സ്ഥിരതാമസത്തിന് അനുമതി ലഭിച്ചേക്കും

റിയാദ്: വിദേശികള്‍ക്ക് രാജ്യത്ത് സ്ഥിരമായി താമസിക്കുവാന്‍ അനുവദിക്കുന്ന സംവിധാനം നടപ്പാക്കാന്‍ സൌദി അറേബ്യ ആലോചിക്കുന്നു. ഉപകിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനാണ് ഇതുസംബന്ധിച്ച സൂചന നല്‍കിയത്. യൂറോപ്യന്‍ നാടുകളിലും അമേരിക്കയിലും പ്രചാരത്തിലുള്ള ഗ്രീന്‍കാര്‍ഡ് മാതൃകയിലാണ് പദ്ധതി തയ്യാറാക്കുന്നതെന്നാണ് സൂചന. ഈ പദ്ധതി നടപ്പിലായാല്‍ വര്‍ഷം പതിനായിരം കോടി ഡോളര്‍ നേടാനാകുമെന്നാണ് കണക്കുകൂട്ടുന്നത്. നിലവില്‍ ഒരു കോടി Read More …

വിമാനത്താവളം ഉപയോഗിക്കാന്‍ 35 ദിര്‍ഹം

ദുബായ്: ദുബായ് വിമാനത്താവളം ഉപയോഗിക്കുന്ന യാത്രക്കാര്‍ ഇനി 35 ദിര്‍ഹം അടയ്ക്കണം. ദുബായ് രാജകുമാരനും എക്‌സിക്യൂട്ടീവ് കൌണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷീദ് അല്‍ മക്തും ഇതു സംബന്ധിച്ച വിജ്ഞാപനം അംഗീകരിച്ചു. ഇതുപ്രകാരം ദുബായിലെ വിമാനത്താവളങ്ങള്‍ വഴി യുഎഇ വിടുന്നവര്‍ ഈ തുക നല്‍കണം. വിമാനത്താവളത്തിലെ സൌകര്യങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള തുകയാണിത്. ദുബായ് Read More …

പെണ്‍വാണിഭം മലയാളിസ്ത്രികളെ രക്ഷിക്കാന്‍ ശ്രമം

ബഹറൈന്‍: വിദേശത്ത് പെണ്‍വാണിഭ സംഘത്തിന്റെ പിടിയില്‍പ്പെട്ട സ്ത്രീകളെ രക്ഷിക്കാന്‍ ക്രൈംബ്രാഞ്ച് ഇന്റര്‍പോളിന്റെ സഹായം തേടി. ബഹറൈനില്‍ പെണ്‍വാണിഭ സംഘത്തിന്റെ പിടിയിലകപ്പെട്ട ആറ് സ്ത്രീകളെ രക്ഷിക്കാനുളള ശ്രമം തുടരുകയാണ്. സ്ത്രീകളെ കടത്താന്‍ എയര്‍പോര്‍ട്ടില്‍ സഹായം ലഭിച്ചതായും ക്രൈംബ്രൈഞ്ച് പറയുന്നു. ഇതേ കുറിച്ചും അന്വേഷണം നടത്തുമെന്നും ക്രൈബ്രാഞ്ച് അധികൃതര്‍ അറിയിച്ചു.  ഇത്തരത്തില്‍ ഇനിയും കൂടുതല്‍ സ്ത്രീകള്‍ പെണ്‍വാണിഭ സംഘത്തിന്റെ Read More …

കരിപ്പൂര്‍ റണ്‍വേ ഏപ്രിലില്‍ തുറന്ന് കൊടുക്കും

കിരപ്പൂര്‍:   കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേ നവീകരണ ജോലികളുടെ രണ്ടാംഘട്ടം  ഈ മാസവസാനം തീരാന്‍ സാധ്യത. ഏപ്രില്‍ നിലിനു തന്നെ റണ്‍വേ പൂര്‍ണതോതില്‍ തുറന്ന്  കൊടുക്കാനാകുമെന്നാണ് പ്രതീക്ഷ. വിമാനത്താവള അതോറിറ്റി നല്‍കിയ അവസാന തിയ്യതിയായ ഫിബ്രവരിയെക്കാളുംആറുമാസം മുമ്പ് മുഴുവന്‍ നിര്‍മാണപ്രവര്‍ത്തികളും പൂര്‍ത്തിയാക്കാനാകുമെന്ന പ്രതീക്ഷയിലാണ് നിര്‍മാണമേറ്റെടുത്ത വിശാല്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി. റണ്‍വേ നവീകരണത്തിലെ ഒന്നാം ഘട്ട Read More …

അറബ് സംസ്‌കാരം സംഘര്‍ഷഭൂമിയായി

മലപ്പുറം: വിജ്ഞാനത്തിന്റെ മഹത്തായ പാരമ്പര്യമുള്ള അറബ് സംസ്‌കാരം സംഘര്‍ഷ ഭൂമിയുടേതായി മാറിയെന്ന് സംവിധായകന്‍ പി.ടി.കുഞ്ഞിമുഹമ്മദ് പറഞ്ഞു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതി പുസ്തകോല്‍സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറിന്റെ ഉദ്ഘാടനവും വി.മുസഫര്‍ അഹമ്മദിന്റെ ‘ അറബ് സംസ്‌കൃതി വാക്കുകള്‍,വേദനകള്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനവും നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.മരുഭൂമിയിലൂടെ അറബികള്‍ നടത്തിയ യാത്രകള്‍ ലോകവിജ്ഞാനത്തിന് മുതല്‍കൂട്ടായിരുന്നു.എന്നാല്‍ ഇപ്പോള്‍ Read More …

ഏറ്റവും വലിയ കുട ഇനി മക്കയില്‍

മക്ക : ലോകത്തെ ഏറ്റവും വലിയ തണല്‍ക്കുട സ്ഥാപിക്കുന്നതിനുള്ള ജോലികള്‍ മക്കയിലെ മസ്ജിദുല്‍ ഹറാമില്‍ ആരംഭിച്ചു. കുട ഉറപ്പിക്കുന്നതിനുള്ള ബേസ്‌മെന്റ് കഴിഞ്ഞ ദിവസം സ്ഥാപിച്ചു. പള്ളിയുടെ വടക്ക് ഭാഗത്തെ മുറ്റത്താണു കുട സ്ഥാപിക്കുന്നത്. ജര്‍മ്മനിയില്‍ നിന്നാണു ഓട്ടോമാറ്റിക് ഇലക്ട്രോണിക് കുട എത്തിയിട്ടുള്ളത്. ഇത്തരത്തിലുളള ഏഴ് ഭീമന്‍ കുടകള്‍ കൂടെ കടല്‍ മാര്‍ഗ്ഗം ജര്‍മ്മനിയില്‍ നിന്നെത്തും . Read More …

കെഎംസിസി നേതാവ് കെ.വി.എ ഗഫൂര്‍ മരണപ്പെട്ടു

ജിദ്ദ: സഊദി കെ.എം.സി.സി നാഷണല്‍ കമ്മിറ്റി സെക്രട്ടറി കെ.വി.എ ഗഫൂര്‍ (50) ജിദ്ദയിലെ സ്വകാര്യആശുപത്രിയില്‍ വെച്ച് നിര്യാതനായി . ഹൃദയാഘാതമായിരുന്നു കാരണം . ആദ്യകാല മുസ്‌ലിംലീഗ് നേതാവും മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് മെമ്പറുമായിരുന്ന കൊലത്തിക്കല്‍ മുഹമ്മദ്കുട്ടി ഹാജിയാണ് പിതാവ്. മലപ്പുറം ചീക്കോട് വെട്ടുപാറ സ്വദേശിയാണ്. ശാരീരികാസ്വസ്ഥത അനുഭവപ്പെട്ടതിനെതുടര്‍ന്ന് ഇന്നലെ ഉച്ചയോടെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു .കഴിഞ്ഞ Read More …

മലപ്പുറം സ്വദേശികള്‍ക്ക് വധശിക്ഷ

കുവൈത്ത്:  മയക്കുമരുന്നു കേസില്‍ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ നാലുപേര്‍ക്കാണ് കുവൈത്തില്‍ കോടതി വധശിക്ഷക്ക് വിധിച്ചത്. മലപ്പുറം സ്വദേശികളായ മുസ്ഥഫ ശാഹുല്‍ ഹമീദ് , അബൂബക്കര്‍ സിദ്ദീഖ്, ഫൈസല്‍ മാങ്ങാത്തോട്ടത്തില്‍ എന്നിവരാണ് മലയാളികള്‍. ശ്രീലങ്കന്‍ സ്വദേശിയാണ് മറ്റൊരാള്‍. കഴിഞ്ഞ വര്‍ഷം ഏപ്രലില്‍ ഇവര്‍ക്കെതിരെ റജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളിലാണ് ജഡ്ജ് മുതൈബ് അല്‍ അരീദി ശിക്ഷ വിധിച്ചത്.