ഇപിക്കെതിരെ എയര്‍ക്രാഫ്റ്റ് ആക്ട് ചുമത്തില്ല, കൂടുതല്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നോട്ടീസ് നല്‍കും

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുണ്ടായ വധശ്രമ കേസില്‍ കൂടുതല്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നോട്ടീസ് നല്‍കുമെന്ന് പൊലീസ്. ഗൂഢാലോചനയ്ക്ക് തെളിവായി പൊലീസ് ശേഖരിച്ച വാട്‌സാപ്പ് ഗ്രൂപ്പിലുള്ള നേതാക്കള്‍ക്കാണ് നോട്ടീസ് നല്‍കുക. മുഖ്യമന്ത്രിയെ വധിക്കാന്‍ ശബരീനാഥിന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നുവെന്ന് ഈ ഗ്രൂപ്പില്‍ നിന്ന് പുറത്തുവന്ന വാട്‌സാപ്പ് ചാറ്റുകള്‍ ഉയര്‍ത്തിക്കാട്ടി പൊലീസ് ആരോപിച്ചിരുന്നു. പിന്നാലെ ഗൂഢാലോചന കേസില്‍ മുന്‍ Read More …

ഒരുമിച്ചിരുന്നതിന് ബെഞ്ച് വെട്ടിപ്പൊളിച്ചെന്ന് ആരോപണം; മടിയിലിരുന്ന് വിദ്യാര്‍ഥികളുടെ പ്രതിഷേധം

തിരുവനന്തപുരം: കോളേജ് ഓഫ് എഞ്ചിനീയറിങ്ങി(സിഇടി)ന് മുന്നിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ബെഞ്ച് മുറിച്ച് മൂന്നാക്കിയതിനെതിരെ വിദ്യാര്‍ഥി പ്രതിഷേധം സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇതുസംബന്ധിച്ച് സിഇടി കോളേജിലെ മുന്‍ വിദ്യാര്‍ഥിയും കോണ്‍ഗ്രസ് നേതാവുമായ കെ.എസ്.ശബരീനാഥനടക്കം പലരും ഈ ചിത്രം പോസ്റ്റ് ചെയ്തതോടെ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിയിട്ടത്.ആണ്‍കുട്ടികളും പെണ്‍കുട്ടികളും കൂട്ടംകൂടി ഇരിക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് കാത്തിരിപ്പ് കേന്ദ്രത്തിലെ ബെഞ്ച് Read More …

കെഎസ്‌ആര്‍ടിസി ശമ്ബള വിതരണം ശനിയാഴ്ച മുതല്‍ ; 50കോടി അനുവദിച്ച്‌ സര്‍ക്കാര്‍

കെ എസ് ആര്‍ ടി സി ശമ്ബള വിതരണം ശനിയാഴ്ച മുതല്‍ തുടങ്ങും. ജൂണ്‍ മാസത്തെ ശമ്ബളവും ഘട്ടം ഘട്ടമായി വിതരണം ചെയ്യും. ആദ്യം ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ആണ് ശമ്ബളം കിട്ടുക.സര്‍ക്കാര്‍ സഹായമായി 50 കോടി രൂപ ലഭിച്ചിട്ടുണ്ട് . അതേസമയം മുഴുവന്‍ ജീവനക്കാര്‍ക്കും ശമ്ബളം നല്‍കാന്‍ വേണ്ടത് 79 കോടി രൂപയാണ്. ജൂലായ് മാസം Read More …

സംസ്ഥാനത്ത് തൊഴിലിടങ്ങള്‍ കൂടുതല്‍ സ്ത്രീ സൗഹൃദമാകുന്നുവെന്ന് മന്ത്രി വി ശിവന്‍കുട്ടി

സംസ്ഥാനത്ത് തൊഴിലിടങ്ങള്‍ കൂടുതല്‍ സ്ത്രീ സൗഹൃദമാകുന്നുവെന്ന് മന്ത്രി വി ശിവന്‍കുട്ടി. സ്ത്രീ തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനും സുരക്ഷയ്ക്കുമായി നിരവധി പദ്ധതികള്‍ വകുപ്പ് നടത്തുന്നുണ്ട്. അതിന്റെ പരിണിത ഫലമായാണ് തൊഴിലിടങ്ങള്‍ കൂടുതല്‍ സ്ത്രീ സൗഹൃദ ഇടങ്ങളായി മാറിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക കാലത്തെ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെകുറിച്ചുള്ള പുസ്തകം നിയമസഭാ മീഡിയ റൂമില്‍ Read More …

‘കാള പെറ്റു എന്നു കേട്ട് കയറെടുക്കരുത്’; തൊണ്ടി കേസില്‍ ആരോപണം തള്ളി ആന്റണി രാജു

തിരുവനന്തപുരം; നിയമസഭയില്‍ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവും പ്രതിപക്ഷനേതാവ് വിഡി സതീശനും തമ്മില്‍ കടുത്ത വാക്‌പോര്.കോടതിയിലിരുന്ന തൊണ്ടിമുതലില്‍ മുന്‍ അഭിഭാഷകനായ മന്ത്രി തിരിമറികാട്ടി വിദേശിയായ മയക്കുമരുന്ന് പ്രതിയെ രക്ഷിക്കുവാന്‍ കൂട്ടുനിന്നുവെന്നതിലായിരുന്നു വാദപ്രതിവാദങ്ങള്‍ ഉണ്ടായത്.പ്രതിയെ രക്ഷിക്കാന്‍ തൊണ്ടിമുതലില്‍ കൃത്വിമം കാണിച്ചെന്ന കേസില്‍ തന്നെ പ്രതിയാക്കാന്‍ കഴിയില്ലെന്ന്,ആന്റണി സര്‍ക്കാരിന്റെ കാലത്ത് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന വിശദീകരണവുമായി മന്ത്രി ആന്റണി Read More …

കിഫ്ബിക്കെതിരെ സിഎജി; ബജറ്റിന് പുറത്തു നിന്നുള്ള കടമെടുപ്പ് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുന്നു

തിരുവനന്തപുരം: പുറത്തുനിന്നുള്ള കടമെടുപ്പ് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുന്നുവെന്ന് സിഎജി. കിഫ്ബി വായ്പയെ കുറിച്ച് പരാര്‍മര്‍ശിക്കുന്ന റിപ്പോര്‍ട്ടിലാണ് സിഎജി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സംസ്ഥാനത്ത് 8604.19 കോടി കിഫ്ബി വഴി ബജറ്റിന് പുറത്ത് വായ്പയെടുത്തു, പെന്‍ഷന്‍ കമ്പനി 669. 05 കോടി രൂപയും വായ്പയെടുത്തു. ഈ രണ്ട് ഇനങ്ങളിലായി 9273.24 കോടി രൂപ ബജറ്റിന് പുറത്ത് ആകെ Read More …

വിമാനത്തിലെ പ്രതിഷേധം: ഇ.പി ജയരാജന് തിരിച്ചടി, കേസെടുക്കാന്‍ കോടതി നിര്‍ദേശം

തിരുവനന്തപുരം: വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിയിട്ട എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജനു തിരിച്ചടി. സംഭവത്തില്‍ ജയരാജനെതിരെ കേസ് റജിസ്റ്റര്‍ ചെയ്യാന്‍ കോടതി ഉത്തരവിട്ടു. മുഖ്യമന്ത്രിയുടെ പഴ്‌സനല്‍ സ്റ്റാഫിനെതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാനും കോടതി നിര്‍ദേശിച്ചു. മനഃപൂര്‍വമല്ലാത്ത നരഹത്യ, വധശ്രമം, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകള്‍ പ്രകാരം കേസ് റജിസ്റ്റര്‍ ചെയ്യാനാണ് കോടതി നിര്‍ദേശം.തിരുവനന്തപുരം Read More …

വഖഫ് ബോര്‍ഡ് നിയമനം: പിഎസ്‌സിക്ക് വിട്ട തീരുമാനം പിന്‍വലിക്കും; പകരം പുതിയ സംവിധാനമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിടാനുള്ള തീരുമാനം പിന്‍വലിച്ച്‌ സര്‍കാര്‍. വഖഫ് ബോര്‍ഡില്‍ പിഎസ്‌സി വഴി നിയമനം നടത്തുന്നതിനുള്ള തുടര്‍നടപടി സ്വീകരിച്ചിട്ടില്ലെന്നും, നിയമനത്തിനായി പുതിയ നിയമഭേഗദതി കൊണ്ടുവരാന്‍ ആലോചിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയില്‍ പികെ കുഞ്ഞാലിക്കുട്ടിയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി നല്‍കിക്കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മുസ്ലിം സംഘടനകളുമായി സര്‍കാര്‍ നടത്തിയ ചര്‍ചയില്‍ നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും Read More …