ശബരിമലയിലെ ക്ഷേത്രത്തിന്റെ പേര് മാറുന്നു

പത്തനംതിട്ട: ശബരിമലയിലെ ക്ഷേത്രത്തിന്റെ പേര് വീണ്ടും ശ്രീ ധര്‍മ്മശാസ്ത്രാ ക്ഷേത്രം എന്നാക്കി മാറ്റാന്‍ നീക്കം. ശബരിമല അയ്യപ്പസ്വാമി ക്ഷേത്രം എന്ന പേര് മാറ്റാനാണ് ബോര്‍ഡ് നീക്കം. കഴിഞ്ഞ ദേവസ്വം ബോര്‍ഡാണ് ശബരിമലയിലെ ക്ഷേത്രത്തിനു അയ്യപ്പസ്വാമി ക്ഷേത്രം എന്നു പേര് നല്‍കിയതായി വിജ്ഞാപനം ഇറക്കിയത്. ഇതു റദ്ദാക്കാനായി ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. ഇതിനുള്ള തീരുമാനം അടുത്ത യോഗത്തില്‍ Read More …

കേരളത്തിലെ ഏറ്റവും വലിയ കഥകളി മേളയ്ക്ക് 8 ന് അയിരൂരില്‍ തിരി തെളിയും

പത്തനംതിട്ട: കേരളത്തിലെ ഏറ്റവും വലിയ കഥകളി മേളയ്ക്ക് ജനുവരി 8 ന് കേളികൊട്ട് ഉയരും .പത്തനംതിട്ട ജില്ലാ കഥകളി ക്ലബ്ബിന്റെ നേതൃത്വത്തില്‍ അയിരൂര്‍ ചെറുകോല്‍പ്പുഴ പമ്ബാ മണല്‍പ്പുറത്താണ് കഥകളി മേള നടക്കുകയെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എട്ടാം തീയ്യതി രാവിലെ 10മണിക്ക് നടന്‍ നെടുമുടി വേണു മേള ഉദ്ഘാടനം ചെയ്യും. ക്ലബ് പ്രസിഡണ്ട് ഡോ. ജോസ് Read More …

ശബരിമല മണ്ഡലകാലവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയെന്ന് ദേവസ്വം മന്ത്രി

പത്തനംതിട്ട: ശബരിമല മണ്ഡലകാലവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തിരക്ക് കണക്കിലെടുത്ത് വിപുലമായ സൗകര്യങ്ങളാണ് തീര്‍ത്ഥാടകര്‍ക്കായി ഒരുക്കിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കൂടുതല്‍ പോലീസിനെ ശബരിമലയില്‍ വിന്യസിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മണ്ഡലകാല ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത എംഎല്‍എമാരുടേയും വകുപ്പു മേധാവികളുടേയും യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. മകരവിളക്ക് മഹോത്സവത്തിനായി ശബരിമല Read More …

പുതുവര്‍ഷപ്പുലരിയില്‍ വയോധികന്‍ തലക്കടിയേറ്റ് മരിച്ച നിലയില്‍

പത്തനംതിട്ട: പുതുവര്‍ഷപ്പുലരിയില്‍ വയോധികനെ തലക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ജില്ലാ ആസ്ഥാനത്തെ മിനി സിവില്‍സ്റ്റേഷന്റെയും പോലീസ് സ്റ്റേഷന്റെയും പിറകിലെ കട വരാന്തയില്‍ കിടന്നുറങ്ങിയ ആളാണ് മരിച്ചത്. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. അറുപത് വയസ് പ്രായം തോന്നിക്കും. പാറക്കഷണം കൊണ്ട് തലക്കടിയേറ്റാണ് മരണം സംഭവിച്ചിട്ടുള്ളത്. പോലീസ് ഉദ്യോഗസ്ഥരും വിരലടയാള വിദഗ്ധനുമെത്തി പരിശോധന നടത്തി.

ഗേറ്റ് മറിഞ്ഞുവീണ് മൂന്നു വയസുകാരി മരിച്ചു

പത്തനംതിട്ട: പത്തനംതിട്ട മണ്ണിടിയില്‍ ഗേറ്റ് മറിഞ്ഞുവീണ് മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം. എല്‍കെജി വിദ്യാര്‍ഥിനിയായ സന ഫാത്തിമയാണ് മരിച്ചത്. മൂകളുവിളയില്‍ ജാഫര്‍ ഖാന്റെ മകളാണ് മരിച്ച സന.

ഓഖി ദുരന്തമേഖലയില്‍ നേരത്തെ എത്തണമായിരുന്നു; സിപിഎം സമ്മേളനത്തില്‍ മുഖ്യമന്ത്രിക്ക് വിമര്‍ശനം

പത്തനംതിട്ട: ഓഖി ദുരന്തമേഖലയില്‍ മുഖ്യമന്ത്രി നേരത്തെ എത്തണമായിരുന്നുവെന്ന് സിപിഐഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം. പൊലീസില്‍ ഐപിഎസ് ഭരണമാണെന്നും വിമര്‍ശനം ഉന്നയിച്ചു. സമ്മേളനത്തില്‍ സിപിഐക്കെതിരെയും രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. സിപിഐ എന്ന വിഴുപ്പുഭാണ്ഡം ഇനി ചുമക്കാനാകില്ലെന്ന് പ്രതിനിധികള്‍ പറഞ്ഞു. സിപിഐയെ മുന്നണിയില്‍ ഉള്‍പ്പെടുത്തേണ്ടകാര്യം തീരുമാനിക്കണമെന്നും ചര്‍ച്ചയില്‍ എല്ലാ ഏരിയാ കമ്മിറ്റികളും അറിയിച്ചു. തുടര്‍ച്ചയായ ഇടതുമുന്നണിയെ പ്രതിസന്ധിയിലാക്കുന്ന സിപിഐയെ Read More …

കാനത്തിന് മുഖ്യമന്ത്രിയാകാന്‍ മോഹമെന്ന് സിപിഎം സമ്മേളനത്തില്‍ വിമര്‍ശനം

പത്തനംതിട്ട: സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ സിപിഐക്കും കാനം രാജേന്ദ്രനുമെതിരേ രൂക്ഷ വിമര്‍ശനം. കാനത്തിന് മുഖ്യമന്ത്രിയാകാന്‍ മോഹമുണ്ടെന്നും അതിനാലാണ് എല്‍ഡിഎഫില്‍ നിന്നുകൊണ്ട് മുന്നണിയെ സമ്മര്‍ദ്ദത്തിലാക്കി വാര്‍ത്തകളില്‍ നിറയാന്‍ ശ്രമിക്കുന്നതെന്നും സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു. ജില്ലയിലെ ഏരിയ ഘടകങ്ങളില്‍ നിന്നുള്ള പ്രതിനിധികളെല്ലാം സിപിഐക്കെതിരേ രൂക്ഷമായാണ് സംസാരിച്ചത്.     തുടര്‍ച്ചയായ ഇടതുമുന്നണിയെ പ്രതിസന്ധിയിലാക്കുന്ന സിപിഐയെ മുന്നണിയില്‍ ആവശ്യമുണ്ടോ എന്നുള്ള Read More …

ശബരിമല വികസനം: ടികെഎ നായര്‍ ചെയര്‍മാനായി ഉപദേശക സമിതി

ശബരിമലയിലെ അടിസ്ഥാന സൌകര്യവികസനം, തീര്‍ഥാടകര്‍ക്കുളള സൌകര്യങ്ങള്‍ തുടങ്ങി എല്ലാകാര്യങ്ങളും സമയബന്ധിതമായി ചെയ്യുന്നതിന് ടികെഎ നായര്‍ ചെയര്‍മാനായി സര്‍ക്കാര്‍ ഉപദേശക സമിതി രൂപീകരിച്ചു. റിട്ടയര്‍ഡ് ഐഎഎസ് ഉദ്യോഗസ്ഥനായ ടികെഎ നായര്‍ ഡോ. മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരിക്കുമ്‌ബോള്‍ അദ്ദേഹത്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു.     റിട്ടയര്‍ഡ് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ടി എം. മനോഹരന്‍, പ്രശസ്ത ചലച്ചിത്രകാരന്‍ ഷാജി Read More …