പി സി ചാക്കോ വീണ്ടും എൻസിപി സംസ്ഥാന അധ്യക്ഷൻ

എൻസിപി സംസ്ഥാന അധ്യക്ഷനായി വീണ്ടും പി സി ചാക്കോ തെരഞ്ഞെടുക്കപ്പെട്ടു. എ കെ ശശീന്ദ്രനാണ് പേര് നിർദേശിച്ചത്. തോമസ് കെ തോമസ് എംഎൽഎ പിന്താങ്ങി. പി സി ചാക്കോയെ പ്രസിഡന്റാക്കാൻ ഇരു വിഭാഗങ്ങളും നേരത്തെ തന്നെ സമവായത്തിൽ എത്തിയിരുന്നു. അഡ്വ. പി എം സുരേഷ് ബാബു, പി കെ രാജൻ മാസ്റ്റർ, ലതിക സുഭാഷ് എന്നിവരാണ് Read More …

സംസ്ഥാനത്ത് മഴ തുടരാന്‍ സാധ്യത

സംസ്ഥാനത്ത് ശക്തമായ മഴ തുടരാന്‍ സാധ്യത. ലക്ഷദ്വീപിനും അറബിക്കടലിനും സമീപത്തായി ചക്രവാതച്ചുഴി രൂപം കൊണ്ടതിനാലാണ് സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിലയിരുത്തി. ഒരു ന്യൂനമര്‍ദ പാത്തി മഹാരാഷ്ട്ര വരെയും മറ്റൊരു ന്യൂനപക്ഷ പാത്തി കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ വരെയും നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ സമ്മര്‍ദഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിയോടുകൂടിയ മഴയ്ക്ക് Read More …

സ്‌നേഹോപഹാരങ്ങള്‍ അഗതിമന്ദിരങ്ങള്‍ക്ക് നല്‍കണം; വിവാഹത്തിന് സമ്മാനം വേണ്ട; ആര്യാ രാജേന്ദ്രന്‍

തിരുവനന്തപുരം: സെപ്തംബര്‍ നാലിനാണ് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും ബാലുശേരി എംഎല്‍എ സച്ചിന്‍ ദേവും വിവാഹം. വിവാഹത്തിന് ഏതാനും ദിവസങ്ങള്‍ മാത്രം മുന്‍പില്‍ നില്‍ക്കെ ഫെയ്സ്ബുക്കില്‍ കുറിപ്പുമായി എത്തുകയാണ് മേയര്‍. വിവാഹത്തിന് തങ്ങള്‍ യാതൊരുവിധ ഉപഹാരങ്ങളും സ്വീകരിക്കില്ലെന്നും ഇതൊരു അഭ്യര്‍ത്ഥനയായി കണക്കാക്കണമെന്നും ആര്യ രാജേന്ദ്രന്‍ പറഞ്ഞു. സ്‌നേഹോപഹാരങ്ങള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ നഗരസഭയുടെ വൃദ്ധ സദനങ്ങളിലോ അഗതിമന്ദിരത്തിലോ Read More …

കരുതല്‍ ഡോസായി കോര്‍ബിവാക്‌സ് വാക്‌സിനുമെടുക്കാം: ആരോഗ്യമന്ത്രി

തിരുവനന്തപുരം: കരുതല്‍ ഡോസ് കോവിഡ് വാക്സിനായി ഇനിമുതല്‍ കോര്‍ബിവാക്സ് വാക്സിനും സ്വീകരിക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒന്നും രണ്ടും ഡോസ് വാക്സിനെടുത്തവര്‍ക്ക് ഇനിമുതല്‍ അതേ ഡോസ് വാക്സിനോ അല്ലെങ്കില്‍ കോര്‍ബിവാക്സ് വാക്സിനോ കരുതല്‍ ഡോസായി സ്വീകരിക്കാവുന്നതാണ്. മുമ്ബ് ഏത് വാക്സിനെടുത്താലും അതേ വാക്സിനായിരുന്നു കരുതല്‍ ഡോസായി നല്‍കിയിരുന്നത്. Read More …

സ്വര്‍ണവില കുറഞ്ഞു; 400 രൂപയുടെ ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു.400 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,200 രൂപയായി. ഗ്രാമിന് 50 രൂപ കുറഞ്ഞ് 4650 രൂപയായി. കഴിഞ്ഞ മാസം 13ന് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ സ്വര്‍ണവില എത്തിയിരുന്നു. 38,520 രൂപയായാണ് ഉയര്‍ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ വില താഴുന്നതാണ് ദൃശ്യമായത്. 18 ദിവസത്തിനിടെ 1300 രൂപയിലധികമാണ് കുറഞ്ഞത്.

സംസ്ഥാനത്ത് കാലാവസ്ഥാ മുന്നറിയിപ്പില്‍ മാറ്റം, മൂന്നിടത്ത് ഓറഞ്ച് അലര്‍ട്ട്; വെള്ളിയാഴ്ച വരെ കനത്ത മഴ

സംസ്ഥാനത്ത് തിരുവനന്തപുരം ഒഴികെ എല്ലാ ജില്ലകളിലും ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ഉച്ചയ്ക്ക് ഒരു മണിക്ക് കാലാവസ്ഥാ വിഭാഗം പുറത്തിറക്കിയ മുന്നറിയില്‍ മൂന്നു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്ക ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം ഒഴികെ മറ്റെല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടും പ്രറഖ്യാപിച്ചു.സെപ്റ്റംബര്‍ Read More …

പിണറായി മന്ത്രിസഭയില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത

സിപിഐഎം സംസ്ഥാന സെക്രട്ടറിയായി മന്ത്രി എം.വി ​ഗോവിന്ദനെ തെരഞ്ഞെടുത്തതിന് പിന്നാലെ മന്ത്രിസഭയില്‍ വന്‍ അഴിച്ചുപണിയുണ്ടാകാന്‍ സാധ്യത. ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നതിനാലാണ് കോടിയേരി ബാലകൃഷ്ണന്‍ സ്ഥാനം ഒഴിഞ്ഞത്. അടുത്ത സെക്രട്ടറിയേറ്റ് യോ​ഗത്തിലാകും മന്ത്രിസഭയിലെ അഴിച്ചുപണിയെപ്പറ്റി തീരുമാനമെടുക്കുന്നത്. എം.വി ​ഗോവിന്ദന്‍ കൈകാര്യം ചെയ്തിരുന്ന എക്സൈസ്, തദ്ദേശസ്വയംഭരണം എന്നീ സുപ്രധാന വകുപ്പുകള്‍ ആര് ഏറ്റെടുക്കുമെന്ന് കണ്ട് തന്നെ അറിയണം. കോടിയേരി ബാലകൃഷ്ണന്‍ Read More …

പത്താംക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ യുവാവ് പിടിയില്‍

പത്താംക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ യുവാവ് പിടിയില്‍. തിരുവനന്തപുരം ജില്ലയിലെ വര്‍ക്കലയിലാണ് സംഭവം. ഇടവ പാറയില്‍ മൂടില്ലാവിള സുഗന്ധാലയം വീട്ടില്‍ കണ്ണന്‍ എന്ന് വിളിക്കുന്ന എസ്. രഞ്ജിത്ത് (21) ആണ് അറസ്റ്റിലായത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ചാണ് ഇയാള്‍ പീഡിപ്പിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. അസഹനീയമായ വയറുവേദനയുമായാണ് പെണ്‍കുട്ടി ആശുപത്രിയിലെത്തിയത്. തുടര്‍ന്ന് Read More …