ചീയമ്ബത്ത് കാട്ടുപന്നിയെ വെടിവെച്ചുകൊന്നു

പുല്‍പള്ളി: ചീയമ്ബത്തിനടുത്ത് ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടുപന്നിയെ വനംവകുപ്പിന്‍റെ നേതൃത്വത്തില്‍ വെടിവെച്ചു കൊന്നു. ചീയമ്ബത്തെ ലത മുരളീധരന്റെ കൃഷിയിടത്തിന് സമീപമിറങ്ങിയ പന്നിയെയാണ് ഓണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്ന അധികാരം ഉപയോഗപ്പെടുത്തി പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാര്‍ ഉത്തരവിട്ടതത് പ്രകാരമാണ് വനം വകുപ്പ് ഉദ്യോഗസ്ഥന്‍ വെടിവെച്ചുകൊന്നത്. ഇരുളം ഫോറസ്റ്റ് സ്റ്റേഷനിലുള്ള വനപാലകരുടെ നേതൃത്വത്തിലാണ് പന്നിയെ വെടിവെച്ച്‌ Read More …

വയനാട്ടിലെ ഗോത്ര ഗ്രാമത്തിന്റെ പൈതൃക ഭംഗിയെ പ്രശംസിച്ച്‌ ആനന്ദ് മഹേന്ദ്ര

വയനാട്ടിലെ ആദിവാസി ഗ്രാമത്തിന്റെ പൈതൃക ശില്‍പകലയെ പ്രശംസിച്ച്‌ ആനന്ദ് മഹീന്ദ്ര. ഇത്തരത്തില്‍ പുരാതന ഭംഗി നിലനിര്‍ത്താന്‍ പ്രോത്സാഹനം നല്‍കുന്ന കേരള ടൂറിസം വകുപ്പിനെയും അദ്ദേഹം പ്രശംസിച്ചു. ഗ്രാമാന്തരീക്ഷത്തിന്റെ അതിശയിപ്പിക്കുന്ന ഭംഗി വിളിച്ചോതുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ആനന്ദ് മഹീന്ദ്ര സന്തോഷം അറിയിച്ചത്. 57 സെക്കന്റ് വീഡിയോയാണിത്. സഞ്ചാരികളുടെ മനംകവര്‍ന്ന എന്‍ ഊര് എന്ന കേരളത്തിലെ ആദ്യത്തെ ഗോത്ര Read More …

ചുരമിറങ്ങിയില്ല; സ്വന്തം ജില്ലയില്‍ നീറ്റ് പരീക്ഷ എഴുതി വയനാട്

കല്‍പറ്റ: ഇത്തവണ വയനാട്ടിലെ വിദ്യാര്‍ഥികള്‍ക്ക് നീറ്റ് പരീക്ഷ എഴുതാന്‍ ചുരമിറങ്ങേണ്ടി വന്നില്ല. വയനാട്ടില്‍ നീറ്റ് പരീക്ഷ കേന്ദ്രം അനുവദിച്ചശേഷമുള്ള ആദ്യ പരീക്ഷയായിരുന്നു ഞായറാഴ്ച നടന്നത്. രണ്ടായിരത്തിലധികം വിദ്യാര്‍ഥികളാണ് വയനാട്ടിലെ ഏഴു കേന്ദ്രങ്ങളിലായി നടന്ന നീറ്റ് പരീക്ഷ എഴുതിയത്. കല്‍പറ്റ ഡീപോള്‍ പബ്ലിക് സ്‌കൂള്‍, മുട്ടില്‍ ഡബ്ല്യു.എം.ഒ ഇംഗ്ലീഷ് സ്‌കൂള്‍, സുല്‍ത്താന്‍ ബത്തേരി ഡബ്ല്യു.എം.ഒ ഇംഗ്ലീഷ് അക്കാദമി, Read More …

‘രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകര്‍ത്തത് ശ്രദ്ധയില്‍ പെട്ടിട്ടില്ല’: നിയമസഭയില്‍ മുഖ്യമന്ത്രിയുടെ മറുപടി

രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് ഭരണകക്ഷിയില്‍ പെട്ട വിദ്യാര്‍ഥി സംഘടന അടിച്ചു തകര്‍ത്തതായി ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി. നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം പറയുന്നത്. ഓഫീസിലെ ഗാന്ധിജിയുടെ ചിത്രം തകര്‍ത്തത് അന്വേഷണ വിധേയമാക്കിയിട്ടുണ്ടോ എന്ന ചോദ്യത്തിന് കേസ് എടുത്തിട്ടുണ്ടെന്നാണ് മറുപടി. ഈ മാസം 15ന് സജീവ് ജോസഫ്, കെ ബാബു, സനീഷ് കുമാര്‍ ജോസഫ്, Read More …

വൈദ്യുതി ബില്‍ കുടിശ്ശികയായി; രോഗിയായ വയോധികന്‍റെ ഭൂമി ജപ്തി ചെയ്തു

മാനന്തവാടി: വൈദ്യുതി ബില്‍ കുടിശ്ശികയുടെ പേരില്‍, രോഗിയായ വയോധികന്‍റെ ഭൂമി ജപ്തി ചെയ്തു. ആകെയുള്ള ഒമ്ബതു സെന്റില്‍ മൂന്ന് സെന്റാണ് കെ.എസ്.ഇ.ബിക്കുവേണ്ടി റവന്യു അധികൃതര്‍ ജപ്തി ചെയ്തത്. തിരുനെല്ലി അപ്പപ്പാറ ചെറുമാത്തൂര്‍കുന്ന് തിമ്മപ്പന്‍ ചെട്ടി (48) യുടെ 86/179 സര്‍വേ നമ്ബറിലെ ഭൂമിയാണ് ജപ്തി ചെയ്തത്. ജൂണ്‍ 16നാണ് ജപ്തി ചെയ്തതായി മാനന്തവാടി താഹസില്‍ദാര്‍ നോട്ടീസ് Read More …

താമരശ്ശേരി ചുരത്തില്‍ മരം വീണു; ഗതാഗതക്കുരുക്ക് രൂക്ഷം

കല്‍പ്പറ്റ: താമരശ്ശേരി ചുരത്തില്‍ മരം കടപുഴകി വീണതിനെത്തുടര്‍ന്ന് വന്‍ ഗതാഗത കുരുക്ക് രൂപപ്പെട്ടു. ആറാം വളവിനും ഏഴാം വളവിനും ഇടയില്‍ വൈകീട്ട് മൂന്ന് മണിയോടെയാണ് മരം വീണത്. ദേശീയപാതയില്‍ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടതിന് പിന്നാലെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും പോലിസും സ്ഥലത്തെത്തി. ഒരുമണിക്കൂറിന് ശേഷം മരങ്ങള്‍ മുറിച്ചുമാറ്റിയതോടെയാണ് ഗതാഗതം പുനസ്ഥാപിച്ചത്. ചുരത്തില്‍ Read More …

ഡിജിറ്റല്‍ വയനാട്; ബാങ്ക് ഇടപാടുകള്‍ ഡിജിറ്റലാക്കാന്‍ ഒരുങ്ങി ജില്ല

വയനാട്: ജില്ലയിലെ ബാങ്ക് ഇടപാടുകള്‍ സമ്ബൂര്‍ണ്ണമായി ഡിജിറ്റലാക്കാനുളള നടപടികള്‍ ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ തുടങ്ങി. സംസ്ഥാന ബാങ്കേഴ്‌സ് സമിതിയുടെ തീരുമാനപ്രകാരമാണ് ഡിജിറ്റല്‍ ബാങ്ക് ഇടപാടിന് ജില്ലയിലും വിപുലമായ പ്രചാരണം നല്‍കുന്നത്. ആഗസ്റ്റ് 15 നകം സംസ്ഥാനത്തെ ബാങ്കിംഗ് ഇടപാടുകള്‍ സമ്ബൂര്‍ണ്ണമായും ഡിജിറ്റലാക്കുകയാണ് സമിതിയുടെ ലക്ഷ്യം. ഡിജിറ്റല്‍ പണം ഇടപാടുകളുടെ വിപുലീകരണവും ശാക്തീകരണവും ക്യാമ്ബയിനിലൂടെ ഉറപ്പാക്കും. ഡെബിറ്റ് Read More …

നിര്‍ത്തിയിട്ട കാറിന്റെ ഡോര്‍ പെട്ടെന്ന് തുറന്നു;ബൈക്ക് യാത്രികന് ദാരുണാന്ത്യം

കല്‍പറ്റ:പെട്ടെന്ന് തുറന്ന നിര്‍ത്തിയിട്ട കാറിന്റെ ഡോറില്‍ തട്ടി റോഡിലേക്ക് തെറിച്ചു വീണ യുവാവ് മറ്റൊരു കാര്‍ ദേഹത്തു കയറി മരിച്ചു. മണിച്ചിറ ചെട്ടിയാങ്കണ്ടി ബിച്ചമ്മദിന്റെ മകന്‍ റഫീഖ് (45) ആണ് മരിച്ചത്. സുല്‍ത്താന്‍ ബത്തേരി മണിച്ചിറ റോഡില്‍ മണിച്ചിറ അരമനക്ക് സമീപമാണ് അപകടം. റോഡരികില്‍ നിര്‍ത്തിയിട്ട കാറിന്റെ ഡോര്‍ യാത്രക്കാരന്‍ തുറക്കുമ്ബോള്‍ പിന്നില്‍ നിന്നും വന്ന Read More …