ശബരിമലയില്‍ സ്‌ഫോടകവസ്തു ശേഖരം പിടികൂടി

എരുമേലി: ശബരിമല സന്നിധാനത്ത് അനധികൃതമായി സൂക്ഷിച്ചിരുന്ന വെടിമരുന്ന് പിടികൂടി. കന്നാസുകളിലാക്കി മണ്ണിനടിയിലാണ് വെടിമരുന്ന് സൂക്ഷിച്ചിരുന്നത്. പോലീസ് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.

മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേന സന്നിധാനത്ത് തട്ടിപ്പ്; സംഘം പിടിയില്‍

മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേന സന്നിധാനത്ത് തട്ടിപ്പ് നടത്തിയ സംഘത്തെ ദേവസ്വം വിജിലന്‍സ് പിടികൂടി. അയ്യപ്പന്മാരെ സോപാനത്ത് കൊണ്ടുപോയി ദര്‍ശനം നടത്തിച്ച് പണം വാങ്ങുന്ന സംഘത്തെയാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ പ്രത്യേക വിജിലന്‍സ് സംഘം പിടികൂടിയത്. തെലുങ്ക് പത്രത്തിന്റെ പേരില്‍ കഴിഞ്ഞ ദേവസ്വം ബോര്‍ഡ് ഭരണസമിതി ഇവര്‍ക്ക് താമസിക്കാന്‍ സന്നിധാനം മീഡിയ സെന്ററില്‍ പ്രത്യേക മുറിയും അനുവദിച്ചിരുന്നു. വാര്‍ത്ത Read More …

ദേവസ്വം ബോര്‍ഡില്‍ സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയത് സമുദായങ്ങളുമായി ചര്‍ച്ച നടത്താതെ

പത്തനംതിട്ട:   ദേവസ്വം ബോര്‍ഡില്‍ സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ എടുത്ത തീരുമാനം മറ്റ് സമുദായങ്ങളുമായി ചര്‍ച്ച നടത്താതെയെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പള്ളി നടേശന്‍.ഓഖി ദുരന്തത്തില്‍ പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നതായും ആരോപണം.  ശിവഗിരി മഹാസമാധിയില്‍ നിന്നും പുറപ്പെട്ട ദിവ്യജ്യോതി പ്രയാണത്തിന് പത്തനംതിട്ടയില്‍ നല്‍കിയ സ്വീകരണ സമ്മേളനം ഉത്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു Read More …

സംഘപരിവാര്‍ പ്രചരണങ്ങള്‍ ഏറ്റില്ല; ശബരിമലയില്‍ 124 കോടിയുടെ റെക്കോര്‍ഡ് വരുമാനം

പത്തനംതിട്ട: ശബരിമലയില്‍ കാണിക്കയായി പണം നല്‍കരുതെന്ന സംഘപരിവാര്‍ പ്രചരണങ്ങള്‍ക്ക് തിരിച്ചടി. ഇത്തവണ ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം. മണ്ഡലമഹോല്‍സവം ഒരുമാസം പിന്നിടുമ്‌ബോള്‍ നടവരവ് നൂറ്റിയിരുപത്തിനാല് കോടി കവിഞ്ഞെന്നാണ് കണക്ക്. മുന്‍വര്‍ഷത്തേക്കാള്‍ പതിനേഴുകോടിയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. സര്‍ക്കാര്‍, ക്ഷേത്രങ്ങളിലെ വരുമാനം കൈക്കലാക്കുകയാണെന്ന കള്ളപ്രചാരണങ്ങളെ ഭക്തര്‍ തള്ളിക്കളഞ്ഞെന്ന് വരുമാന വര്‍ധനവ് സൂചിപ്പിക്കുന്നു. മണ്ഡലകാലം ഒരുമാസം പിന്നിട്ടപ്പോള്‍ അരവണ വില്‍പനയിലാണ് ഏറ്റവും Read More …

തങ്കഅങ്കി ഘോഷയാത്ര 22ന് ആരംഭിക്കും

ശബരിമല: മണ്ഡലപൂജയ്ക്ക് അയ്യപ്പന് ചാര്‍ത്താന്‍ തങ്കഅങ്കിയുമായുള്ള ഘോഷയാത്രയ്ക്ക് ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. ഡിസംബര്‍ 22ന് ആറന്‍മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് ഘോഷയാത്ര തുടങ്ങും. ദേവസ്വംബോര്‍ഡിന്റെ പുതിയ പെട്ടിയിലാണ് ഇത്തവണ തങ്കഅങ്കി കൊണ്ടുവരുന്നത്. പുതിയ പെട്ടി ഉപയോഗിക്കാന്‍ അനുമതി വരുന്ന ബോര്‍ഡ് യോഗത്തിന്റെ പരിഗണനയിലെത്തുമെന്ന് കരുതുന്നു. രാവിലെ അഞ്ചുമണിയ്ക്ക് ആറന്‍മുള പാര്‍ഥസാരഥീ ക്ഷേത്രത്തില്‍ തങ്കഅങ്കി ദര്‍ശനത്തിന് വെയ്ക്കും. തുടര്‍ന്ന് Read More …

സോളാര്‍ തട്ടിപ്പിലെ ശിക്ഷയ്‌ക്കെതിരായി സരിത നല്‍കിയ അപ്പീല്‍ കോടതി തളളി

പത്തനംതിട്ട: സോളര്‍ തട്ടിപ്പു കേസിലെ ശിക്ഷയ്‌ക്കെതിരായി സരിത എസ് നായര്‍  നല്‍കിയ അപ്പീല്‍ പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതി തളളി. പത്തനംതിട്ട ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്  കോടതിയുടെ ശിക്ഷയ്‌ക്കെതിരായി നല്‍കിയ അപ്പീലാണ് തളളിയത്. കേസില്‍ സരിതയ്ക്കും ബിജു രാധാകൃഷ്ണനും മജിസ്‌ട്രേറ്റ്  കോടതി മൂന്നു വര്‍ഷവും മൂന്നു മാസവും തടവും, 1.2 കോടി പിഴയും ശിക്ഷ വിധിച്ചിരുന്നു. Read More …

ശബരിമലയില്‍ നടവരവ് 101 കോടി കവിഞ്ഞു

പത്തനംതിട്ട: മണ്ഡല കാലം തുടങ്ങി ഇരുപത്തിയഞ്ച് ദിവസം പിന്നിടുമ്പോഴേക്കും ശബരിമലയിലെ നടവരവില്‍ റെക്കോഡ് വര്‍ധനയാണുണ്ടായിരിക്കുന്നത്. 101 കോടി രൂപയാണ് 25 ദിവസത്തിനുള്ളില്‍ ശബരിമലയിലേക്കെത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 86 കോടിക്കടുത്തായിരുന്നു നടവരവ്. അരവണ വില്‍പ്പനയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ വരുമാനമുണ്ടായത്. നാല്‍പ്പത്തിനാല് കോടിയിലേറെ രൂപയാണ് ഇതിലൂടെ ലഭിച്ചത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 7 കോടി രൂപയുടെ Read More …

കോന്നിയില്‍ മാര്‍ത്തോമ പള്ളി സെക്രട്ടറിക്ക് വെട്ടേറ്റു

പത്തനംതിട്ട: കോന്നി പൂവന്‍പാറ ശാലേം മാര്‍ത്തോമാ പള്ളി സെക്രട്ടറി നിഖില്‍ ചെറിയാന് പള്ളി വളപ്പില്‍ വെട്ടേറ്റു.     അഴിമതി ആരോപണ വിധേയനായ പള്ളി വികാരിയെ സസ്‌പെന്‍ഡ് ചെയ്തു കൊണ്ടുള്ള മെത്രാപൊലീത്തയുടെ കല്‍പന പള്ളിയില്‍ വായിച്ച് പുറത്തിറങ്ങുമ്‌ബോഴാണ് സംഭവം. ഇടവക അംഗമാണ് വെട്ടിയത്. നിഖില്‍ ചെറിയാനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.