രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സമ്മാനമാണ് കേരളലോട്ടറി നല്കുന്നത്: ധനമന്ത്രി ‌

തിരുവനന്തപുരം: പൊതുജനങ്ങളും തൊഴിലാളികളും സര്‍ക്കാരും സംയുക്തമായി നടത്തുന്ന ജനകീയ കൂട്ടായ്മയാണ് കേരള ലോട്ടറിയെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ അഭിപ്രായപ്പെട്ടു. കാലാവധി പൂര്‍ത്തീകരിച്ച ലോട്ടറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെ യാത്രയയപ്പില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സമ്മാനമാണ് കേരള ലോട്ടറി നല്‍കുന്നത്. ലോട്ടറി സമ്മാനാര്‍ഹരാകുന്ന വ്യക്തികള്‍ക്ക് സാമ്ബത്തിക അച്ചടക്കം ഉറപ്പു വരുത്തുന്നതിനാവശ്യമായ Read More …

ഷാജഹാന്‍റെ കൊലപാതകത്തെ അപലപിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍

മുഖ്യമന്ത്രി പിണറായി വിജയന്‍. സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ഇത്തരം നീക്കങ്ങള്‍ക്കെതിരെ കര്‍ശന നടപടികളെടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കുറ്റമറ്റ അന്വേഷണത്തിലൂടെ കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്: പാലക്കാട്‌ മരുതറോഡ്‌ സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാന്റെ കൊലപാതകത്തെ ശക്തമായി അപലപിക്കുന്നു. ഷാജഹാന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള Read More …

ഉന്നത വിദ്യാഭ്യാസ രംഗത്ത് ഘടനാപരവുമായ മാറ്റം അനിവാര്യമെന്ന് മന്ത്രി ഡോ. ആര്‍ ബിന്ദു

തിരുവനന്തപുരം : ഉന്നത വിദ്യാഭ്യാസ രംഗത്ത് കാലാനുസൃതവും ഘടനാപരവുമായ മാറ്റം അനിവാര്യമാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. അടുത്തു തന്നെ അത്തരം മാറ്റം സാധ്യമാക്കുമെന്നും അതിനായി ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണ കമ്മീഷന്‍ റിപ്പോര്‍ട്ട് ഉപയോഗപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ രംഗത്തെ സമഗ്ര പരിഷ്‌കരണത്തിനായി സര്‍ക്കാര്‍ നിയോഗിച്ച പ്രൊഫ.ശ്യാം ബി മേനോന്‍ Read More …

ബംഗാൾ ഉൾകടലിൽ ന്യൂനമർദം : സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

കേരളത്തിൽ ഇന്ന് മുതൽ ഓഗസ്റ്റ് 11 വരെ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ  ശക്തികൂടിയ ന്യൂനമർദ്ദം  ഒഡിഷ തീരത്തിനും മുകളിലായി നിലനിൽക്കുന്നു. അടുത്ത 12  മണിക്കൂറിനുള്ളിൽ വീണ്ടും ശക്തി പ്രാപിച്ചു തീവ്ര ന്യൂനമർദ്ദമായി  ഒഡിഷ – ഛത്തിസ്ഗർ മേഖലയിലുടെ പടിഞ്ഞാറു – Read More …

മുല്ലപ്പെരിയാറില്‍ ആശങ്ക വേണ്ട; മുന്നറിയിപ്പില്ലാതെ ഡാം തുറക്കില്ല; മുഖ്യമന്ത്രിക്ക് സ്റ്റാലിന്റെ കത്ത്

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ കേരളീയ സമൂഹത്തിന് ആശങ്കവേണ്ടെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. അണക്കെട്ടും അണക്കെട്ടിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്കും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. നിലവില്‍ വൃഷ്ടിപ്രദേശത്ത് മഴ കുറവാണ്. മുന്നറിയിപ്പില്ലാതെ അണണക്കെട്ട തുറന്നു ജലം ഒഴുക്കില്ലെന്നും എംകെ സ്റ്റാലിന്‍ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍ പറയുന്നു മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് നിയന്ത്രിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം Read More …

ഓര്‍ഡിനന്‍സുകളുടെ കാലാവധി ഇന്ന് അവസാനിക്കും; ഗവര്‍ണര്‍ എന്തു ചെയ്യും, ഉറ്റുനോക്കി സര്‍ക്കാര്‍

തിരുവനന്തപുരം: പതിനൊന്ന് ഓര്‍ഡിനന്‍സുകളുടെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ ഗവര്‍ണറുടെ നടപടിയില്‍ ഉറ്റുനോക്കി സര്‍ക്കാര്‍. ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഉള്‍പ്പെടെ ഗവര്‍ണര്‍ ഒപ്പിടുമോ ഇല്ലയോ എന്നതാണ് നിര്‍ണായകം. അനുനയനീക്കത്തിന്റെ ഭാഗമായി ചീഫ് സെക്രട്ടറി നേരിട്ട് കണ്ടിട്ടും ഗവര്‍ണര്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല.കാലാവധി തീരാനിരിക്കെ 11 ഓര്‍ഡിനന്‍സുകളില്‍ നിലപാട് സ്വീകരിക്കാതെ രാജ്ഭവന്‍ നീട്ടിവെക്കുന്നതാണ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നത്. ഓര്‍ഡിനന്‍സുകളില്‍ ഒപ്പിടണം എന്ന് ചീഫ് Read More …

യാത്രാ വിലക്ക് അവസാനിച്ചെങ്കിലും ഇനി ഇന്‍ഡിഗോയില്‍ യാത്രയില്ലെന്ന് ഇ പി ജയരാജന്‍

ഇന്‍ഡിഗോ ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് ഇന്ന് അവസാനിക്കുമെങ്കിലും ഇനി ഇന്‍ഡിഗോയില്‍ യാത്രയില്ലെന്ന് ഉറപ്പിച്ചിരിക്കുകയാണ് ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍. അതേ സമയം വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ചതില്‍ ഇ പി പ്രതിയായ കേസ് അന്വേഷണം എങ്ങുമെത്തിയില്ല. വിമാനത്തില്‍ നടന്ന അസാധാരണ പ്രതിഷേധങ്ങളുടെ പേരിലാണ് ഇ പി ജയരാജനും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും Read More …

ഡീസല്‍ പ്രതിസന്ധി; ഇന്നും കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ മുടങ്ങും

ഡീസല്‍ പ്രതിസന്ധിയെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ ഇന്നും വെട്ടിക്കുറയ്ക്കും. ഡീസല്‍ ക്ഷാമം കാരണമുള്ള കെ.എസ്.ആര്‍.ടി.സി സര്‍വീസ് വെട്ടിച്ചുരുക്കല്‍ ബുധനാഴ്ച വരെ തുടരും. ഇന്ന് ഓര്‍ഡിനറി സര്‍വീസുകളില്‍ 25 ശതമാനം മാത്രമാണ് നിരത്തിലിറങ്ങുക. അഞ്ഞൂറോളം സര്‍വീസുകളാണ് ഇന്നലെ റദ്ദാക്കിയത്. ഡീസല്‍ പ്രതിസന്ധി ചൊവ്വാഴ്ചയോടെ പരിഹരിക്കാനാകുമെന്ന് സിഎംഡി ബിജു പ്രഭാകര്‍ പറഞ്ഞു. നിലവിലെ കടുത്ത സാമ്ബത്തിക പ്രതിസന്ധിയാണ് ഡീസല്‍ Read More …