KSRTC ബസില്‍ കുഴഞ്ഞുവീണ യുവതിയെ രക്ഷിക്കാന്‍ ട്രിപ്പ് റദ്ദാക്കി ജീവനക്കാര്‍; അവസരോചിത ഇടപെടലില്‍ യാത്രക്കാരിക്ക് പുതുജീവന്‍
തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ബസില്‍ കുഴഞ്ഞുവീണ യുവതിയുടെ ജീവന്‍ രക്ഷിക്കാന്‍ ജീവനക്കാര്‍ ട്രിപ്പ് റദ്ദാക്കി. ചൊവ്വാഴ്ച തിരുവനന്തപുരത്തുനിന്ന് കരുനാഗപ്പള്ളിയിലേക്ക് പോയ പാലോട് ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചര്‍ ബസില്‍വെച്ചാണ് യുവതി കുഴഞ്ഞുവീണത്. ബസ് ആറ്റിങ്ങല്‍ കഴിഞ്ഞപ്പോഴാണ് സംഭവം. ഇതോടെ ബസ് തിരികെ ആശുപത്രിയിലേക്ക് വിടുകയായിരുന്നു. കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിച്ചതുകൊണ്ട് യുവതിയുടെ ജീവന്‍ രക്ഷിക്കാനായി. ചാത്തന്നൂര്‍ സ്വദേശിയും ഐഎസ്‌ആര്‍ഒ ജീവനക്കാരിയുമായ Read More …
