വാഹനാപകടം അയ്യപ്പഭക്ത മരിച്ചു

പത്തനംതിട്ട ശബരിമല പാതയില്‍ നിലക്കലില്‍ നിയന്ത്രണംവിട്ട കാര്‍ മണ്‍തിട്ടയിലിടിച്ച് അപകടത്തില്‍പെട്ടു. അപകടത്തില്‍ അയ്യപ്പഭക്ത മരിച്ചു. കോട്ടയം തിരുവാര്‍പ്പ് സ്വദേശിനി വിജയകുമാരി 58 ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന 4 വയസുള്ള കുട്ടി അദ്വൈത് അടക്കം 5 പേര്‍ക്ക് പരിക്കേറ്റു. കുട്ടിയുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ സെഫ് സോണ്‍ അധികൃതരും പോലീസും ചേര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. Read More …

വരുമാനം 100 കോടി കവിഞ്ഞു

ശബരിമല: ശബരിമല സന്നിധാനത്തെ വരുമാനം 100 കോടി കഴിഞ്ഞു.അരവണ വിതരണ ഇനത്തിലാണ് ഏറ്റവും കൂടുതല്‍ വരുമാനം ലഭിച്ചത്. മണ്ഡലകാലം തുടങ്ങി 30 ദിവസം പിന്നിട്ടപ്പോള്‍ 107കോടി 25 ലക്ഷം രൂപയാണ് സന്നിധാനത്തെ ആകെ വരുമാനം. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 14 കോടി രൂപയുടെ വര്‍ദ്ധന. അരവണ വിറ്റുവരവ് ഇനത്തില്‍ 47 കോടി രൂപയാണ് ലഭിച്ചത്. കാണിക്ക ഇനത്തില്‍ Read More …

കുടിവെള്ളവും ഭക്ഷണവും ലഭിക്കാതെ ഭക്തജനങ്ങള്‍

ശബരിമല: തിരക്ക് ഏറിയതോടെ കുടിവെള്ളവും ഭക്ഷണവും ലഭിക്കാതെ ഭക്തജനങ്ങള്‍ അയ്യപ്പനടയില്‍വലഞ്ഞു.പോലീസിന്റെ നിയന്ത്രണം പാളി. തിക്കിനും തിരക്കിനുമിടയില്‍ കുട്ടികളടക്കമുള്ളവര്‍ കുഴഞ്ഞുവീണു. പലയിടത്തും പോലീസും തീര്‍ഥാടകരുമായി ഉന്തും തള്ളുമുണ്ടായി. നിരയില്‍ നിന്നും പുറത്തുചാടാന്‍ ഒരുങ്ങിയ ഭക്തരെ കമ്‌ബെടുത്ത് തല്ലിയ പോലീസിന്റെ നടപടിക്കെതിരെ ഭക്തജനങ്ങളുടെ പ്രതിഷേധം. പതിനെട്ടാം പടിയില്‍ ഡ്യൂട്ടിനോക്കുന്ന പോലീസിന്റെ പരിചയക്കുറവുമൂലം പടികയറ്റുന്നതിലെ വേഗതക്കുറവാണ് ക്യൂ നീളാന്‍ ഇടയാക്കുന്നത്. Read More …

ശബരിമലയിലെ അരവണ പ്ലാന്റില്‍ പൊട്ടിത്തെറി

ശബരിമല: ശബരിമലയിലെ അരവണ പ്ലാന്റില്‍ പൊട്ടിത്തെറിയുണ്ടായി. സംഭവത്തില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരാളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എങ്ങനെയാണ് പൊട്ടിത്തെറി ഉണ്ടായതെന്ന് വ്യക്തമല്ല.

യുവതികള്‍ പമ്പയില്‍ ഇറങ്ങി കുളിക്കരുത

പമ്പ: യുവതികള്‍ പമ്പയില്‍ ഇറങ്ങിക്കുളിക്കുന്നത് അയ്യപ്പന്മാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. അതുകൊണ്ടു തന്നെ പുണ്യനദിയായ പമ്ബയിലിറങ്ങി യുവതികള്‍ കുളിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വ്രതശുദ്ധിയോടെ പമ്പയില്‍ എത്തുന്ന അയ്യപ്പന്മാരോടൊപ്പം യുവതികളും പമ്പയില്‍ ഇറങ്ങിക്കുളിക്കുന്നത് തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് തനിക്ക് പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. സ്ത്രീകള്‍ പമ്പയിലിറങ്ങി കുളിക്കുന്നത് കഠിനവ്രതശുദ്ധിയോടെ ദര്‍ശനത്തിനെത്തുന്ന Read More …

ശബരിമല ക്ഷേത്രം ഇനി മുതല്‍ ശ്രീ അയ്യപ്പസ്വാമി ക്ഷേത്രം

ശബരിമല: ശബരിമല ക്ഷേത്രത്തിന്റെ പേര് മാറ്റി തിരുവിതാംകൂര്‍ ദേവസ്വം ഉത്തരവിറക്കി. ശ്രീ അയ്യപ്പസ്വാമി ക്ഷേത്രം എന്ന പേരിലായിരിക്കും ഇനി ശബരിമല ക്ഷേത്രം അറിയപ്പെടുക. ദേവസ്വം ബോര്‍ഡിന് ധാരാളം ശാസ്താക്ഷേത്രങ്ങള്‍ ഉണ്ടെങ്കിലും ശ്രീ അയ്യപ്പസ്വാമി ക്ഷേത്രം ഇനി ഒന്നേ ഉണ്ടാവുകയുള്ളു എന്നും ദേവസ്വം ബോര്‍ഡിന്റെ ഉത്തരവില്‍ പറയുന്നുണ്ട്. ശബരിമല ധര്‍മശാസ്ത്രാ ക്ഷേത്രം എന്ന പേര് മാറി ശ്രീ Read More …

മന്ത്രി ജി സുധാകരന് കരിങ്കൊടി

തിരുവല്ല: മന്ത്രി ജി. സുധാകരന്റെ കാര്‍ തടഞ്ഞുനിര്‍ത്തി കരിങ്കൊടി കാണിച്ച് അങ്കലാപ്പിലായിരിക്കുകയാണ് ജില്ലയിലെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും. കരിങ്കൊടി കണ്ട് കാര്‍ നിര്‍ത്തി കരിങ്കൊടി പ്രകടനത്തിന്റെ കാരണം തിരക്കിയ മന്ത്രിയോട് പ്രത്യേകിച്ച് ഒരു ഉത്തരവും ഇവര്‍ക്ക് പറയാനില്ലായിരുന്നു. കഴിഞ്ഞ ദിവസം തിരുവല്ലയില്‍ വച്ചാണ് യൂത്ത്‌കോണ്‍ഗ്രസ പ്രവര്‍ത്തകര്‍ക്ക് അബദ്ധം പിണഞ്ഞത്. തിരുവല്ല കമ്പഴ റോഡ് ബി.എം.ബി Read More …

അവലോകനയോഗം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഇന്ന് ശബരിമല തീര്‍ഥാടന ഒരുക്കങ്ങള്‍ സംബന്ധിച്ച അവലോകനയോഗം നടക്കും. ഒരുക്കങ്ങളുടെ അന്തിമ വിലയിരുത്തലിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്താണ് യോഗം ചേരുന്നത്. നിയമസഭാ മന്ദിരത്തില്‍ നടക്കുന്ന യോഗത്തില്‍ ദേവസ്വം, ആരോഗ്യം, പൊതുമരാമത്ത്, ഗതാഗതം, തദ്ദേശം തുടങ്ങിയ വകുപ്പ് മന്ത്രിമാര്‍ പങ്കെടുക്കും. ദേവസ്വം ബോര്‍ഡ് ഭാരവാഹികളും പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലാ Read More …