വിജ്ഞാന സമൂഹമായി മാറാനുള്ള ശ്രമങ്ങള്‍ക്ക് കരുത്തുപകരും; മന്ത്രി വി ശിവന്‍കുട്ടി

കേരളത്തിലെ ഹൈസ്‌കൂള്‍ – ഹയര്‍സെക്കന്ററി – വി.എച്ച്‌.എസ്.ഇ സ്‌കൂളുകളില്‍ 100 എം.ബി.പി.എസ് വേഗതയില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ഏര്‍പ്പെടുത്താന്‍ കൈറ്റും ബി.എസ്.എന്‍.എല്ലും ധാരണയായി. നിലവിലുള്ള 8 എം.ബി.പി.എസ് വേഗതയിലുള്ള ഫൈബര്‍ കണക്ഷനുകളിലാണ് പന്ത്രണ്ടര ഇരട്ടി വേഗതയില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് നല്‍കാനുള്ള ധാരണാപത്രം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിയുടെയും പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷിന്റെയും സാന്നിധ്യത്തില്‍ Read More …

മന്ത്രിയുടെ പേരിലും വ്യാജ വാട്സ്‌ആപ്പ് അക്കൗണ്ട്‍; രണ്ട് നമ്ബറുകളില്‍ നിന്നും സന്ദേശം; ഡിജിപിക്ക് പരാതി നല്‍കിയെന്ന് ആര്‍. ബിന്ദു

തിരുവനന്തപുരം: തന്റെ പേരില്‍ വ്യാജ വാട്സ്‌ആപ് അക്കൗണ്ട് ഉണ്ടാക്കി സന്ദേശമയച്ച സംഭവത്തില്‍ ഡിജിപിക്ക് പരാതി നല്‍കിയെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍. ബിന്ദു. മന്ത്രിയുടെ ഫോട്ടോ ഉപയോഗിച്ച്‌ രണ്ട് വാട്സ്‌ആപ്പ് നമ്ബറുകളില്‍ നിന്നാണ് സന്ദേശം അയച്ചത്. സംഭവം അന്വേഷിച്ച്‌ കുറ്റക്കാരെ കണ്ടെത്തി എത്രയും പെട്ടെന്ന് നടപടിയുണ്ടാകണമെന്ന് ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അവര്‍ അറിയിച്ചു. സന്ദേശങ്ങളുടെ പകര്‍പ്പുകളും ഡിജിപിക്ക് കൈമാറിയിട്ടുണ്ടെന്നും Read More …

മണിക്കൂറുകള്‍ ചോദ്യം ചെയ്താല്‍ സോണിയാ ഗാന്ധി മാനസികമായി തളരുമെന്നും കോണ്‍ഗ്രസ് ഭയക്കുമെന്നും കരുതുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തില്‍: വിഡി സതീശന്‍

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയെ ഇഡി ചോദ്യം ചെയ്തതില്‍ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മണിക്കൂറുകള്‍ ചോദ്യം ചെയ്താല്‍ സോണിയാ ഗാന്ധി മാനസികമായി തളരുമെന്നും കോണ്‍ഗ്രസ് ഭയക്കുമെന്നും കരുതുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ്. വിഡി സതീശന്‍ പറഞ്ഞു.വിഡി സതീശന്റെ വാക്കുകള്‍ ഇല്ലാത്തൊരു കേസിന്റെ പേരില്‍ കോണ്‍ഗ്രസ് അധ്യക്ഷയെ ചോദ്യം Read More …

സില്‍വര്‍ലൈന്‍ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കില്ല,ജനങ്ങളുടെ പൂര്‍ണ പിന്തുണയോട് കൂടി മാത്രമേ പദ്ധതി നടപ്പാക്കുകയുള്ളൂവെന്ന് ഇ പി ജയരാജന്‍

സില്‍വര്‍ലൈന്‍ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ജനത്തെ വിശ്വാസത്തിലെടുത്ത് പൂര്‍ണ പിന്തുണയോട് കൂടി മാത്രമേ ഇടതുപക്ഷ സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കുകയുള്ളൂവെന്നും ഇ പി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.കേരളത്തില്‍ വികസനം വരുന്നത് തടയാന്‍ വികസന വിരോധികള്‍ ശ്രമിക്കുന്നുണ്ട്. ഇതിനായി അടിസ്ഥാന വിരുദ്ധമായ ആശയങ്ങളാണ് പ്രചരിപ്പിക്കുന്നത്. വികസനം തടസ്സപ്പെടുത്താന്‍ വഴിമുടക്കികളായി നില്‍ക്കുന്ന ഇവരെ Read More …

എകെജി സെന്റര്‍ ആക്രമണം; തട്ടുകടക്കാരനെ വിട്ടയച്ചതില്‍ ദുരൂഹത

തിരുവനന്തപുരം: സി.പി.എം സംസ്ഥാന ഓഫീസായ എ.കെ.ജി സെന്റര്‍ ആക്രമിച്ച സമയത്ത് അതുവഴി സഞ്ചരിച്ച തട്ടുകടക്കാരനെ കേന്ദ്രീകരിച്ചുള്ള അന്വേഷണം അവസാനിപ്പിച്ചതില്‍ ദുരൂഹത. സ്ഫോടകവസ്തു എറിഞ്ഞയാളെ സഹായിച്ചെന്ന സംശയത്തില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ കൃത്യമായ വിവരം ലഭിക്കുന്നതിന്‍ മുമ്ബ് വിട്ടയച്ചിരുന്നു. ഒന്നര ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം പ്രാദേശിക സി.പി.എം നേതാവുമായുള്ള അടുപ്പം വ്യക്തമായതോടെ ഉന്നത ഉദ്യോഗസ്ഥന്‍ ഇടപെട്ട് വിട്ടയച്ചെന്നാണ് Read More …

കോട്ടണ്‍ഹില്‍ റാഗിംഗില്‍ കടുത്ത നിയമലംഘനം; പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തി സ്‌കൂള്‍ വികസനസമിതി ചെയര്‍മാന്‍

തിരുവനന്തപുരം: കോട്ടണ്‍ഹില്‍ സ്‌കൂള്‍ റാഗിംഗ് വിഷയത്തില്‍ കടുത്ത നിയമലംഘനം നടത്തി സ്‌കൂളിലെ വികസന സമിതി സമിതി ചെയര്‍മാന്‍. അതിക്രമത്തിന് ഇരയായ കുട്ടിയുടെ പേരടക്കം ദൃശ്യമാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്നു പറഞ്ഞാണ് സ്‌കൂള്‍ വികസന സമിതി ചെയര്‍മാനും സി പി എം നേതാവുമായ പ്രദീപ് രംഗത്തു വന്നത്. സര്‍ക്കാര്‍ സ്‌കൂളിലെ അപകീര്‍ത്തിപ്പെടുത്താന്‍ ചെറിയ സംഭവങ്ങള്‍ പര്‍വതീകരിച്ച് കാണിക്കാന്‍ ശ്രമിക്കുകയാണെന്ന Read More …

സിഎസ്‌ഐ ബിഷപ്പിന്റെ ബ്രിട്ടണ്‍ യാത്ര ഇഡി തടഞ്ഞു

തിരുവനന്തപുരം: കള്ളപ്പണക്കേസില്‍ അന്വേഷണം നടക്കുന്നതിനിടെ വിദേശത്തേക്ക് പോകാന്‍ ശ്രമിച്ച സിഎസ്‌ഐ ബിഷപ്പ് ധര്‍മരാജ് റസാലത്തെ വിമാനത്താവളത്തില്‍ തടഞ്ഞ് ഇഡി സംഘം. ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞുവച്ച ബിഷപ്പിനെ ഇഡി ചോദ്യം ചെയ്യുകയും ചെയ്തു. നാളെ ചോദ്യം ചെയ്യലിനായി കൊച്ചിയില്‍ ഹാജരാകണമെന്ന നിര്‍ദ്ദേശം ഇഡി ബിഷപ്പിന് നല്‍കിയിട്ടുണ്ട്. ബ്രിട്ടണിലേക്ക് പോകാന്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോഴായിരുന്നു ഇഡി തടഞ്ഞത്.കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് ഇന്നലെ Read More …

വായിച്ചുകൊണ്ടിരുന്ന കസേരയുടെ അനക്കം, തീവ്രത സ്‌കെയിലില്‍ 2.0; ശ്രീമതി ടീച്ചറെ ട്രോളി രാഹുല്‍ മാങ്കൂട്ടത്തില്‍

വട്ടിയൂര്‍ക്കാവിലെ സിപിഐഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്ത സംഭവത്തില്‍ ശ്രീമതി ടീച്ചറെ ട്രോളി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്. ‘വട്ടിയൂര്‍ക്കാവ് സിപിഐഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. വായിച്ചു കൊണ്ടിരുന്ന കസേരയുടെ അനക്കം, തീവ്രത സ്‌കെയിലില്‍ 2.0 രേഖപ്പെടുത്തിയതായി ശ്രീമതി ടീച്ചര്‍’. – Read More …