര്‍ഗ കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന വിവിധ സ്വയം തൊഴില്‍ വായ്പ പദ്ധതിയ്ക്ക് അപേക്ഷ ക്ഷണിച്ചു.1,50,000 രൂപയുടെ ‘പട്ടിക വര്‍ഗ സംരംഭകര്‍ക്കുള്ള വായ്പാ പദ്ധതി’യ്ക്ക് കുടുംബ വാര്‍ഷിക വരുമാനം ഗ്രാമങ്ങളില്‍ 81,000 രൂപയിലും നഗരപ്രദേശങ്ങളില്‍ 1,04,000 രൂപ വരുമാനമുള്ളവര്‍ക്ക് അപേക്ഷിക്കാം.50,000 രൂപയുടെ ‘മഹിളാ സമൃദ്ധിയോജന,’ ‘മൈക്രോ ക്രെഡിറ്റ് ഫിനാന്‍സ്’ പദ്ധതിയ്ക്കായി ഗ്രാമപ്രദേശങ്ങളില്‍ 98,000 രൂപയിലും Read More …

വായ്പ തിരിച്ചടവ് ക്യാംപ്

മലപ്പുറം : ജില്ലാ പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പറേഷന്റെ നേതൃത്വത്തില്‍ അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ഡിസംബര്‍ 30ന് രാവിലെ 10ന് വായ്പാ തിരിച്ചടവ് ക്യാംപ് നടത്തും. ഫോണ്‍. 04832731496.

ക്ഷേമപെന്‍ഷന്‍ ബാങ്ക്‌വഴി

മലപ്പുറം : കീഴുപറമ്പ് ഗ്രാമപഞ്ചായത്തില്‍ നിന്നും വിവിധ ക്ഷേമപെന്‍ഷന്‍ വാങ്ങുന്ന ഗുണഭോക്താക്കളില്‍ പോസ്റ്റ് ഓഫീസ് അക്കൗണ്ട് മുഖേന പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് ബാങ്കിലേക്ക് മാറ്റുന്നതിന് ജനുവരി 15 വരെ അവസരം നല്‍കിയിട്ടുണ്ട്. താത്പര്യമുള്ളവര്‍ ബാങ്ക് പാസ്സ്ബുക്കിന്റെയും പെന്‍ഷന്‍ സ്ലിപ്പിന്റെയും കോപ്പി സഹിതം പഞ്ചായത്തുമായി ബന്ധപ്പെടേണ്ടതാണ്.

സര്‍ട്ടിഫിക്കറ്റ് പരിശോധന

മലപ്പുറം : കേരളാ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് കാറ്റഗറി ഒന്ന്, രണ്ട്, മൂന്ന്, നാല് വിഭാഗങ്ങളില്‍ യോഗ്യത നേടിയവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന തിരൂരങ്ങാടി ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ ഡിസംബര്‍ 29ന് രാവിലെ 10.30ന് നടത്തും. അസ്സല്‍ ഹാള്‍ടിക്കറ്റ്, എസ്.എസ്.എല്‍.സി, പ്ലസ്ടു, ഡിഗ്രി, ബി.എഡ്, ടി.ടി.സി. എന്നിവയുടെ രണ്ട് പകര്‍പ്പുകളും മാര്‍ക്കില്‍ ഇളവിന് അര്‍ഹതയുള്ള സംവരണ വിഭാഗം Read More …