ബലി പെരുന്നാള്‍; പ്രാര്‍ഥനയ്ക്ക്‌ നേതൃതം നല്‍കുന്ന ഇമാമുമാരെ പ്രഖ്യാപിച്ചു

മക്ക മസ്ജിദുല്‍ ഹറമിലെയും മദീനയിലെ പ്രവാചക പള്ളിയിലെയും ബലി പെരുന്നാള്‍ പ്രാര്‍ഥനയ്ക്ക്‌ നേതൃതം നല്‍കുന്ന ഇമാമുമാരെ പ്രഖ്യാപിച്ചു. മക്ക ഇമാമും പ്രഭാഷകനുമായ ഷെയ്ഖ് അബ്ദുല്ല അല്‍ ജുഹാനി മക്കയിലെ മസ്ജിദുല്‍ ഹറമിലും, പ്രവാചക പള്ളിയിലെ ഇമാമും പ്രഭാഷകനുമായ ഷെയ്ഖ് അബ്ദുല്‍ ബാരി അല്‍ തുബൈത്തി മദീന പള്ളിയിലും പെരുന്നാള്‍ നമസ്ക്കാരത്തിനും ഖുതുബക്കും (പ്രസംഗം) നേതൃതം നല്‍കും.

മരുഭൂമിയില്‍ കുടുങ്ങി ഒമാനില്‍ രണ്ട് ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം

മസ്‌ക്കറ്റ്: ഒമാനില്‍ മരുഭൂമിയില്‍ കുടുങ്ങിയ രണ്ട് ഇന്ത്യക്കാര്‍ മരിച്ചു. തമിഴ്നാട് തിരുനെല്‍വേലി സ്വദേശി സയ്യിദ്മുഹമ്മദ് അമീസ് (30), തിരുച്ചിറപ്പള്ളി രാധനെല്ലൂര്‍ സ്വദേശി ഗണേഷ് വര്‍ധാന്‍ (33) എന്നിവരാണ് മരിച്ചത്. ‌ദോഫാര്‍ തുംറൈത്തിന് അടുത്ത് ഒമാന്റെ അതിര്‍ത്തിപ്രദേശമായ ഒബാറില്‍ ചൊവ്വാഴ്ച സര്‍വേ ജോലിക്കായി പോയപ്പോള്‍, മരുഭൂമിയില്‍ ഇരുവരും സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ടയര്‍ മണലില്‍ താഴ്ന്നാണ് അപകടം സംഭവിച്ചത്.

യുഎഇ പ്രഥമ ഡിജിറ്റല്‍ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡില്‍ എം.എ യൂസഫലി

ദുബായ്: ഡിജിറ്റല്‍ ബാങ്കിംഗ് രംഗത്തേക്ക് പ്രവേശിക്കുന്ന യുഎഇയിലെ ആദ്യ ബാങ്കായ സാന്‍ഡിന്‍റെ ഡയറക്ടര്‍ ബോര്‍ഡ് രൂപീകരിച്ചു. ദുബായ് ബുര്‍ജ് ഖലീഫ ഉള്‍പ്പെടുന്ന എമ്മാര്‍ ഗ്രൂപ്പ്, മിഡില്‍ ഈസ്റ്റിലെ പ്രമുഖ ഓണ്‍ലൈന്‍ കമ്ബനിയായ നൂണ്‍ എന്നിവയുടെ ചെയര്‍മാനുമായ മുഹമ്മദ് അല്‍ അബ്ബാറാണ് സാന്‍ഡ് ഡിജിറ്റല്‍ ബാങ്ക് ചെയര്‍മാന്‍. ലുലു ഗ്രൂപ്പ് ചെയര്‍മാനും അബുദാബി ചേംബര്‍ വൈസ് ചെയര്‍മാനുമായ Read More …

അറബിയെത്തി കൂട്ടത്തില്‍ സൗന്ദര്യമുള്ളവരെ കൊണ്ടു പോകും; ബാക്കിയുള്ളവര്‍ക്ക് ഏജന്റിന്റെ ക്രൂര മര്‍ദ്ദനവും; മനുഷ്യക്കടത്തി​ന്റെ പൊള്ളുന്ന വെളിപ്പെടുത്തലുമായി യുവതി

കേരളത്തില്‍ നിന്നും ഒമാനിലേക്കും മനുഷ്യക്കടത്ത് സജീവമാണെന്ന പരാതിയുമായി യുവതി. ജോലി തേടി വിദേശത്തേക്ക് പോയ അഞ്ചല്‍ സ്വദേശിനിയാണ് വെളിപ്പെടുത്തലുമായി രം​ഗത്തെത്തിയിരിക്കുന്നത്. ഒമാനിലെ ഏജന്റിന്റെ ഓഫീസിലാണ് കടത്തികൊണ്ടു പോയ സ്ത്രീകളെ പാര്‍പ്പിച്ചിരിക്കുന്നതെന്നും ഇവരെ ക്രൂരമായാണ് മര്‍ദ്ദിക്കുന്നതെന്നും യുവതി പറയുന്നു. അഞ്ചല്‍ സ്വദേശിയായ വീട്ടമ്മയുടെ വാക്കുകള്‍; ഭര്‍ത്താവ് മരിച്ചതോടെ വീടി​ന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വന്നു. കുട്ടികളെ പഠിപ്പിക്കാനും ജീവിത Read More …

സൗദിയില്‍ പുതുതായി 1,003 പേര്‍ കോവിഡ് രോഗമുക്തരായി

സൗദിയില്‍ പുതുതായി 1,003 പേര്‍ കോവിഡ് രോഗമുക്തരായി. 698 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,95,186 ഉം രോഗമുക്തരുടെ എണ്ണം 7,76,954 ഉം ആയി. പുതുതായി ഒരു മരണവും രേഖപ്പെടുത്തി. ഇതോടെ രാജ്യത്തെ ആകെ മരണം 9,208 ആയി. നിലവില്‍ 9,024 പേര്‍ Read More …

സൗദിയില്‍ ചൂട് കടുത്തു, മിക്കയിടങ്ങളിലും 46 ഡിഗ്രി സെല്‍ഷ്യസ്

യാംബു: രാജ്യത്ത് പല മേഖലകളിലും ചൂട് കൂടുകയാണെന്ന് സൗദി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എന്നാല്‍ ചില ഭാഗങ്ങളില്‍ താപനില കുറവ് രേഖപ്പെടുത്തുന്നുണ്ടെന്നും ദമ്മാം, അല്‍അഹ്സ, ഹഫര്‍ അല്‍ബാത്വിന്‍ എന്നിവിടങ്ങളിലാണ് വ്യാഴാഴ്ച താപനില ഏറ്റവും ഉയര്‍ന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. 46 ഡിഗ്രി സെല്‍ഷ്യസ് ആണ് ഈ പ്രദേശങ്ങളിലെ ഉയര്‍ന്ന താപനില. അബഹയിലാണ് താപനില ഏറ്റവും കുറഞ്ഞത്. Read More …

വിദേശ തൊഴില്‍ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണം -നോര്‍ക്ക റൂട്ട്‌സ്

തിരുവനന്തപുരം: മലയാളികള്‍ വിദേശത്ത് തൊഴില്‍ത്തട്ടിപ്പിനിരയാവുന്ന സംഭവങ്ങള്‍ ഒഴിവാക്കാന്‍ ഉദ്യോഗാര്‍ഥികള്‍ ജാഗ്രത പാലിക്കണമെന്ന് നോര്‍ക്ക റൂട്ട്‌സ് അറിയിച്ചു. വിദേശ യാത്രതക്കു മുമ്ബ് തൊഴില്‍ദാതാവിനെ കുറിച്ചുള്ള വിവരങ്ങള്‍ കൃത്യമായി മനസ്സിലാക്കിയിരിക്കണം. ഇ- മൈഗ്രേറ്റ് വെബ്‌പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള റിക്രൂട്ടിങ് ഏജന്‍സികള്‍ മുഖേന മാത്രമേ വിദേശത്തേക്ക് തൊഴില്‍ യാത്ര നടത്തുവാന്‍ പാടുള്ളു. റിക്രൂട്ടിങ് ഏജന്‍സിയുടെ വിശദാംശങ്ങള്‍ കേന്ദ്രസര്‍ക്കാറിന്റെ www.emigrate.gov.in പരിശോധിച്ച്‌ Read More …

സൗദി അറേബ്യയിലേക്ക് കടത്താന്‍ ശ്രമിച്ച 35 ലക്ഷത്തിലേറെ മയക്കുമരുന്ന് പിടികൂടി

സൗദി അറേബ്യയിലേക്ക് കടത്താന്‍ ശ്രമിച്ച 35 ലക്ഷത്തിലേറെ മയക്കുമരുന്ന് പിടികൂടി. ജിദ്ദ ഇസ്‍ലാമിക് തുറമുഖംവഴി മറ്റ് സാധനങ്ങള്‍ക്കിടയില്‍ ഒളിച്ചുകടത്താന്‍ എത്തിച്ച 3,510,000 ഗുളികകളാണ് പിടിച്ചെടുത്തത്. ഉദ്യാനം നിര്‍മിക്കാനാവശ്യമായ വിവിധതരം കല്ലുകളും മറ്റ് വസ്തുക്കളും വന്ന ഷിപ്മെന്റിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് ഇത്രയധികം ഗുളികകള്‍ കണ്ടെത്തിയതെന്ന് നാര്‍കോട്ടിക് കണ്‍ട്രോള്‍ ജനറല്‍ ഡയറക്ടറേറ്റ് വക്താവ് മേജര്‍ മുഹമ്മദ് അല്‍നുജൈദി പറഞ്ഞു. Read More …