മണ്ഡലകാലത്ത് ശബരിമലയില്‍ എത്താന്‍ ശ്രമിച്ചത് 260ല്‍ അധികം സ്ത്രീകള്‍

പത്തനംതിട്ട:  മണ്ഡലകാലത്ത് പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള 260ല്‍ അധികം സ്ത്രീകള്‍ ശബരിമല സന്നിധാനത്ത് എത്താന്‍ ശ്രമിച്ചെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാര്‍. ശബരിമലയില്‍ ആചാര ലംഘനങ്ങള്‍ നടക്കുന്നെണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം നടക്കുന്നതായും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. ശബരിമലയിലെ സമ്പത്ത് മുഴുവന്‍ സി.പിഎം തട്ടിയെടുക്കുന്നുണ്ടെന്ന് ഇതരസംസ്ഥാനങ്ങളില്‍ വ്യാപക പ്രചരണം നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പത്തനംതിട്ട, കൊല്ലം ജില്ലകളിലെ വിവിധ ഭാഗങ്ങളില്‍ നേരിയ ഭൂചലനം

കൊല്ലം: സംസ്ഥാനത്ത് പത്തനംതിട്ട, കൊല്ലം ജില്ലകളിലെ വിവിധ ഭാഗങ്ങളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. മുന്നുസെക്കന്‍ഡ് മാത്രം നീണ്ടുനിന്ന ഭൂചലനത്തില്‍ കാര്യമായ നാശനഷ്ടങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല. കുളത്തൂപ്പുഴ, കോന്നി, തിരുവല്ല, കൊട്ടാരക്കര, തെന്മല, കൊല്ലം തുടങ്ങിയ സ്ഥലങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. തെന്മലയിലും ആര്യങ്കാവിലും മൂന്നു സെക്കന്‍ഡ് നീണ്ടുനിന്ന നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനത്തില്‍ വീടുകകളുടെ ഓടുകള്‍ ഇളകി വീണു. Read More …

ശബരിമലയില്‍ വന്‍തിരക്ക്; മണ്ഡലപൂജ ദര്‍ശിച്ച് പതിനായിരങ്ങള്‍ മലയിറങ്ങി

ശബരിമല:നാല്‍പ്പത്തിയൊന്ന് നാള്‍ നീണ്ടു നിന്ന മണ്ഡലകാല തീര്‍ത്ഥാടനത്തിന് സമാപനം കുറിച്ച് ശബരിമലയില്‍ മണ്ഡലപൂജ നടന്നു. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ ആരംഭിച്ച പൂജാചടങ്ങുകള്‍ ദര്‍ശിച്ച് പതിനായിരങ്ങള്‍ മലയിറങ്ങിയതോടെ ഒരു മണ്ഡലകാലത്തിനുകൂടി പരിസമാപ്തിയായിരിക്കയാണ്. തന്ത്രി കണ്ഠരര് മഹേഷ് മോഹനരരുടെ കാര്‍മ്മികത്വത്തില്‍ ആറന്മുളയില്‍ നിന്ന് കൊണ്ടുവന്ന തങ്കഅങ്കി ചാര്‍ത്തിയായിരുന്നു മണ്ഡലപൂജ. മേല്‍ശാന്തി എ.വി.ഉണ്ണികൃഷ്ണന്‍ നമ്ബൂതിരി സഹകാര്‍മികനായിരുന്നു. മണ്ഡലപൂജയും ഉച്ചപൂജയും Read More …

ശബരിമലയില്‍ അഭൂതപൂര്‍വമായ തിരക്ക്; ജില്ലാകളക്ടര്‍ ക്രമീകരണങ്ങള്‍ വിലയിരുത്തി

ശബരിമല: മണ്ഡലകാല തീര്‍ഥാടനം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ ശബരിമലയില്‍ അഭൂതപൂര്‍വമായ തിരക്ക്. തങ്കിഅങ്കി ഘോഷയാത്ര ഉച്ചയ്ക്ക് 1.55 ന് പമ്ബയില്‍ എത്തി. തങ്കഅങ്കി ചാര്‍ത്തിയുള്ള ദീപാരാധന വൈകിട്ട് 6.30നാണ്. ഇന്ന് ഉച്ചയ്ക്ക് 12.30 മുതല്‍ പമ്ബയില്‍ മലചവിട്ടുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. തങ്കഅങ്കി സന്നിധാനത്ത് എത്തുന്നതുവരെ ഭക്തരെ മലചവിട്ടാന്‍ അനുവദിക്കില്ല. തിരക്കേറിയതിനാല്‍ ദര്‍ശനം കഴിഞ്ഞവര്‍ സന്നിധാനത്ത് Read More …

വാടകയ്‌ക്കെടുത്ത വാഹനം മറിച്ചു വില്‍ക്കുന്ന സംഘത്തിലെ ഒരാള്‍ പന്തളത്ത് അറസ്റ്റില്‍

പന്തളം:  വാഹനങ്ങള്‍ വാടകക്കു എടുത്തു മറിച്ചു വില്‍ക്കുന്ന സംഘത്തിലെ ഒരാളെ പന്തളം പൊലീസ് അറസ്റ്റു ചെയ്തു. കൊല്ലം ഇരവിപുരം വില്ലേജില്‍ തട്ടാമല മങ്കുഴി തെക്കേതില്‍ അഫ്‌സല്‍(24)ആണ് അറസ്റ്റിലായത്. പന്തളം സുമയ്യ മന്‍സിലില്‍ അഷറഫിന്റെ കാര്‍ സഹോദരന്റെ മകന്റെ സുഹൃത്തായ ശ്രീജിത്തിനു വാടകക്കു നല്‍കിയിരുന്നു. ശ്രീജിത്ത് കാര്‍ കൊല്ലം ഇരവിപുരം സ്വദേശിക്കു മറിച്ചു നല്‍കി. തുടര്‍ന്ന് പലരിലൂടെ Read More …

അടൂരില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു; കാരണം കേട്ടാല്‍ ഞെട്ടും

കുടുംബവഴക്കിനെ തുടര്‍ന്നു ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. നാടിനെ മൊത്തം ഞെട്ടിച്ച ഈ സംഭവം നടന്നത് പത്തനംതിട്ട അടൂരിനടുത്തുള്ള പഴകുളത്താണ്. പഴകുളം അജ്മല്‍ വീട്ടില്‍ റെജീനയാണ് ഭര്‍ത്താവിന്റെ ഈ കൊടും ക്രൂരതയ്ക്ക് ഇരയായത്. വെള്ളിയാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപെട്ട് ഭര്‍ത്താവ് ഷെഫീക്കിനെ (42) പൊലീസ് അറസ്റ്റു ചെയ്തു.

തങ്കഅങ്കി ഘോഷയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം

ശബരിമല: ശബരിമല ശ്രീ അയ്യപ്പ വിഗ്രഹത്തില്‍ മണ്ഡലപൂജയ്ക്ക് ചാര്‍ത്താനുള്ള തങ്കഅങ്കിയും വഹിച്ചുള്ള രഥഘോഷയാത്ര ഭക്തസഹസ്രങ്ങളെ സാക്ഷിയാക്കി ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ചു. ശരണംവിളികളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍, ബോര്‍ഡ് അംഗങ്ങളായ കെ. രാഘവന്‍, കെ.പി. ശങ്കരദാസ്, ജില്ലാ കളക്ടര്‍ ആര്‍. ഗിരിജ, ജില്ലാ പോലീസ് മേധാവി ഡോ. സതീഷ് Read More …

കാനനവാസന്റെ അനുഗ്രഹം തേടി പതിനെട്ടാം പടി കയറി കുഞ്ഞുവാവ മാളികപ്പുറം

ശബരിമല: കന്നി സ്വാമിയായി 6 മാസം പ്രായമുള്ള കുഞ്ഞ് മാളികപ്പുറം ശബരിമലയില്‍. ആലപ്പുഴ ഹരിപ്പാട് സ്വദേശി ബിനു സ്വാമിയുടെ ആറു മാസവും 25 ദിവസവും പ്രായമായ കുഞ്ഞുവാവയാണ് കാനനവാസനെ തൊഴാനെത്തിയത്. ഏറെ നാളെത്തെ കാത്തിരിപ്പിനു ശേഷം അയ്യപ്പസ്വാമിയുടെ അനുഗ്രഹത്താല്‍ കിട്ടിയ കണ്‍മണിയാണ്. പതിനെട്ടാം പടിയില്‍ പോലീസുകാര്‍ കുരുന്നിനെ എടുത്തുനില്‍ക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. കുഞ്ഞു സ്വാമിയോടൊപ്പം Read More …