ജനുവരി ഒന്നുമുതല്‍ സംസ്ഥാനത്ത് മദ്യവില കൂടും

സംസ്ഥാനത്ത് മദ്യവില കൂടും. മദ്യത്തിന്റെ വില്‍പന നികുതി വര്‍ധിപ്പിക്കാനുള്ള ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവച്ചു. ജനുവരി ഒന്നുമുതലാണ് മദ്യവില കൂടുക. വില്‍പന നികുതി 4 ശതമാനം വര്‍ധിക്കും. 2021 ഫെബ്രുവരിയിലാണ് സംസ്ഥാനത്ത് അവസാനമായി മദ്യ വില വര്‍ധിപ്പിച്ചത്. ഒരു കുപ്പി മദ്യത്തിന് 10 രൂപ മുതല്‍ 90 രൂപ വരെയാണ് അന്ന് വര്‍ധിച്ചത്. അടിസ്ഥാന വിലയില്‍ 7 Read More …

കെപിസിസി പുനഃസംഘടന; തരൂരിന്‍റെ അഭിപ്രായവും പരിഗണിക്കണം: കെ മുരളീധരന്‍

കെപിസിസി പുനഃസംഘടനയില്‍ ശശി തരൂരിന്‍റെ അഭിപ്രായവും പരിഗണിക്കണമെന്ന് കെ മുരളീധരന്‍. ഗ്രൂപ്പല്ല, കാര്യക്ഷമതയാകണം മാനദണ്ഡമെന്നും, അല്ലെങ്കില്‍ വെളുക്കാന്‍ തേച്ചത് പാണ്ടാകുമെന്നും മുരളീധരന്‍ തിരുവന്തപുരത്ത് പ്രതികരിച്ചു. തരൂര്‍ വിവാദവും ഔദ്യോഗിക ചേരിയിലുണ്ടായ ചേരിപ്പോരും ശക്തമായി നിലനില്‍ക്കെ കോണ്‍ഗ്രസില്‍ വീണ്ടും പുനസംഘടനാ ചര്‍ച്ചകള്‍ സജീവമാവുകയാണ്. താഴേ തട്ടിലെ പുനസംഘടന പൂര്‍ത്തിയാക്കാന്‍ എഐസിസി നിര്‍ദേശം നല്‍കി. ഇക്കാര്യം ചര്‍ച്ച ചെയ്യാനായി Read More …

മേയര്‍ക്കും സര്‍ക്കാരിനും ആശ്വാസം… വിവാദ കത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

കൊച്ചി: തിരുവനന്തപുരം കോര്‍പറേഷനും സര്‍ക്കാരിനും ആശ്വാസം. നിയമന ശുപാര്‍ശയുമായി ബന്ധപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറിക്ക് മേയര്‍ അയച്ച കത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.മുന്‍ കൗണ്‍സിലര്‍ ജി എസ് ശ്രീകുമാര്‍ ആണ് ഈ ആവശ്യവുമായി കോടതിയെ സമീപിച്ചത്. ഒഴിവുകള്‍ നികത്താനായി പാര്‍ട്ടി സെക്രട്ടറിക്ക് കത്തയച്ചത് സ്വജനപക്ഷപാതമാണെന്നായിരുന്നു ആക്ഷേപം. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ആയിരത്തിലധികം അനധികൃത Read More …

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി വരുംദിവസങ്ങളില്‍ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നല്‍ ജാഗ്രത നിര്‍ദ്ദേശങ്ങള്‍: ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ഇടിമിന്നലിന്റെ Read More …

കോണ്‍ഗ്രസ്‌ പുനഃസംഘടന ; 6 ഡിസിസി പ്രസിഡന്റുമാര്‍ ‘ഹിറ്റ്‌ലിസ്റ്റില്‍’

തിരുവനന്തപുരം കോണ്‍ഗ്രസ് പുനഃസംഘടനയില്‍ കെ സുധാകര വിരുദ്ധരായ കെപിസിസി ഭാരവാഹികളെയും ഡിസിസി പ്രസിഡന്റുമാരെയും വെട്ടാന്‍ നീക്കം. ആറ് ഡിസിസി ഭാരവാഹികളാണ് ഈ പട്ടികയില്‍. മോശം പ്രകടനം, ജോഡോ യാത്രാ സ്വീകരണത്തിലെ വീഴ്ച, പ്രായപരിധി എന്നിവയാണ് കാരണമാക്കുക. 17നു ചേരുന്ന കെപിസിസി ഭാരവാഹി യോഗത്തില്‍ മാനദണ്ഡങ്ങളില്‍ ധാരണയായേക്കും. കെപിസിസി പ്രസിഡന്റ് പ്രഖ്യാപനം ഈമാസം ഒടുവിലുണ്ടായാല്‍ ഫെബ്രുവരിയോടെ പുതിയ Read More …

ഗവര്‍ണര്‍ ഭരണം അംഗീകരിക്കാനാവില്ല; പ്രതിപക്ഷ നടപടിക്കും പിന്തുണ നല്‍കാതെ ലീഗ്

സര്‍വകലാശാല ഭേദഗതി ബില്ലില്‍ ഗവര്‍ണര്‍ക്കെതിരായ രാഷ്ട്രീയ നിലപാടില്‍ ഉറച്ച്‌ നിയസഭയില്‍ മുസ്ലീം ലീഗ്. ചര്‍ച്ചയില്‍ ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ച്‌ പികെ.കുഞ്ഞാലിക്കുട്ടി.ഗവര്‍ണര്‍ ഭരണം അംഗീകരിക്കാനാവില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി നിയമസഭയില്‍ പറഞ്ഞു. ചാന്‍സലര്‍ സ്ഥാനത്ത് വിദ്യാഭ്യാസ വിദഗ്‌ധനെ നിയമിക്കുന്നതിനുള്ള ബില്ല് നിയമസഭയിലുള്ള പശ്ചാത്തലത്തിലാണ് ഈ പ്രതികരണം. ഗവര്‍ണറെ ചാന്‍സിലര്‍ സ്ഥാനത്ത് നിന്നും മാറ്റുന്നതിനെ അനുകൂലിക്കുന്നുവെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഗവര്‍ണര്‍ക്കുള്ള Read More …

വിഴിഞ്ഞം തുറമുഖം ‍പറയുന്ന സമയത്ത് തന്നെ പൂര്‍ത്തിയാക്കും; സമരം രാജ്യദ്രോഹക്കുറ്റം, ഇതിലും വലിയ തടസങ്ങള്‍ നീക്കിയിട്ടുണ്ടെന്ന് മന്ത്രി അബ്ദുറഹ്മാന്‍

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം പറയുന്ന സമയത്ത് തന്നെ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി വി.അബ്ദുറഹ്മാന്‍. വിഴിഞ്ഞത് കപ്പലുകള്‍ വരുമെന്നത് സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യമാണ്. ഇതില്‍ ആര്‍ക്കും സംശയം വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പ്രവര്‍ത്തന സാങ്കേതികത സംബന്ധിച്ച്‌ വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ് (വിസില്‍) സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കവേയാണ് മന്ത്രിയുടെ പരാമര്‍ശം. ഒരു രാജ്യത്തിനാവശ്യമായ നി‌ര്‍മാണ പ്രവര്‍ത്തനങ്ങളെ Read More …

നാലു വര്‍ഷ ബിരുദ കോഴ്‌സുകള്‍ അടുത്ത വര്‍ഷം മുതല്‍: മന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ നാലു വര്‍ഷ ബിരുദ സംവിധാനം അടുത്ത അധ്യയന വര്‍ഷം മുതല്‍ നടപ്പാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുകയാണെന്ന്‌ മന്ത്രി ഡോ. ആര്‍. ബിന്ദു. ഉന്നതവിദ്യാഭ്യാസ മേഖലയുടെ സമഗ്ര പരിഷ്‌കരണത്തിനു മുന്നോടിയായ കരിക്കുലം പരിഷ്‌കരണത്തിന്‌ തുടക്കമായതായും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.കരിക്കുലം പരിഷ്‌കരണ ചട്ടക്കൂട്‌ തയാറാക്കാനുള്ള രണ്ടു ദിവസത്തെ സംസ്‌ഥാനതല ശില്‌പശാല ഇന്ന്‌ തിരുവനന്തപുരത്ത്‌ ആരംഭിക്കും. Read More …