വില്‍പ്പനശാലകളില്‍ ജനപ്രിയ മദ്യം ഉറപ്പാക്കാന്‍ ബെവ്കോ നടപടി : വില്‍പ്പന നോക്കി ഓ‌ര്‍ഡര്‍ നല്‍കാന്‍ സംവിധാനം

തിരുവനന്തപുരം: ബിവറേജസ് കോര്‍പ്പറേഷന്‍ വില്പനശാലകളില്‍ വിലകുറഞ്ഞതും ജനപ്രിയവുമായ മദ്യബ്രാന്‍ഡുകളുടെ ലഭ്യത ഉറപ്പാക്കാന്‍ നടപടി തുടങ്ങി. ഇതുസംബന്ധിച്ച്‌ എം.ഡി യോഗേഷ് ഗുപ്ത കഴിഞ്ഞ ദിവസം സര്‍ക്കുലര്‍ ഇറക്കി. ഏറ്റവുമധികം വിറ്റുപോകുന്ന ബ്രാന്‍ഡുകള്‍ ഓണ്‍ലൈനില്‍ രേഖപ്പെടുത്തി അതിനനുസരിച്ചാകും അടുത്ത ലോഡിന് ഓര്‍ഡര്‍ നല്‍കുക. ഇതുവഴി ജനപ്രിയ ബ്രാന്‍ഡുകളുടെ ലഭ്യത എപ്പോഴും ഉറപ്പാക്കാനാകും. വിലകുറഞ്ഞ മദ്യം കിട്ടാതിരിക്കുമ്ബോള്‍ കൂടുതല്‍ വിലയുള്ളത് Read More …

സംസ്ഥാനത്ത് കൂടുതല്‍ കുരങ്ങുവസൂരി കേസുകള്‍; ജാഗ്രത ശക്തമാക്കി ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് കൂടുതല്‍ കുരങ്ങുവസൂരി കേസുകള്‍ സ്ഥിരീകരിക്കുന്ന പശ്ചാത്തലത്തില്‍ ജാഗ്രത ശക്തമാക്കി ആരോഗ്യവകുപ്പ്. നിരീക്ഷണവും പരിശോധനയും കര്‍ശനമാക്കാനാണ് നിര്‍ദേശം. നിലവില്‍ മൂന്ന് പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്.കുരങ്ങുവസൂരി കേസുകള്‍ വര്‍ധിക്കുന്നതിന്റെ ആശങ്കയിലാണ് കേരളം. ഇന്നലെ മലപ്പുറം സ്വദേശിയായ ഒരാള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികള്‍ മൂന്നായി. കൊല്ലം,കണ്ണൂര്‍ ജില്ലകളിലാണ് മറ്റ് രണ്ട് രോഗികളുള്ളത്. സംസ്ഥാനത്ത് രോഗം Read More …

മങ്കിപോക്‌സ് അനാവശ്യ ഭീതി വേണ്ട: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: മങ്കിപോക്‌സില്‍ അനാവശ്യ ഭീതി വേണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എല്ലാവര്‍ക്കും ഈ രോഗത്തെ പറ്റി അവബോധം ഉണ്ടായിരിക്കണം. പരിശോധനയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. എല്ലാ ജില്ലകളിലും ഐസൊലേഷന്‍ സൗകര്യം ലഭ്യമാക്കി. എയര്‍പോര്‍ട്ടുകളില്‍ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ച്‌ സര്‍വയലന്‍സ് ശക്തമാക്കിയിട്ടുണ്ട്. എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പരിശീലനം ഉറപ്പാക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. മന്ത്രിയുടെ നേതൃത്വത്തില്‍ Read More …

കെ. കെ രമയ്ക്ക് വധഭീഷണി: അന്വേഷണം വേണമെന്ന് സുധാകരന്‍

തിരുവനന്തപുരം: ആര്‍എംപി നേതാവും വടകര എംഎല്‍എയും സിപിഎമ്മുകാര്‍ മൃഗീയമായി വെട്ടിക്കൊന്ന ടിപി ചന്ദ്രശേഖരന്റെ ഭാര്യയുമായ കെ കെ രമയ്‌ക്കെതിരായ വധഭീഷണിയില്‍ വിശദമായ അന്വേഷണം വേണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്‍റെയും തെറ്റായ ചെയ്തികളെ തുറന്ന് കാട്ടിയതിന്‍റെ പേരിലാണ് കെ കെ രമയ്ക്ക് വധഭീഷണി ഉണ്ടായത്. ടിപി ചന്ദ്രശേഖരനെ വധിച്ചശേഷവും കെ കെ Read More …

കേസ് പരിഗണിക്കുന്നതിനിടെ ഫോട്ടോകളില്‍ ഒന്ന് കാണാനില്ല, വക്കീലന്മാരില്‍ ഒന്നുപോലും പുറത്തുപോകരുതെന്ന് ജഡ്‌ജി പറഞ്ഞതിന് പിന്നാലെ ഫോട്ടോ കിട്ടി

തിരുവനന്തപുരം: കോവളത്ത് വിദേശയുവതി കൊല്ലപ്പെട്ട കേസിന്റെ വിചാരണയ്‌ക്കിടെ യുവതിയുടെ മൃതദേഹത്തിന്റെയും മൃതദേഹം കിടന്ന സ്ഥലത്തിന്റെയും ഫോട്ടോകളില്‍ ഒന്ന് കാണാതായി. 21 ഫോട്ടോകളില്‍ ഒരെണ്ണമാണ് കാണാതായത്. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയിലായിരുന്നു നാടകീയ രംഗങ്ങള്‍. സംഭവത്തില്‍ ക്ഷുഭിതനായ ജഡ്‌ജി, ഫോട്ടോ കണ്ടെത്തിയതിനുശേഷം മാത്രമേ അഭിഭാഷകര്‍ ഉള്‍പ്പെടെയുള്ളവര്‍ കോടതി മുറിക്കു പുറത്തുപോകാവൂയെന്ന് നിര്‍ദേശിച്ചു. തുടര്‍ന്ന് മറ്റൊരു കേസിന്റെ Read More …

വിദേശ രാജ്യത്തേക്ക് പത്രം നിരോധിക്കാന്‍ കത്തെഴുതിയ ജലീല്‍ പ്രോട്ടോകോള്‍ ലംഘിച്ചു, എംഎല്‍എ സ്ഥാനം ഒഴിയണമെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയില്‍ അംഗമായിരിക്കെ ഒരു വിദേശ രാജ്യത്തേക്ക് കേരളത്തിലെ ഒരു പത്രം നിരോധിക്കണം എന്നാവശ്യപ്പെട്ട് കത്തെഴുതിയ കെടി ജലീലിന്റെ നടപടി പ്രോട്ടോകോള്‍ ലംഘനമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഒരു നിമിഷം പോലും എംഎല്‍എയായി തുടരാന്‍ അദ്ദേഹത്തിന് അവകാശമില്ലെന്നും തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഒരു സംസ്ഥാനത്തിലെ മന്ത്രിക്കും ഇങ്ങനെ ഒരു Read More …

നായയെ കുളിപ്പിച്ചില്ല; എസ്പിയുടെ ഗണ്‍മാന് സസ്‌പെന്‍ഷന്‍; മണിക്കൂറുകള്‍ക്കകം തിരിച്ചെടുത്ത് ഐജി

തിരുവനന്തപുരം: പൊലീസ് സൂപ്രണ്ട് സസ്‌പെന്‍ഡ് ചെയ്ത പൊലീസുകാരനെ മണിക്കൂറുകള്‍ക്കം ഐജി തിരിച്ചെടുത്തു. ആളില്ലാത്ത സമയത്ത് വീട്ടില്‍ കയറി എന്ന പേരിലാണ് പൊലീസുകാരനെ എസ്പി നവനീത് ശര്‍മ്മ ഇന്നലെ സസ്‌പെന്‍ഡ് ചെയ്തത്. മൂന്നു മണിക്കൂറിനകം ഇതു തിരുത്തി ഐജി അനൂപ് കുരുവിള ജോണ്‍ ഉത്തരവിടുകയായിരുന്നു. നായയെ കുളിപ്പിക്കാത്തതിന്റെ പേരിലാണ് എസ്പിയുടെ ഗണ്‍മാന്‍ ആയ പൊലീസുകാരനെതിരെ നടപടി എടുത്തതെന്ന് Read More …

നൂറ്റിമുപ്പത്തൊമ്ബതിനേക്കാള്‍ മൂല്യമുള്ള ഒരു വോട്ട്’; ദ്രൗപദി മുര്‍മുവിനെ അഭിനന്ദിച്ച്‌ കെ സുരേന്ദ്രന്‍

ഇന്ത്യയുടെ 15ാം രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട ദ്രൗപദി മുര്‍മുവിനെ അഭിനന്ദിച്ച്‌ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഫേസ്ബുക്കിലൂടെയാണ് കെ സുരേന്ദ്രന്റെ അഭിനന്ദനം. കേരളത്തില്‍ നിന്ന് ദ്രൗപദി മുര്‍മുവിന് ഒരു വോട്ട് മാത്രമാണ് ലഭിച്ചത്. ഈ ഒരു വോട്ടിന് മറ്റ് നൂറ്റിമുപ്പത്തൊമ്ബതിനേക്കാള്‍ മൂല്യമുണ്ടെന്നായിരുന്നു സുരേന്ദ്രന്റെ പ്രതികരണംഇടതുവലതുമുന്നണികളുടെ നിഷേധാത്മക നിലപാടുകള്‍ക്കെതിരെയുള്ള ഏക പോസിറ്റീവ് വോട്ടായിരുന്നു കേരളത്തില്‍ നിന്ന് മുര്‍മുവിന് Read More …