പത്മജയെ ബിജെപിയിലേക്ക് എത്തിച്ചത് കേരളത്തില്‍ ഇപ്പോഴും പദവിയിലിരിക്കുന്ന റിട്ടയേഡ് ആയ ഐപിഎസ് ഉദ്യോഗസ്ഥൻ : വി ഡി സതീശൻ

പിണറായിക്ക് വേണ്ടിയാണ് അത് ചെയ്തത്.ലോക്‌നാഥ് ബെഹ്‌റയെയാണോ ഉദ്ദേശിച്ചത് എന്ന ചോദ്യത്തിന് അത് നിങ്ങള്‍ അന്വേഷിച്ചുകണ്ടെത്താനായിരുന്നു മാധ്യമ പ്രവര്‍ത്തകരോടുള്ള സതീശന്റെ മറുപടി. പത്മജ ബിജെപിയില്‍ ചേര്‍ന്നതില്‍ ഏറ്റവും ആഹ്‌ളാദം സിപിഐഎമ്മിനാണ് ‘ പത്മജയുടെ കൂടെ അവരുടെ ഫേസ്ബുക്ക് പേജിന്റെ അഡ്മിന്‍ പോലും പോയിട്ടില്ലെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി. ബംഗാളിലെയും ത്രിപുരയിലെയും 60% സിപിഐഎം നേതാക്കളും ബിജെപിയില്‍ Read More …

നാട്ടിലെ സ്ത്രീകളുടെ പക്വത അളക്കുമ്ബോള്‍ വീട്ടിലേത് ശ്രദ്ധിച്ചില്ല’;മറുപടിയുമായി ആര്യാ രാജേന്ദ്രന്‍

പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തില്‍ സഹോദരനും എംപിയുമായ കെ മുരളീധരനെതിരെ രൂക്ഷ വിമര്‍ശനവുമായി തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍. നാട്ടിലെ സ്ത്രീകളുടെ പക്വതയുടെ അളവെടുക്കുന്നതിനിടെ കെ മുരളീധരന്‍ സ്വന്തം വീട്ടിലെ കാര്യം അറിഞ്ഞില്ലെന്ന് ആര്യ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. കെ മുരളീധരന്‍ ആര്യാ രാജേന്ദ്രനെതിരെ നടത്തിയ അധിക്ഷേപ പരാമര്‍ശം വലിയ വിവാദമായിരുന്നു. അതിനുള്ള പരോക്ഷ മറുപടി കൂടിയാണ് Read More …

രാജ്യത്ത് ഇനി ഉഷ്ണതരംഗ ദിനങ്ങള്‍; മാര്‍ച്ചില്‍ ചൂട് കൂടുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: രാജ്യത്ത് വരും ദിവസങ്ങളില്‍ ഉഷ്ണ തരംഗ ദിനങ്ങള്‍ വർധിക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മാർച്ച്‌ മാസത്തില്‍ ചൂ‌ട് കൂ‌ടുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. തെക്കൻ കേരളത്തില്‍ വേനല്‍ മഴ കുറയുമെന്നും അറിയിപ്പുണ്ട്. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദേശങ്ങള്‍. ഉയർന്ന ചൂട് സൂര്യാഘാതം, Read More …

വിസി നിയമനവുമായി ഗവര്‍ണര്‍ മുന്നോട്ട്; സര്‍വകലാശാലകള്‍ പാസാക്കായി പ്രമേയങ്ങള്‍ റദ്ദാക്കും

വിസി നിയമന പ്രക്രിയയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുന്നോട്ട്. സേര്‍ച്ച്‌ കമ്മിറ്റിയുമായി മുന്നോട്ടുപോകാന്‍ ഗവര്‍ണര്‍ക്ക് സാഹചര്യം അനുകൂലമായി. സര്‍വകലാശാല നിയമനങ്ങള്‍ രാഷ്ട്രപതി തടഞ്ഞുവെച്ചതോടെയാണ് വിസി നിയമനവുമായി ഗവര്‍ണര്‍ മുന്നോട്ടുകടക്കുന്നത്. രാജ്ഭവന് ലഭിച്ച നിയമോപദേശം അനുസരിച്ച്‌ ഗവര്‍ണര്‍ തുടര്‍നടപടി സ്വീകരിക്കും. കേരള, സാങ്കേതിക, കാര്‍ഷിക സര്‍വകലാശാലകള്‍ പാസാക്കിയ പ്രമേയങ്ങള്‍ റദ്ദാക്കും. മൂന്നു സര്‍വകലാശാല നിയമഭേദഗതി ബില്ലുകള്‍ Read More …

മീടൂ ആരോപണത്തില്‍ പ്രതികരണവുമായി ശശി തരൂര്‍

തിരുവനന്തപുരം: തനിക്കെതിരെ ചില സ്ത്രീകള്‍ മീടൂ ആരോപണം ഉന്നയിച്ചെന്ന സുപ്രീംകോടതി അഭിഭാഷകൻ ജയ് അനന്ത് ദേഹാദ്രായിയുടെ വെളിപ്പെടുത്തലിന് മറുപടിയുമായി ശശി തരൂർ എംപി. ദിവസവും നൂറ് കണക്കിന് സ്ത്രീകളുമായി ഫോട്ടോ എടുക്കുന്ന വ്യക്തിയാണ് താനെന്നായിരുന്നു തരൂരിന്റെ പ്രതികരണം. ഇതുവരെയും ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉണ്ടായിട്ടില്ലെന്നും തരൂർ പറയുന്നു. “ഞാൻ എല്ലാ ദിവസവും നൂറ് കണക്കിന് സ്ത്രീകളെ കാണുകയും Read More …

‘ലോകായുക്ത ബില്ലില്‍ രാഷ്ട്രപതി ഒപ്പുവെച്ചതോടെ അഴിമതി നിരോധന സംവിധാനത്തിന്റെ നടുവൊടിഞ്ഞു’ ; പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

ലോകായുക്ത ബില്ലില്‍ രാഷ്ട്രപതി ഒപ്പുവച്ചതോടെ കേരളത്തിലെ അഴിമതി നിരോധന സംവിധാനത്തിന്‍റെ നടുവൊടിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും എതിരായ അഴിമതി അന്വേഷിക്കണമെങ്കില്‍ മുന്‍കൂര്‍ അനുമതി വേണമെന്ന നിബന്ധന ഉള്‍പ്പെടുത്തിയുള്ള 17 എ വകുപ്പ് കേന്ദ്ര സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തതോടെ അഴിമതി നിരോധന നിയമം ദുര്‍ബലമായിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിപക്ഷത്തിന്‍റെ എതിര്‍പ്പ് അവഗണിച്ച്‌ ലോകായുക്തയെ Read More …

‘കോടതി ശിക്ഷിച്ചത് കൊണ്ട് കുറ്റവാളിയാകില്ല’; ടിപി വധക്കേസിലെ വിധിയില്‍ മേല്‍ക്കോടതിയെ സമീപിക്കുമെന്ന് ഇ പി ജയരാജൻ

തിരുവനന്തപുരം: ടിപി ചന്ദ്രശേഖരൻ വധക്കേസിലെ വിധിയോട് പ്രതികരിച്ച്‌ എല്‍ഡിഎഫ് കണ്‍വീനർ ഇപി ജയരാജൻ. ഒരു കോടതി ശിക്ഷിച്ചത് കൊണ്ട് പാർട്ടിക്കു ബന്ധം വരുമോയെന്നും യുഡിഎഫ് നിരപരാധികളെ ഉള്‍പ്പെടുത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോടതി ശിക്ഷിച്ചത് കൊണ്ട് കുറ്റവാളിയാകില്ല. വിധിയില്‍ മേല്‍ക്കോടതിയെ സമീപിക്കുമെന്നും ഇപി പറഞ്ഞു. സിപിഎമ്മുകാരെ തൂക്കിക്കൊല്ലാത്തത് കൊണ്ട് ചിലർക്ക് വിഷമമുണ്ട്. നിരപരാധികളായ പാർട്ടി നേതാക്കളെ ഉള്‍പ്പടുത്തുകയായിരുന്നു Read More …

‘അവസരംകിട്ടുമ്പോള്‍ എന്തും പറയാമെന്ന് ധരിക്കരുത്’;മുഖാമുഖത്തില്‍ ഷിബുചക്രവര്‍ത്തിയോട് കയര്‍ത്ത് മുഖ്യമന്ത്രി

 തൃശ്ശൂരില്‍ സാംസ്‌കാരികപ്രവര്‍ത്തകരുമായി നടത്തിയ മുഖാമുഖത്തിനിടെ ഗാനരചയിതാവും തിരക്കഥാകൃത്തുമായ ഷിബു ചക്രവര്‍ത്തിയോട് ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍. ”നമുക്കൊരു കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഉണ്ട്. ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ടാണുപോലും. തുടങ്ങിയിട്ട് 10 വര്‍ഷമായി കുട്ടികളൊക്കെയാണെങ്കില്‍ ഓടിക്കളിക്കേണ്ട പ്രായമായി. പക്ഷേ, ഇത് ഓടുന്നില്ല. ഇതിങ്ങനെ മതിയോ” -എന്നായിരുന്നു ചോദ്യം.ഇതിന് മറുപടി പറയുമ്പോഴാണ് മുഖ്യമന്ത്രിക്ക് നിയന്ത്രണം വിട്ടത്. പറയാന്‍ അവസരം കിട്ടുമ്പോള്‍ Read More …