ലോകായുക്ത ബില്‍ സര്‍ക്കാരിന്റെ സ്വന്തം താത്പര്യം നോക്കി,​ ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം : ലോകായുക്ത ഭേദഗതി ബില്‍ ആരൊക്കെ എതിര്‍ത്താലും പാസ്സാക്കുമെന്ന സര്‍ക്കാരിന്റെ ധാര്‍ഷ്ട്യം ജനങ്ങളോടുള്ളവെല്ലുവിളിയെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. ലോകായുക്തയുടെ കഴുത്തറുക്കുന്ന ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചത് സര്‍ക്കാരിന്റെ സ്വന്തം താത്പര്യം മാത്രമാണെന്ന് സുരേന്ദ്രന്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. ജൂഡിഷ്യല്‍ വിധിയെ മറികടക്കാന്‍ എക്സിക്യൂട്ടീവോ ലജിസ്ലേച്ചറോ അപ്പീല്‍ സംവിധാനത്തെ നിയമിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്. അഴിമതിക്ക് എതിരെയുള്ള എതിര്‍പ്പുകളെ Read More …

സംസ്ഥാനത്ത് ഇന്നു ശക്തമായ മഴ ; നാലു ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കാസര്‍ഗോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് ഇതുവരെയും മഴ കനക്കുമെന്ന മുന്നറിയിപ്പില്ലാത്തത് ഓഗസ്റ്റ് 27 വരെ കേരളത്തില്‍ വ്യാപകമായ മഴക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ Read More …

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത: മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. നാളെയും മഴ തുടര്‍ന്നേക്കും. നാളെ അ​ഞ്ച് ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. വ്യാഴാഴ്ച കോട്ടയം, Read More …

ഭാരത് ജോഡോ യാത്രക്ക് മുന്‍പ് കോണ്‍ഗ്രസ് അധ്യക്ഷനെ തീരുമാനിക്കണമെന്ന് ഒരു വിഭാഗം

കോണ്‍ഗ്രസ് അധ്യക്ഷപദത്തില്‍ ഭാരത് ജോഡോ യാത്രക്ക് മുന്‍പ് ധാരണയിലെത്തണമെന്ന് മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യത്തില്‍ മൗനം തുടരുകയാണ് മുന്‍ ദേശീയ അധ്യക്ഷനും ഇപ്പോള്‍ പാര്‍ട്ടിയിലെ ഒന്നാം മുഖവുമായരാഹുല്‍ ഗാന്ധി. ലോക്‌സഭ തെരഞ്ഞെടുപ്പ് വരെ സോണിയ ഗാന്ധി തുടരണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നു. അതേസമയം മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, അശോക് ഗെഹ്ലോട്ട്, കമല്‍നാഥ് എന്നിവരുടെ പേരുകളും അധ്യക്ഷ Read More …

പ്രിയ വര്‍ഗീസിന് നിയമനം ലഭിച്ചത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയായതിനാല്‍: ഗവര്‍ണര്‍

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന് കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമനം നല്‍കിയ നടപടി സ്വജനപക്ഷപാതമെന്ന് ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍വകലാശാലയെക്കുറിച്ച് ലഭിച്ച പരാതികളില്‍ പ്രഥമദൃഷ്ട്യാ ക്രമക്കേടുണ്ടെന്ന് വ്യക്തമായിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയായത് കൊണ്ടാണ് പ്രിയ വര്‍ഗീസിന് നിയമനം ലഭിച്ചതെന്നും ഗവര്‍ണര്‍ തുറന്നടിച്ചു. Read More …

‘തെറ്റിനെ പ്രതിരോധിക്കുന്ന ഏത് കാര്യത്തിനും പിന്തുണ’; മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: റോഡിലെ കുഴികളുമായി ബന്ധപ്പെട്ട് തെറ്റായ പ്രവണതകളെ ഇല്ലാതാക്കണമെന്ന് പൊതുമരാമത്ത് മന്ത്രി. അതിന് എല്ലാ പിന്തുണയും നല്‍കുമെന്നും മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. സുതാര്യത പ്രധാനപ്പെട്ട ഘടകമാണ്. പല കാര്യത്തിലും തെറ്റായ കൂട്ടുകെട്ടുണ്ട്. അതിനെ തുറന്ന് കാട്ടണം. തെറ്റുകളെ ചോദ്യം ചെയ്യണം. വകുപ്പ് നല്ല നിലയില്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. തെറ്റിനെ പ്രതിരോധിക്കുന്ന ഏത് കാര്യത്തിനും Read More …

കെഎസ്‌ആര്‍ടിസി ശമ്ബള പ്രശ്നം; യൂണിയനുകളുമായി മന്ത്രിതല ചര്‍ച്ച

തിരുവനന്തപുരം: കെഎസ്‌ആ‍ര്‍ടിസിയിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച്‌ സര്‍ക്കാര്‍ ഇന്ന് യൂണിയനുകളുമായി ചര്‍ച്ച നടത്തും. യൂണിയനുകളുമായുള്ള ചര്‍ച്ചയില്‍ ഗതാഗത-തൊഴില്‍ വകുപ്പുകളിലെ മന്ത്രിമാര്‍ പങ്കെടുക്കും. അംഗീകൃത യൂണിയന്‍ പ്രതിനിധികളേയും മാനേജ്മെന്റ് പ്രതിനിധികളേയുമാണ് ചര്‍ച്ചയ്ക്ക് ക്ഷണിച്ചിരിക്കുന്നത്. തൊഴിലാളികളുടെ ആവശ്യങ്ങള്‍ക്ക് ചര്‍ച്ചയില്‍ പ്രാമുഖ്യം നല്‍കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു ഇന്നലെ വ്യക്തമാക്കിയിരുന്നു. എല്ലാ മാസവും അഞ്ചാം തീയതിക്കകം ശമ്ബളം നല്‍കണം, 12 മണിക്കൂര്‍ Read More …

പുതിയ ആളുകളെ സ്വാതന്ത്ര്യ സമരത്തിന്റെ മുന്‍ നിരയില്‍ കൊണ്ടു വരുന്നു; കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: ഭരണാധികാരം ഉപയോഗിച്ച്‌ പുതിയ ആളുകളെ സ്വാതന്ത്ര്യ സമരത്തിന്റെ മുന്‍ നിരയില്‍ കൊണ്ടു വരുന്നുണ്ടെന്നും എന്നാല്‍ ഇന്ത്യയിലെ ജനങ്ങളുടെ മനസ്സില്‍ അവരൊന്നും ഉണ്ടാകില്ലെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. 75 വര്‍ഷക്കാലത്തെ നാടിന്റെ നേട്ടങ്ങള്‍ വിലയിരുത്താനും രാജ്യത്തെ മുന്നോട്ടു നയിക്കാനും ഏവര്‍ക്കും ചുമതലയുണ്ട്.സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ ആസ്ഥാനമായ എം.എന്‍ സ്മാരകത്തില്‍ ദേശീയ പതാക Read More …