സൗദിയില്‍ മലയാളി നഴ്‌സ് പ്രസവത്തിനിടെ മരിച്ചു; മരണം വിളിച്ചതുകൊല്ലം സ്വദേശിനിയെ

റിയാദ്: സൗദിയില്‍ മലയാളി നഴ്സ് പ്രസവത്തിനിടെ മരിച്ചു. ഖസീം പ്രവിശ്യയിലെ ഉനൈസയില്‍ കൊല്ലം പത്തനാപുരം മാലൂര്‍ കോളജിന് സമീപം നാസിറുദ്ദീന്‍-ഫാത്തിമ ബീവി ദമ്ബതികളുടെ മകള്‍ ആന്‍സി ഫാത്തിമയാണ് മരിച്ചത്. ആന്‍സിയുടെ ആദ്യ പ്രസവമായിരുന്നു. പ്രസവത്തിനിടെ ഉണ്ടായ സങ്കീര്‍ണതകളാണ് മരണകാരണം. ഞായറാഴ്ച രാത്രി എട്ടുമണിക്കാണ് ഉനൈസ കിങ് സൗദ് ഹോസ്പിറ്റലില്‍ മരണം..അഞ്ചു വര്‍ഷമായി ബുറൈദയിലെ പ്രിന്‍സ് സുല്‍ത്താന്‍ Read More …

ജിദ്ദയില്‍ വാഹനാപകടം: മൂന്ന് സഹോദരങ്ങള്‍ ഉള്‍പ്പടെ ഇന്ത്യന്‍ കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു

ജിദ്ദ: സഊദിയിലെ ജിദ്ദയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഇന്ത്യന്‍ കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു. ഹൈദരബാദ് സ്വദേശികളാണ്. ജിദ്ദയിലെ തൂവലില്‍നിന്ന് പെരുന്നാളാഘോഷം കഴിഞ്ഞ് മടങ്ങുമ്ബോള്‍ ഖുലൈസില്‍വച്ചാണ് അപകടം നടന്നത്. ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ അയാന്‍ മുഹമ്മദ് നിയാസ്, ഇഖ്‌റ നിയാസ്, അനസ് എന്നിവരും ബന്ധുക്കളായ ഇനായത്ത് അലി, തൗഫീഖ് ഖാന്‍ എന്നിവരാണ് മരിച്ചത്. അയാനും നിയാസും അനസും Read More …

സാദിഖലി തങ്ങള്‍ക്ക് യു.എ.ഇ സര്‍ക്കാരിന്റെ ഗോള്‍ഡന്‍ വിസ

ദുബൈ: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്ക് യു.എ.ഇ സര്‍ക്കാരിന്റെ ഗോള്‍ഡന്‍ വിസ. സാമൂഹിക, സാംസ്‌കാരിക, വൈജ്ഞാനിക രംഗങ്ങളിലെ സേവനങ്ങള്‍ മുന്‍നിറുത്തിയാണ് യു.എ.ഇ ഭരണകൂടം തങ്ങളെ ആദരിച്ചിരിക്കുന്നത്. വിവിധ മേഖലകളിലെ സമഗ്രസംഭാവനകള്‍ പരിഗണിച്ച്‌ സംസ്‌കാരിക മന്ത്രാലയത്തിന്റെ ശിപാര്‍ശ പ്രകാരമാണ് ദുബൈ എമിഗ്രേഷന്‍ വകുപ്പ് ഗോള്‍ഡന്‍ വിസ അനുവദിച്ചത്.

സൗദിയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം ഇടിച്ച്‌ പ്രവാസി മലയാളി മരിച്ചു

റിയാദ്: സൗദിയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം ഇടിച്ചു മലയാളി മരിച്ചു. കോഴിക്കോട് താമരശ്ശേരി പരപ്പന്‍ പൊയില്‍ തിരിളാം കുന്നുമ്മല്‍ ടി.കെ. ലത്തീഫ് (47) ആണ് മരിച്ചത്. പെരുന്നാള്‍ നമസ്‌ക്കാര ശേഷം റോഡ് മുറിച്ച്‌ കടക്കുന്നതിനിടയില്‍ വാഹനം ഇടിച്ചായിരുന്നു അപകടം. തല്‍ക്ഷണം മരിച്ചു. അബ്ഹയിലെ സൂപ്പര്‍ മര്‍ക്കറ്റില്‍ രണ്ട് വര്‍ഷമായി ജോലി ചെയ്യുകയായിരുന്നു. ഒന്നര മാസം Read More …

സലാലയില്‍ ഇന്ത്യാക്കാരായ എട്ട് പേര്‍ കടലില്‍ വീണു, ഒരു കുട്ടിയടക്കം രണ്ടു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

സലാല: സലാലയില്‍ കടലില്‍ വീണു കാണാതായ ഇന്ത്യക്കാരില്‍ ഒരു കുട്ടിയടക്കം രണ്ടു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുന്നു. കൂടുതല്‍ സുരക്ഷാ വിഭാഗങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. മൂന്നു കുട്ടികളടക്കം ഒരു കുടുംബത്തിലെ എട്ടു പേരാണു ഞായറാഴ്ച ഉച്ചയോടെ മുഗ്സെയില്‍ ബീച്ചില്‍ തിരമാലയില്‍പ്പെട്ടു കടലില്‍ വീണത്. മൂന്നു പേരെ ഉടന്‍ രക്ഷപ്പെടുത്തിയിരുന്നു. സുരക്ഷാ ബാരിക്കേഡുകള്‍ മറികടന്നു ഫോട്ടോ Read More …

“ബാഗില്‍ ബോംബൊന്നുമില്ല”; വിമാനം വൈകിപ്പിച്ച്‌ യാത്രക്കാരന്റെ മറുപടി

തിരുവനന്തപുരം> വിമാനത്താവളത്തിലെ പരിശോധനയ്ക്കിടെ സുരക്ഷാ ഉദ്യോഗസ്ഥനോട് കയര്‍ത്ത് മറുപടി പറഞ്ഞു കുടുങ്ങി വെഞ്ഞാറമൂട് സ്വദേശി. പരിശോധനയ്ക്കിടെ ബാഗില്‍ എന്താണുള്ളതെന്ന് ചോദിച്ച സുരക്ഷാ ഉദ്യോഗസ്ഥനോട് “ബാഗില്‍ ബോംബൊന്നുമില്ലെ’ന്ന് മറുപടി നല്‍കിയ പ്രദീപ് പ്രസന്നനെ സിഐഎസ്‌എഫ് പിടികൂടി പൊലീസിന് കൈമാറി. സംഭവത്തെ തുടര്‍ന്ന് വിമാനം വൈകിയാണ് യാത്ര പുറപ്പെട്ടത്. വലിയതുറ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. തിങ്കള്‍ വൈകിട്ട് 6.45ഓടെ Read More …

മലയാളി യുവാവ് സൗദിയില്‍ തൂങ്ങിമരിച്ചനിലയില്‍

റിയാദ്: മലയാളി യുവാവിനെ സൗദി അറേബ്യയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് പട്ടാമ്ബി വാരണാംകുര്‍ശ്ശി സ്വദേശി കുഞ്ഞുമുഹമ്മദ് എന്ന കുഞ്ഞു (33) ആണ് മരിച്ചത്. റിയാദിന് സമീപം അല്‍ഖര്‍ജിലെ താമസസ്ഥലത്തു ബുധനാഴ്ച്ച പുലര്‍ച്ചെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അല്‍ഖര്‍ജില്‍ കലാകായിക രംഗത്തെ സജീവസാന്നിധ്യമായ കുഞ്ഞുമുഹമ്മദ് പിതാവ് തുടങ്ങി വെച്ച കണ്‍സ്ട്രക്ഷന്‍ മേഖലയുമായി ബന്ധപ്പെട്ട ബിസിനസ് ചെയ്തു Read More …

ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് ‘ആകാശ’ പറന്നു തുടങ്ങാന്‍ ഒരുങ്ങുന്നു

രാകേഷ് ജുന്‍ജുന്‍വാലയുടെ പിന്തുണയുള്ള ഇന്ത്യയിലെ ഏറ്റവും പുതിയ ചെലവുകുറഞ്ഞ എയര്‍ലൈനായ ‘ആകാശ എയര്‍’ ഇനി പറന്നു തുടങ്ങും. പ്രവര്‍ത്തനം ആരംഭിക്കാന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനില്‍ (ഡിജിസിഎ) നിന്നും എയര്‍ലൈനിന് എയര്‍ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. എയര്‍ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ച വിവരം ആകാശ എയര്‍ ട്വിറ്ററിലൂടെ പങ്കുവെച്ചു. ഇത് ഒരു സുപ്രധാന നാഴികക്കല്ലാണ് Read More …