ദ്രാവിഡ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനായേക്കും
മുംബൈ: മുന്‍ ഇന്ത്യന്‍ നായകന്‍ രാഹുല്‍ ദ്രാവിഡ് ക്രിക്കറ്റ് ടീം പരിശീലകനാവുമെന്ന് റിപ്പോര്‍ട്ടുകള്‍. നിലവില്‍ അണ്ടര്‍19 ടീമിന്റെ പരിശീലകനാണ് ദ്രാവിഡ്. അനില്‍ കുംബ്ലെക്ക് ഡയറക്ടര്‍ സ്ഥാനവും നല്‍കാനാണ് സാധ്യത. ഇപ്പോള്‍ നടക്കുന്ന ആസ്‌ട്രേലിയയുമായുള്ള പരമ്ബര കഴിഞ്ഞ് ടീമില്‍ വന്‍ അഴിച്ച് പണി നടത്താനാണ് ബി.സി.സി.ഐയുടെ നീക്കം. ഏപ്രില്‍ 14ാം തിയതി ദ്രാവിഡ് പരിശീലകനായി ചുമതലയേല്‍ക്കുമെന്നാണ് വാര്‍ത്തകള്‍. Read More …
