വിഡിയോഗ്രാഫര്‍ ഇഖ്​ബാല്‍ മരിച്ച നിലയില്‍

കല്‍പ്പറ്റ: ​ചാനല്‍ വിഡിയോഗ്രാഫറായിരുന്ന ച​ുണ്ടേല്‍ ഓടത്തോട് പുല്ലിതൊടിക പി.ടി ഇഖ്ബാലിനെ(37) വീടിന് മുന്‍പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നേരത്തെ ഇന്ത്യാവിഷന്‍, മീഡിയ വണ്‍ ചാനലുകളില്‍ വിഡിയോ ഗ്രാഫറായി ജോലി ചെയ്​തിരുന്നു. അന്തരിച്ച പ്രശ്​സത ഫോ​ട്ടോഗ്രാഫര്‍ റസാഖ്​ കോട്ടക്കലി​​െന്‍റ സഹോദരനാണ്​. ഒരു വര്‍ഷം മുമ്ബാണ്​ വിവാഹിതനായത്​.

വയനാട്ടില്‍ വന്യജീവികളെ വേട്ടയാടി പിടിച്ച്‌ ഭക്ഷണമാക്കുന്ന സംഘങ്ങള്‍ സജീവമാകുന്നു ; ആമകളെ വേട്ടയാടിയ കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

കല്‍പ്പറ്റ: വയനാട്ടില്‍ വന്യജീവികളെ വേട്ടയാടുന്നത് വീണ്ടും തുടര്‍ക്കഥയാകുന്നു. വംശനാശ ഭീഷണി നേരിടുന്ന ജീവികളെ പോലും വേട്ടയാടി പിടിച്ച്‌ ഭക്ഷണമാക്കുകയും വില്‍പ്പന നടത്തുകയും ചെയ്യുന്ന സംഘങ്ങള്‍ ജില്ലയില്‍ സജീവമാകുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കാട്ടിലെ ആമകളെ വേട്ടയാടിയെന്ന കേസില്‍ മുന്നുപേര്‍ ഇന്നലെ അറസ്റ്റിലായതോടെയാണ് വേട്ടക്കായി പ്രത്യേക സംഘങ്ങള്‍ ജില്ലയുടെ പല ഭാഗങ്ങളിലും പ്രവര്‍ത്തിക്കുണ്ടെന്ന നിഗമനത്തില്‍ ഉദ്യോഗസ്ഥര്‍ എത്തിയിരിക്കുന്നത്. അഞ്ചുകുന്ന് പാലുകുന്ന് അശ്വിന്‍ Read More …

വനിതാ കമ്മീഷന്‍ സഭാ വിശ്വാസികളുടെ കൂടെ നില്‍ക്കുന്നു; നീതി കിട്ടില്ലെന്ന് ഉറപ്പായി; എംസി ജോസഫൈന് എതിരെ ലൂസി കളപ്പുര

വയനാട്: തനിക്ക് സംസ്ഥാന വനിതാ കമ്മീഷനില്‍ നിന്നും നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ലെന്ന് വിമര്‍ശിച്ച്‌ സിസ്റ്റര്‍ ലൂസി കളപ്പുര. നീതികിട്ടില്ലെന്ന് ഉറപ്പുള്ളത് കൊണ്ടാണ് കമ്മീഷന്റെ ഹിയറിങ്ങിന് ഹാജരാകാതിരുന്നതെന്നും അവര്‍ പ്രതികരിച്ചു. സഭാ അനുകൂലികളെ തൃപ്തിപ്പെടുത്താനാണ് കമ്മീഷന്‍ അധ്യക്ഷ തനിക്കെതിരെ രംഗത്ത് വന്നതെന്നും സിസ്റ്റര്‍ ലൂസി കളപ്പുര തുറന്നടിച്ചു. വനിതാ കമ്മീഷന്‍ സംസാരിക്കുന്നത് സഭാ അനുകൂലികള്‍ക്ക് വേണ്ടിയാണെന്ന് പറഞ്ഞ Read More …

ഉപതെരഞ്ഞെടുപ്പ്: സര്‍ക്കാരിന്റെ വികസന കാഴ്‌ചപ്പാടിനുള്ള അംഗീകാരം – എല്‍ഡിഎഫ്‌

എല്‍.ഡി.എഫ്‌ സര്‍ക്കാരിന്റെ നയങ്ങള്‍ക്കും വികസന മുന്നേറ്റത്തിനും ജനക്ഷേമ പ്രവര്‍ത്തനത്തിനുമുള്ള അംഗീകാരമാണ്‌ ഉപതെരഞ്ഞെടുപ്പിലെ ജനവിധിയെന്ന്‌ എല്‍.ഡി.എഫ്‌ കണ്‍വീനര്‍ എ. വിജയരാഘവന്‍ പ്രസ്‌താവനയില്‍ പറഞ്ഞു. യു.ഡി.എഫിന്റെ നിഷേധാത്മകവും ജനവിരുദ്ധവുമായ നിലപാട്‌ കേരളജനത തള്ളിക്കളഞ്ഞു. സര്‍ക്കാരിനും മന്ത്രിമാര്‍ക്കുമെതിരെ നിരന്തരം അപവാദ പ്രചാരണം നടത്തുന്ന പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയ്‌ക്ക്‌ ജനവിധി കനത്ത പ്രഹരം ഏല്‍പ്പിച്ചിരിക്കുകയാണ്‌. തന്റെ ആരോപണങ്ങള്‍ ജനങ്ങള്‍ നിരാകരിച്ച Read More …

വയനാട്ടില്‍ യുവാവിനെ ആക്രമിച്ച പുലിയെ മയക്കുവെടിവച്ചു പിടികൂടി

വയനാട്: മുത്തങ്ങ പൊന്‍കുഴി കോളനിയില്‍ യുവാവിനെ ആക്രമിച്ച പുലിയെ വനംവകുപ്പ് മയക്കുവെടി വച്ച്‌ പിടികൂടി. പൊന്‍കുഴി പണിയ കോളനിയിലെ വിനീഷി(29)നാണ് കഴിഞ്ഞ രാത്രി ഏഴോടെ പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. യുവാവിനെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് അസി. വനംവകുപ്പ് വാര്‍ഡന്‍ സുനില്‍കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് സുരക്ഷയൊരുക്കി നിരീക്ഷണം തുടര്‍ന്നു. രാത്രി മയക്കുവെടി Read More …

വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ വിശുദ്ധ പ്രഖ്യാപനത്തിന് ഒരുങ്ങി വിശ്വാസികള്‍

വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിന് സാക്ഷിയാകാന്‍ ഇന്ത്യന്‍ സംഘം വത്തിക്കാനിലേക്ക് പുറപ്പെട്ടു. കേന്ദ്ര മന്ത്രി വി. മുരളീധരനാണ് ഇന്ത്യന്‍ സംഘത്തെ നയിക്കുന്നത്. ഞായറാഴ്ചയാണ് മറിയം ത്രേസ്യയെ വിശുദ്ധയായി മാര്‍പാപ്പ പ്രഖ്യാപിക്കുന്നത്. ചടങ്ങിന് സാക്ഷിയാകാന്‍ മറിയം ത്രേസ്യയുടെ കുടുംബവും മുതിര്‍ന്ന വൈദികരും ജനപ്രതിനിധികളും വത്തിക്കാനില്‍ എത്തിക്കഴിഞ്ഞു. നാട്ടിലുള്ള വിശ്വാസികള്‍ക്ക് ചടങ്ങ് കാണാനായി കുഴിക്കാട്ടുശ്ശേരിയില്‍ പ്രത്യേക Read More …

വീട്ടിലെ ഇരകളെ ഒന്നൊന്നായി കൊന്ന ജോളിയും, ഭാര്യയെ സംശയിച്ച്‌ മൂന്ന് ജീവനെടുത്ത സന്തോഷും, വീണ്ടും വാര്‍ത്തയില്‍ നിറഞ്ഞ് വെള്ളമുണ്ടയിലെ കൊലപാതകങ്ങള്‍

വയനാട് : ഏതാനും ദിവസങ്ങളായി കേരളം ചര്‍ച്ച ചെയ്യുന്നത് ജോളിയെന്ന വീട്ടമ്മയുടെ ക്രൂരകൃത്യങ്ങളാണ്. കോഴിക്കോട് കൂടത്തായിയില്‍ ഉറ്റബന്ധുക്കളെ ഭക്ഷണത്തില്‍ മാരക വിഷമായ സയനൈഡ് ചേര്‍ത്ത് ജോളി കൊലചെയ്തപ്പോള്‍ ഒരു വര്‍ഷം മുന്‍പ് വയനാട് വെള്ളമുണ്ടയില്‍ സയനൈഡ് ഉള്ളില്‍ ചെന്ന് മരിച്ച മൂന്ന് നിരപരാധികളുടെ ദാരുണമരണവും വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ്. വെള്ളമുണ്ടയില്‍ മരണപ്പെട്ടത് സയനൈഡ് കലര്‍ന്നതാണെന്ന് അറിയാതെ Read More …

ജാമ്യത്തിലിറങ്ങിയ പ്രതി വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി

കല്‍പ്പറ്റ: ജാമ്യം ലഭിച്ച്‌ പുറത്തിറങ്ങിയ പ്രതി വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനരയാക്കിയ കേസില്‍ അറസ്റ്റില്‍. പോക്സോ കേസില്‍പ്പെട്ട് തടവിലിരിക്കേ ജാമ്യം ലഭിച്ച്‌ പുറത്തിറങ്ങിയ മലപ്പുറം കമ്ബളക്കാട് പള്ളിയിലവളപ്പില്‍ സ്വദേശിയായ ബാലചന്ദ്രന്‍ എന്ന ബാലനാ (50)ണ് അറസ്റ്റിലായത്. പണം നല്‍കാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചു വരുത്തിയ പതിനാലുകാരനെ ഇയാള്‍ ബലമായി മദ്യം കുടിപ്പിക്കുകയും പിന്നീട് പ്രകൃതിവിരുദ്ധ പീഡനത്തിന് Read More …