Category: Notifications
വൈദ്യൂതി മുടങ്ങും
വ്യവസായ സെമിനാര്‍ ഇന്ന്
മലപ്പുറം : ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ പോത്തുകല്ല് ഗ്രാമ പഞ്ചായത്ത് ഹാളില്‍ ഡിസംബര്‍ 22ന് രാവിലെ 10ന് സെമിനാര്‍ നടത്തും. രാജ്യത്തിന്റെ സമ്പത്ത് ഘടനക്ക് ഗണ്യമായ സംഭാവനകള്‍ നല്‍കുന്ന സൂക്ഷമ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ ഉന്നമനത്തിനും പ്രോത്സാഹനത്തിനുമായി കേരള വാണിജ്യ വകുപ്പ് വ്യവസായവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് സെമിനാര്‍ Read More …
എം.പി. ലാഡ് പദ്ധതി: മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് കലക്ടര്‍
മലപ്പുറം : എം.പി. ലാഡ് പദ്ധതിയ്ക്ക് കീഴില്‍ ഭരണാനുമതി നല്‍കുന്ന പ്രവ്യത്തികളുടെ പൂര്‍ത്തീകരണത്തിന് ശേഷം അന്തിമ ബില്‍ തുക അനുവദിക്കുന്നതിന് മുമ്പ് പദ്ധതി പ്രദേശത്ത് പൊതുജനങ്ങളുടെ അറിവിലേക്കായി നിശ്ചിത വലുപ്പത്തിലും മാതൃകയിലും ഗ്രാനൈറ്റിലോ ലോഹത്തിലോ തയ്യാറാക്കിയ നെയിം ബോര്‍ഡ് സ്ഥിരമായ രൂപത്തില്‍ നിര്‍ബന്ധമായും സ്ഥാപിക്കണമെന്ന് കലക്ടര്‍ അറിയിച്ചു. എം.പി. ലാഡ്‌സ് മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം തയ്യാറാക്കി സ്ഥാപിക്കാത്ത Read More …
കൊണ്ടോട്ടിയില്‍ 13.40 കോടിയുടെ മൂന്ന് റോഡുകള്‍ ഇന്ന് (ഡിസംബര്‍ 22) ഉദ്ഘാടനം ചെയ്യും
മലപ്പുറം : കൊണ്ടോട്ടിയില്‍ 13.40 കോടി രൂപ ചെലവില്‍ നിര്‍മിച്ച മൂന്ന് റോഡുകളുടെ പ്രവര്‍ത്തനോദ്ഘാടനം ഇന്ന് രാവിലെ 11.30 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് നിര്‍വഹിക്കും.മുതുവല്ലൂര്‍ പഞ്ചായത്തിലെ വിളയില്‍ നടക്കുന്ന പരിപാടിയില്‍ മുഹമ്മദുണ്ണി ഹാജി എം.എല്‍.എ അധ്യക്ഷനാവും.വാഴയൂര്‍,ചീക്കോട്,മുതുവല്ലൂര്‍ പഞ്ചായത്തുകളിലെ അഴിഞ്ഞിലം-കാടപ്പാടം-പുതുക്കോട് റോഡ്,വിളയില്‍-ചുള്ളിക്കോട് കോളനി-താളിയില്‍ മുക്ക് റോഡ്,മുണ്ടക്കല്‍-മേച്ചേരിപ്പറമ്പ്,കോട്ടമ്മല്‍ റോഡുകളുടെ പ്രവര്‍ത്തനോദ്ഘാടനമാണ് നിര്‍വഹിക്കുന്നത.
ജനപ്രതിനിധികള്‍ക്ക് ഏകദിന പരിശീലനം
നിക്ഷേപ സമാഹരണ യജ്ഞം: സെക്രട്ടറിമാരുടെ യോഗം
മലപ്പുറം : സഹകരണ വകുപ്പ് നടപ്പാക്കുന്ന ‘ആശ്വാസ് 2016’ കുടിശ്ശിക നിവാരണ പദ്ധതി, 36 നിക്ഷേപസമാഹരണയജ്ഞം എന്നീ പദ്ധതികളുടെ വിജയകരമായ നടത്തിപ്പിനായി ജില്ലയിലെ വായ്പാസഹകരണ സംഘം ബാങ്ക് പ്രസിഡന്റ്, സെക്രട്ടറിമാര്‍ എന്നിവരുടെ യോഗം 22 ന് ഉച്ചയ്ക്ക് രണ്ടിന് മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ആഡിറ്റോറിയത്തില്‍ നടക്കും.
കേബിള്‍ ടി വി സംപ്രേക്ഷണം 31നകം ഡിജിറ്റലാക്കണം
കൊല്ലം : കേബിള്‍ ടി വി ഡിജിറ്റലൈസേഷന്‍ മൂന്നാം ഘട്ടവുമായി ബന്ധപ്പെട്ട് ജില്ലയിലെ എല്ലാ സെന്‍സസ് ടൂണുകളിലേയും കേബിള്‍ ഉപഭോക്താക്കള്‍ക്ക് ഡിസംബര്‍ 31 ന് മുമ്പ് സെറ്റ് അപ് ബോക്‌സ് നിര്‍ബന്ധമാക്കണമെന്ന് മിഷന്‍ ഡിജിറ്റലൈസേഷന്‍ ജില്ലാ നോഡല്‍ ഓഫീസര്‍ കൂടിയായ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എം.എ.റഹീം അറിയിച്ചു. ഈ സമയപരിധിക്കുളളില്‍ നഗരമേഖലകളില്‍ കേബിള്‍ സേവനങ്ങളുടെ ഡിജിറ്റലൈസേഷന്‍ Read More …
