റേഷന്‍ പ്രതിസന്ധി പരിഹരിക്കാന്‍ പുതിയ സെര്‍വര്‍, 3.54 ലക്ഷം ധനവകുപ്പ് അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ മസ്റ്ററിങ്ങിലെ പ്രതിസന്ധിയും സെര്‍വര്‍ തകരാറും പരിഹരിക്കാന്‍ പുതിയ സര്‍വര്‍ വാങ്ങാന്‍ തീരുമാനം. നിലവിലുള്ള സെര്‍വറിന് പുറമെ അധിക സര്‍വര്‍ സജ്ജീകരിക്കാനാണ് ഭക്ഷ്യവകുപ്പ് ഒരുങ്ങുന്നത്. റേഷന്‍ വിതരണവും റേഷന്‍ മസ്റ്ററിങ്ങും പ്രതിസന്ധിയിലായതോടെയാണ് ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കുന്ന പുതിയ സെര്‍വര്‍ വാങ്ങാനുളള തീരുമാനം, ഇതിനായി 3.54 ലക്ഷം ധനവകുപ്പ് അനുവദിച്ചു.

ക്ഷേമ പെന്‍ഷന്‍ രണ്ടു ഗഡുകൂടി അനുവദിച്ചു

തിരുവനന്തപുരം : കുടിശികയുള്ള ക്ഷേമ പെന്‍ഷനില്‍ രണ്ട് ഗഡു കൂടി അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി ധമന്ത്രി കെ.എന്‍.ബാലഗോപാല്‍. വിഷുവിന് മുമ്ബ് ഇത് വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.നേരത്തെ പ്രഖ്യാപിച്ച ഒരു മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിച്ചിട്ടുണ്ട്. രണ്ട് മാസത്തെ കൂടി വിതരണം ചെയ്യുമ്ബോള്‍ കുടിശിക 4 മാസമായി കുറയും. പതിവുപോലെ ബാങ്ക് അക്കൗണ്ട് Read More …

ഇന്നും ഞായറാഴ്ചയും മഞ്ഞക്കാര്‍ഡുകാര്‍ക്ക് മാത്രം മസ്റ്ററിംഗ്‌: ജി.ആര്‍. അനില്‍

തിരുവനന്തപുരം: റേഷന്‍ മസ്റ്ററിംഗ് ഇന്നും ഞായറാഴ്ചയും മഞ്ഞ കാര്‍ഡുടമകള്‍ക്ക് മാത്രമെന്ന് മന്ത്രി ജി.ആര്‍. അനില്‍. വെള്ളിയാഴ്ച സംസ്ഥാനത്ത് മസ്റ്ററിംഗ് തടസപ്പെട്ട സാഹചര്യത്തിലാണ് തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി. മഞ്ഞ കാര്‍ഡുഡമകള്‍ക്ക് ഇന്നും ഞായറാഴ്ചയും മസ്റ്ററിംഗ് നടത്തുന്നതിനൊപ്പം റേഷൻ വാങ്ങാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. മസ്റ്ററിംഗിന്‍റെ കാര്യത്തില്‍ ആര്‍ക്കും ആശങ്ക വേണ്ട . എല്ലാ ഗുണഭോക്താക്കള്‍ക്കും മസ്റ്റര്‍ ചെയ്യാനുള്ള സമയവും Read More …

കെ.എസ്.ആര്‍.ടി.സി. ബസും സ്കൂട്ടറും കൂട്ടിയിടിച്ച്‌ രണ്ടു മരണം

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. ബസും ബൈക്കും കൂട്ടിയിടിച്ച്‌ രണ്ടുപേർ മരിച്ചു. സ്കൂട്ടർ യാത്രക്കാരായ, പാലോട് സഹകരണ ബാങ്കിനു സമീപം കരിമണ്‍കോട് കുന്നുംപുറം രോഹിണി ഭവനില്‍ സുഭാഷ് കുന്നുംപുറം(55), പാലോട്ടെ പഴയ ബിവറേജസിനു സമീപം താമസിക്കുന്ന അനി(45) എന്നിവരാണ് മരിച്ചത്. ഇരുവരും കെട്ടിടനിർമാണത്തൊഴിലാളികളാണ്. പാലോട് ഹോട്ടല്‍ മഹാറാണിക്കു സമീപം രാത്രി 9.40-നായിരുന്നു അപകടം. തെങ്കാശി ബസും പാങ്ങോട് റോഡില്‍നിന്നു വന്ന Read More …

‘മുദ്രാവാക്യം മാത്രം നോക്കി വകുപ്പ് ചുമത്താനാവില്ല’; സി.എ.എ വിരുദ്ധ സമരക്കാര്‍ക്കെതിരായ നടപടി ന്യായീകരിച്ച്‌ മന്ത്രി പി. രാജീവ്

തിരുവനന്തപുരം: കോഴിക്കോട്ട് സി.എ.എ വിരുദ്ധ സമരം നടത്തിയ ഫ്രറ്റേണിറ്റി പ്രവർത്തകർക്കെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തിയതിനെ ന്യായീകരിച്ച്‌ മന്ത്രി പി. രാജീവ്. മുദ്രാവാക്യം മാത്രം നോക്കി വകുപ്പ് ചുമത്താനാവില്ലെന്ന് മന്ത്രി പറഞ്ഞു. കോഴിക്കോട്ടെ കേസുകളെക്കുറിച്ച്‌ പരിശോധിച്ച ശേഷമേ പറയാനാകൂ. സമരത്തില്‍ സംഘർഷമുണ്ടാക്കാൻ ചില സംഘടനകള്‍ ശ്രമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. സി.എ.എ വിരുദ്ധ സമരത്തിന്റെ ഭാഗമായി തിങ്കളാഴ്ച കോഴിക്കോട് Read More …

ഭാരത് റൈസിന് ബദല്‍; ശബരി കെ റൈസിന്‍റെ വില്‍പ്പന ഇന്ന് മുതല്‍

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്‍റെ ഭാരത് റൈസിന് ബദലായി സംസ്ഥാന സർക്കാർ ഇറക്കുന്ന ശബരി കെ റൈസിന്‍റെ വില്‍പ്പന ഇന്ന് മുതല്‍ ആരംഭിക്കും. നിലവില്‍ സപ്ലൈകോ വഴി സബ്സിഡിയായി കിട്ടിയിരുന്ന 10 കിലോ അരിയില്‍ അഞ്ച് കിലോയാണ് കെ റൈസായി വില്‍ക്കുന്നത്. ബാക്കി അഞ്ച് കിലോ സപ്ലൈകോ വഴി കിട്ടും. വില്‍പ്പനയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും. ജയ Read More …

കെഎസ്ആര്‍ടിസിയുടെ ചുമതലയില്‍ െ്രെഡവിങ് സ്‌കൂളുകള്‍

കെഎസ്ആര്‍ടിസിയുടെ ചുമതലയില്‍ ഡ്രൈവിങ് സ്‌കൂളുകള്‍ കുറഞ്ഞ ചെലവില്‍ മികച്ച െ്രെഡവിംഗ് പരിശീലനം നല്‍കാനുള്ള പദ്ധതി ഒരുങ്ങുന്നതായി ഗതാഗത വകുപ്പ്.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കുന്ന പരിശീലന കേന്ദ്രങ്ങളിലൂടെ കെഎസ്ആര്‍ടിസിയിലെ വിദഗ്ധരായ ഇന്‍സ്ട്രക്ടര്‍മാരെ ഉപയോഗിച്ച് ആവശ്യമായ അധിക പരിശീലനം ഉള്‍പ്പെടെ നല്‍കും. അതാതിടങ്ങളില്‍ത്തന്നെ െ്രെഡവിങ് ടെസ്റ്റ് സംവിധാനമൊരുക്കി ലൈസന്‍സ് ലഭ്യമാക്കുന്നതിനുള്ള പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. കെഎസ്ആര്‍ടിസിയുടെ ചുമതലയില്‍ െ്രെഡവിങ് Read More …

താപനില ഉയരുന്നതിനാല്‍ ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പാലക്കാട്, കൊല്ലം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളിലാണ് മുന്നറിയിപ്പ്.സാധാരണയെക്കാള്‍ രണ്ട് മുതല്‍ നാല് ഡ്രിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയാകുമെന്നാണ് മുന്നറിയിപ്പ്.കൊല്ലം ജില്ലയില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും, കോട്ടയം, Read More …