പരിശീലന കോഴ്‌സിന് അപേക്ഷിക്കാം

കൊല്ലം : ഭാരത് സേവക് സമാജിന്റെ കൊല്ലം ഹൈസ്‌കൂള്‍ ജംഗ്ഷന്‍ കോട്ടമുക്ക് റോഡിലുള്ള ജില്ലാ സെന്ററില്‍ തൊഴില്‍ പരിശീലനത്തിന് അപേക്ഷിക്കാം. ഡ്രസ് മേക്കിംഗ് (സമ്പൂര്‍ണ വസ്ത്ര നിര്‍മാണ പരിശീലനം), ബ്യൂട്ടിപാര്‍ലര്‍ മാനേജ്‌മെന്റ്, കട്ടിംഗ് ആന്റ് ടെയിലറിംഗ്, എംബ്രോയിഡറി, സാരി പെയിന്റിംഗ്, ബാഗ് നിര്‍മാണം എന്നിവയിലാണ് പരിശീലനം. പ്രായം 14നും 45നും ഇടയില്‍. അപേക്ഷ ഡിസംബര്‍ 28നകം Read More …

മെഡിക്കല്‍ ഓഫീസര്‍ : താല്‍ക്കാലിക നിയമനം

പത്തനംതിട്ട : ഭാരതീയ ചികിത്സാ വകുപ്പിന്റെയും സാമൂഹ്യനീതി വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ വൃദ്ധജനങ്ങള്‍ക്കായുള്ള വയോഅമൃതം പദ്ധതിയിലേക്ക് ഒരു മെഡിക്കല്‍ ഓഫീസറെ (ആയൂര്‍വേദം) താല്‍ക്കാലികമായി പ്രതിദിനം 700 രൂപ വേതനത്തില്‍ നിയമിക്കും. 30 ന് രാവിലെ മേലേവെട്ടിപ്പുറത്തുള്ള ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കാര്യാലയത്തില്‍ ഇതിനായി കൂടിക്കാഴ്ച നടക്കും. ഫോണ്‍ : 04682324337.

അപേക്ഷ ക്ഷണിച്ചു

പത്തനംതിട്ട : വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളേജിലെ തുടര്‍വിദ്യാഭ്യാസ കേന്ദ്രത്തില്‍ അലുമിനിയം ഫാബ്രിക്കേഷന്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ : 04692651428

പി.ജി.ഡി.സി.എ പ്രവേശനം

വയനാട് : ഐ.എച്ച്.ആര്‍.ഡിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ജനുവരിയില്‍ ആരംഭിക്കുന്ന പിജിഡിസിഎ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത ബിരുദം. അപേക്ഷാ ഫോമും നിബന്ധനകളും ഓഫീസില്‍ ലഭിക്കും. ശവൃറ.മര.ശി ല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത അപേക്ഷയും ഉപയോഗിക്കാം. അവസാന തീയതി ഡിസംബര്‍ 30. ഫോണ്‍ 0495 2765154.

ഊരു കൂട്ടങ്ങളില്‍ നിര്‍ബന്ധമായും പങ്കെടുക്കണം

വയനാട് : ട്രൈബല്‍ എക്‌സ്റ്റെന്‍ഷന്‍ ഓഫീസര്‍മാരും പ്രമോട്ടര്‍മാരും അറിയിക്കുന്ന പ്രകാരം എല്ലാ ആദിവാസി കോളനികളിലെയും അംഗങ്ങള്‍ ഊരുകൂട്ടങ്ങളില്‍ നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണെന്നും അര്‍ഹരായവര്‍ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതാണെന്നും സബ്കളക്ടര്‍ ശീറാം ശാംബശിവ റാവു അറിയിച്ചു. പല ഊരുകൂട്ടങ്ങളിലും ഗുണഭോക്താക്കള്‍ കൃത്യമായി പങ്കെടുക്കുന്നില്ലെന്ന് ട്രൈബല്‍ എക്‌സ്റ്റെന്‍ഷന്‍ ഓഫീസര്‍മാര്‍ അറിയച്ച പ്രകാരമാണ് സബ്കളക്ടറുടെ നിര്‍ദ്ദേശം.

കോളനി മിത്രം 23 ന്

വയനാട് : ജില്ലയിലെ പട്ടികവര്‍ഗ കോളനികള്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ച് വികസന പോരായ്മകള്‍ കണ്ടെത്തുകയും പരിഹാര നടപടികള്‍ നടപ്പാക്കുകയും ചെയ്യുന്ന കോളനി മിത്രം പദ്ധതി പ്രകാരം ഡിസംബര്‍ 23 ന് സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റിയിലെ മാനിക്കുനി, ആറുമാട് കോളനികള്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിക്കും.

ദര്‍ഘാസ് ക്ഷണിച്ചു

നിലമ്പൂര്‍ മുണ്ടേരി വിത്ത് കൃഷിത്തോട്ടത്തിലെ കുരുമുളക് നഴ്‌സറിക്കാവശ്യമായ 10 മെട്രിക് ടണ്‍ ഉണങ്ങിയ ചാണകപ്പൊടി വിതരണം ചെയ്യാന്‍ താത്പര്യമുള്ളവരില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ഡിസംബര്‍ 29 ന് രാവിലെ 11 നകം ഡെപ്യൂട്ടി ഡയറക്ടര്‍, വിത്തുകൃഷിത്തോട്ടം, മുണ്ടേരി പി.ഒ., മലപ്പുറം ജില്ല, 679334 എന്ന വിലാസത്തില്‍ ലഭിക്കണം.

ലേലം ചെയ്യും

മലപ്പുറം : വില്പന നികുതി കുടിശ്ശിക ഈടാക്കുന്നതിനായി തൃക്കണ്ടിയൂര്‍ വില്ലേജിലെ റീ.സ. 224/2 ലെ 5.21 ആര്‍സ് ഭൂമി ജനുവരി 18 ന് രാവിലെ 11 ന് ലേലം ചെയ്യും. ഫോണ്‍: 0494 2424444, 8547615510.