ഇടത് സര്‍ക്കാര്‍ വാക്ക് പാലിച്ചു

തിരുവനന്തപുരം: ആറന്മുള വിമാനത്താവള പദ്ധതി പ്രദേശം ഉള്‍പ്പെടുന്ന 56 ഹെക്ടര്‍ തരിശ് നിലത്ത് കൃഷിയിറക്കാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഇടതു മുന്നണി സര്‍ക്കാറിന്റ ആദ്യ മന്ത്രിസഭാ യോഗ തീരുമാനമായിരുന്നു ആറന്മുള വിമാന താവള പദ്ധതി പ്രദേശത്ത് കൃഷി ഇറക്കുക എന്നത്. പ്രാരംഭഘട്ടമെന്ന നിലയില്‍ 56 ഹെക്ടര്‍ പാടത്താണ് നെല്‍കൃഷി ചെയ്യുന്നത്. ഉദ്ഘാടനത്തിന്റെ തുടര്‍ച്ചയായി വിമാനത്താവള പദ്ധതി Read More …

നെല്‍കൃഷി പദ്ധതിയില്‍ ആറന്മുള പദ്ധതിപ്രദേശവും

ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്ത് കോഴിത്തോടിലെ തടസമായ മണ്ണ് ഉടന്‍ നീക്കം ചെയ്തു തുടങ്ങുമെന്ന് സ്ഥലം എം.എല്‍.എ. വീണാ ജോര്‍ജ് പറഞ്ഞു. തോടിലെ മണ്ണ് കൊച്ചി മെട്രോയ്‌ക്കോ റെയില്‍വേക്കോ പോലും വേണ്ട എന്ന നിലപാടാണ് കാര്യങ്ങള്‍ വൈകിപ്പിച്ചത്. എന്തായാലും കൊല്ലത്തെ കുടിവെള്ള പദ്ധതിക്ക് വേണ്ടി ഉടന്‍ മണ്ണ് നീക്കം ചെയ്തു തുടങ്ങാമെന്ന് കരാറുകാര്‍ ഏറ്റിട്ടുണ്ട്. ഇത് Read More …

പ്രതികാരം ചെയ്യാന്‍ ആഹ്വാനം ചെയ്യുന്ന മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത

പുതുക്കാട്: പ്രതികാരം ചെയ്യുവാന്‍ സ്വന്തം പാര്‍ട്ടിക്കാരോട് ആഹ്വാനം ചെയ്യുന്ന മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നതെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദു കൃഷ്ണ. സമാന്തരപാത അടച്ചുകെട്ടിയ സംഭവത്തില്‍ കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ച് പാലിയേക്കര ടോള്‍ പ്ലാസയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. അന്ധനയനങ്ങളും ബധിരകരണങ്ങളുമായിട്ടാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു Read More …

മുപ്പത്തഞ്ചുകാരിയായ വീട്ടമ്മ അവശനിലയില്‍ വീണുകിടന്ന കുളത്തില്‍ അയല്‍വാസിയുടെ മൃതദേഹം

പത്തനംതിട്ട: യുവാവിന്റെ മൃതദേഹം കുളത്തില്‍, ഒപ്പമുണ്ടായിരുന്ന വീട്ടമ്മയെ പരിക്കുകളോടെ രക്ഷപ്പെടുത്തി. കഴുത്തില്‍ മുറിവേറ്റ പാട് കണ്ടതിനാല്‍ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ചു നാട്ടുകാര്‍ യുവാവിന്റെ മൃതദേഹം കൊണ്ടുപോകാന്‍ സമ്മതിക്കാതെ ഉപരോധമേര്‍പ്പെടുത്തിയിരിക്കുകയാണ്. ഓമല്ലൂര്‍ പ്രക്കാനം റൂട്ടില്‍ പറയനാലി വഴിയമ്പലം കുളത്തില്‍നിന്നാണ് യുവാവിന്റെ മൃതദേഹം കണ്ടെടുത്തതും വീട്ടമ്മയെ രക്ഷപ്പെടുത്തിയതും. ഓമല്ലൂര്‍ പറയനാലി പടിഞ്ഞാറേമുറി സുരേഷിന്റെ മകന്‍ സുമേഷി(22)ന്റെ മൃതദേഹമാണ് കുളത്തിന്റെ അടിയില്‍നിന്നു Read More …

ശബരിമല യോഗം 13ന്

പത്തനംതിട്ട: ശബരിമല തീര്‍ഥാടന മുന്നൊരുക്കങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതില്‍ 13ന് രാവിലെ 10ന് പന്തളം ദേവസ്വം ഹാളില്‍ യോഗം ചേരുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

ശബരിമല കൊടിമര നിര്‍മാണം തുടങ്ങി

പത്തനംതിട്ട: ശബരിമലയിലേക്കുള്ള കൊടിമരത്തിന്റെ പണി പമ്പയില്‍ തുടങ്ങി. വേഴപ്പറമ്പ് മന ബ്രഹ്മശ്രീ ചിത്രഭാനു നമ്പൂതിരിപ്പാട് തയ്യാറാക്കിയ കണക്ക് പ്രകാരമാണ് കൊടി മരം. മാന്നാര്‍ അനന്തന്‍ ആചാരി, പളനി ആചാരി, സുകുമാരന്‍ ആചാരി, പത്തിയൂര്‍ ബാബു എന്നിവരാണ് നിര്‍മാണ ചുമതല ഏറ്റിട്ടുള്ളത്. പണി തീര്‍ന്നാല്‍ പ്രത്യേക ഔഷധക്കൂട്ട് തൈലം തയ്യാറാക്കി കൊടി മരം എണ്ണത്തോണിയില്‍ നിക്ഷേപിക്കും.

സമഗ്ര അന്വേഷണം നടത്തണം

പത്തനംതിട്ട ചിറ്റാറില്‍ യന്ത്ര ഊഞ്ഞാല്‍ അപകടത്തില്‍ രണ്ട് കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ സമഗ്ര അന്വേഷണം ഉണ്ടാകുമെന്ന് വനം മന്ത്രി കെ.രാജു പറഞ്ഞു. ചിറ്റാര്‍ കുളത്തുങ്കല്‍ സജിബിന്ദു ദമ്പതികളുടെ മകള്‍ പ്രിയങ്കയുടെ മൃതദേഹത്തില്‍ സംസ്ഥാന സര്‍ക്കാരിനു വേണ്ടി പുഷ്പചക്രം സമര്‍പ്പിച്ചശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. അപകടത്തില്‍ പ്രിയങ്കയുടെ സഹോദരന്‍ അലന്‍ കെ.സജിയും മരിച്ചിരുന്നു. കുടുംബത്തിന് ആശ്വാസ Read More …

ശബരിമല തൊഴില്‍ തര്‍ക്ക പരിഹരിക്കാന്‍ യോഗം

പത്തനംതിട്ട: ശബരിമലയിലേക്കുള്ള പൂജാ സാധനങ്ങളും വഴിപാട് സാധനങ്ങളും കയറ്റിറക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് പ്രതിനിധികള്‍, ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍, കരാറുകാര്‍ എന്നിവരുമായി നാളെ (5) ഉച്ചയ്ക്ക് രണ്ടിന് ജില്ലാ ലേബര്‍ ഓഫീസര്‍ പത്തനംതിട്ട ഓഫീസില്‍ ചര്‍ച്ച നടത്തും. തുടര്‍ന്ന് ട്രാക്ടര്‍ ഉടമകളുമായും ചര്‍ച്ചയുണ്ടാവുമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ ആര്‍.ഗോപകുമാര്‍ അറിയിച്ചു.