മലയാളി വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം; ഡ്രൈവറും കൂട്ടാളിയും അറസ്റ്റില്‍

ദമാം: ട്യൂഷന്‍ ക്ലാസില്‍ പോയ മലയാളി വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയ ഊബര്‍ ഡ്രൈവറെയും സഹായിയായ യെമന്‍ പൗരനെയും പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം നടന്നത് സൗദിയില്‍ ആണ്. ദമാം ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥിയായ കണ്ണൂര്‍ സ്വദേശിയെയാണ് ട്യൂഷന്‍ ക്ലാസില്‍ പോയി തിരിച്ചുവരുന്നതിനിടെ തട്ടിക്കൊണ്ടുപോയത്. സാധാരണ പിതാവാണ് ട്യൂഷന്‍ ക്ലാസില്‍ കൊണ്ടുവിടുന്നതെങ്കിലും അദ്ദേഹത്തിന് തിരക്കായതിനാല്‍ ഊബറില്‍ വരാന്‍ കുട്ടിയോട് Read More …

ശമ്ബളം വൈകിപ്പിച്ചാല്‍ ഇനി പിഴ ഉറപ്പ്

റിയാദ്: തൊഴിലാളികളുടെ ശമ്ബളം വൈകിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഇനി മുതല്‍ സൗദിയില്‍ പിഴ ചുമത്തും . ഇതേ തുടര്‍ന്ന് കേസുകള്‍ കോടതികളില്‍ എത്തുന്നതിന് മുന്‍പ് തൊഴിലാളികളുമായുള്ള പ്രശ്നം രമ്യമായി പരിഹരിക്കാനുമുള്ള ശ്രമം കമ്ബനികള്‍ തുടങ്ങി. തൊഴില്‍ നിയമം തൊണ്ണൂറ്റിനാലാം വകുപ്പ് പ്രകാരമാണ് രാജ്യത്തെ തൊഴില്‍ കോടതികള്‍ ശമ്ബളം വൈകിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്ക് പിഴയിടുന്നത്. തൊഴിലാളിയുടെ ശമ്ബളത്തിന്റെ പകുതി തുകയാണ് Read More …

സ്റ്റേ ലഭിച്ചില്ലെങ്കില്‍ റസാഖിനും അയോഗ്യത; ആരോടും വിവേചനമില്ലെന്ന് സ്പീക്കര്‍

ദുബായ്: അയോഗ്യനാക്കപ്പെട്ട കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖിന് കെ.എം ഷാജിയുടെ കാര്യത്തില്‍ എടുത്ത അതേ നിലപാട് തന്നെ ബാധകമാണെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. നിയമപരമായ ബാധ്യതയല്ലാതെ മറ്റൊരു കാരണവും അന്നുണ്ടായിരുന്നില്ല. അതേസമയം അപ്പീല്‍ പോകാനായി വിധിക്ക് 30 ദിവസം സ്റ്റേ അനുവദിച്ചിട്ടുണ്ട്. അപ്പീലിന്റെ അടിസ്ഥാനത്തില്‍ വിധിക്ക് സുപ്രീം കോടതിയില്‍ നിന്നും സ്റ്റേ ലഭിച്ചില്ലെങ്കില്‍ ഷാജിയ്ക്കെതിരെ സ്വീകരിച്ച Read More …

യുഎഇയില്‍ ഹജ്ജ് രജിസ്‌ട്രേഷന്‍ തുടങ്ങി ; ഫെബ്രുവരി 14 വരെ തുടരും

അബുദാബി: ഹജ്ജ് തീര്‍ഥാടകര്‍ക്കായി യുഎഇ സജ്ജമാകുന്നു . ഈ വര്‍ഷം യുഎഇയില്‍ നിന്ന് ഹജ്ജിനു പോകാനുളള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. അടുത്തമാസം 14 വരെ രജിസ്‌ട്രേഷന്‍ തുടരും. അബുദാബിക്കു പുറമേ ദുബൈ എമിറേറ്റിലെ എല്ലാ മതകാര്യ വകുപ്പ് കാര്യാലയങ്ങളിലും ഷാര്‍ജയിലും രജിസ്‌ട്രേഷനു സൗകര്യമുണ്ടെന്നു മതകാര്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. യുഎഇയില്‍ 15 കാര്യാലയങ്ങളാണ് മതകാര്യ വകുപ്പിനുള്ളത്. രാവിലെ Read More …

രാത്രികാല നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മസ്‌കറ്റ് നിരോധിച്ചു

മസ്‌കത്ത്: മസ്‌ക്കറ്റില്‍ ഇനി മുതല്‍ രാത്രി സമയങ്ങളില്‍ നിര്‍മാണ ജോലികള്‍ അനുവദനീയമല്ല. നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട നഗരസഭാ നിയമത്തിന്റെ ലംഘനമാണിതെന്നും കര്‍ശനശിക്ഷയുണ്ടാകുമെന്നും നഗരസഭ അധികൃതര്‍ വ്യക്തമാക്കി.നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച നഗരസഭാ നിയമം ലംഘിച്ച്‌ അനുവദനീയമായ സമയം കഴിഞ്ഞും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടരുന്നത് ശ്രദ്ധയില്‍പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നടപടി. നിയമം ലംഘിക്കുന്ന കരാറുകാരില്‍ നിന്ന് പിഴ ചുമത്തുകയും Read More …

റോഡ്-റെയില്‍വേ സുരക്ഷക്കായി യുഎഇ യും ഇന്ത്യയും കൈ കോര്‍ക്കുന്നു

ദുബായ്: രാജ്യത്തെ സുരക്ഷ വര്‍ധിപ്പിക്കാന്‍ റോഡ്-റെയില്‍വേ ഗതാഗതരംഗത്ത് ഇന്ത്യന്‍ സ്ഥാപനങ്ങളുടെ വൈദഗ്ധ്യം തേടാനും ഈ മേഖലയില്‍ ഇരുരാജ്യങ്ങളുടെയും സഹകരണം ശക്തമാക്കാനുമുള്ള നീക്കവുമായി അധികൃതര്‍. ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ മാതര്‍ അല്‍ തായറും ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുലും ഇത് സംബന്ധിച്ച്‌ കൂടിക്കാഴ്ച നടത്തി. ദുബായില്‍ നിര്‍മാണം നടക്കുന്ന റോഡ്- അടിസ്ഥാനവികസന പദ്ധതികളെക്കുറിച്ചും Read More …

ഖഷോഗി കൊലപാതകം; പ്രതികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണം; മൈക്ക് പോംപിയോ

റിയാദ്: സൗദിയില്‍ പ്രശസ്ത മാധ്യമ പ്രവര്‍ത്തകനായ ജമാല്‍ ഖഷോഗിയുടെ കൊലപാതകവുമായി ബന്ധമുള്ള എല്ലാവരെയും സൗദിയിലെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുമെന്നാണ് ട്രംപ് ഭരണകൂടം പ്രതീക്ഷിക്കുന്നതെന്ന് യു.എസ്. വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു. സൗദി സന്ദര്‍ശനത്തിനിടെ റിയാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പോംപിയോ ഇക്കാര്യം പറഞ്ഞത്. ഗള്‍ഫ് രാജ്യങ്ങളിലേക്ക് നടത്തുന്ന എട്ടുദിവസത്തെ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് പോംപിയോ റിയാദിലെത്തിയത്. സൗദി ഭരണാധികാരി Read More …

സൗദിയില്‍ വാഹനം ഓടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഇനി പിടിവീഴും ഉറപ്പ്

റിയാദ്: സൗദിയില്‍ വാഹനം ഓടിക്കുന്നവര്‍ ഇനി സൂക്ഷിക്കുക. വാഹനങ്ങളുടെ അമിത വേഗം കണ്ടെത്താന്‍ പുതിയ സംവിധാനം വരുന്നു. സൗദി നിരത്തുകളില്‍ നിരീക്ഷണം നടത്താനായി പ്രത്യേക സംവിധാനങ്ങളോടുകൂടിയ 150 വാഹനങ്ങളാണ് രംഗത്തിറക്കിയിരിക്കുന്നത്. പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയാത്ത വിധം സാധാരണ വാഹനങ്ങളിലാണ് നിരീക്ഷണ സംവിധാനം ഒരുക്കിയിരിക്കുന്നതെന്ന്. 11 കിലോമീറ്റര്‍ മുതല്‍ 20 കിലോമീറ്റര്‍ വരെ ദൂരരെയുള്ള വാഹനങ്ങളുടെ വേഗതയും Read More …