സര്‍ക്കാരിന്റെ ഇടപെടല്‍ വില കുറയ്ക്കാന്‍ സഹായിക്കും
പത്തനംതിട്ട: സര്‍ക്കാര്‍ സംവിധാനത്തിലൂടെ ന്യായവിലയ്ക്ക് സാധനങ്ങള്‍ ലഭ്യമാക്കുന്നതിലൂടെ പൊതു വിപണിയിലെ സാധനവില കുറച്ച് ചൂഷണം അവസാനിപ്പിക്കാന്‍ സാധിക്കുമെന്ന് ജലവിഭവ മന്ത്രി മാത്യു ടി.തോമസ് പറഞ്ഞു. സപ്ലൈകോയുടെ ഓണംബക്രീദ് ജില്ലാ ഫെയറിന്റെ ഉദ്ഘാടനം പത്തനംതിട്ട റോസ് മൗണ്ട് ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു. എല്ലാ സാധനവും ഇത്തരം ഫെയറിലൂടെ നല്‍കുക എന്നതിലുപരി ലഭ്യമായവ ന്യായവിലയ്ക്ക് നല്‍കുക എന്നതാണ് പ്രധാന ഉത്തരവാദിത്തം. Read More …
