വയനാട് ചുരത്തിലൂടെ ചെറുവാഹനങ്ങള്‍ കടത്തിവിട്ടു തുടങ്ങി

മഴയും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് വയനാട് ചുരത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചിരുന്നു. എന്നാല്‍ ഇന്ന് രാവിലെ മുതല്‍ ചെറുവാഹനങ്ങള്‍ കടത്തിവിട്ടു തുടങ്ങി. എന്നാല്‍ ഭാരവാഹനങ്ങള്‍ക്കുള്ള നിരോധനം ഇപ്പോഴും തുടരുകയാണ്. ബുധനാഴ്ച മുതല്‍ ഒറ്റവരിയില്‍ വലിയ വാഹനങ്ങളും കടത്തിവിടുമെന്നും ചരക്ക് വാഹനങ്ങള്‍ക്ക് കുറച്ചു ദിവസം കൂടി നിയന്ത്രണം തുടരുമെന്നും അധികൃതര്‍ അറിയിച്ചു. കനത്ത മഴയില്‍ വശങ്ങള്‍ ഇടിഞ്ഞു താഴ്ന്നതിനെ Read More …

വയനാട്ടില്‍ അടിയന്തരസാഹചര്യം നേരിടാന്‍ നിര്‍ദ്ദേശം നല്‍കി: മുഖ്യമന്ത്രി

കനത്ത മഴയെത്തുടര്‍ന്ന് വയനാട് ജില്ലയില്‍ ഏത് അടിയന്തര സാഹചര്യവും നേരിടുന്നതിന് വിവിധ വകുപ്പുകള്‍ക്കും ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. സി.കെ.ശശീന്ദ്രന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ജില്ലയില്‍ കാലവര്‍ഷക്കെടുതിയില്‍ മൂന്ന് പേര്‍ മരിക്കുകയും ഏഴ് പേര്‍ക്ക് പരിക്കേ​ല്‍ക്കുകയും ചെയ്തു. 218 വീടുകള്‍ ഭാഗികമായും ഏഴ് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. Read More …

മഴക്കെടുതി; വയനാട്ടിലേക്കുള്ള വാഹനങ്ങള്‍ വഴിതിരിച്ചുവിടും

കോഴിക്കോടുനിന്ന് വയനാട് ഭാഗത്തേക്കു പോകുന്ന ദീര്‍ഘദൂര സൂപ്പര്‍ ക്ലാസ് സര്‍വീസുകള്‍ കുറ്റ്യാടി വഴി സര്‍വീസ് നടത്തുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. കോഴിക്കോട് – കൊല്ലഗല്‍ ദേശീയ പാതയില്‍ താമരശേരി ചുരത്തില്‍ ഗതാഗതം തടസ്സപ്പെട്ട സാഹചര്യത്തിലാണിത്. കനത്ത മഴയെ തുടര്‍ന്ന് കണ്ണൂര്‍ മാക്കൂട്ടം ചുരം റോഡ് ജൂലൈ 12 വരെ അടച്ചു. ഉരുള്‍പൊട്ടലില്‍ മാക്കൂട്ടത്ത് Read More …

ജപ്തി തടയാന്‍ കര്‍ഷക കോണ്‍ഗ്രസ് വയനാട്ടില്‍ കര്‍മ്മസേന രൂപീകരിച്ചു

കല്‍പ്പറ്റ: കര്‍ഷകരുടെ ഭൂമി ജപ്തി ചെയ്യുന്നതിനെതിരെ കര്‍ഷക കോണ്‍ഗ്രസ് പ്രക്ഷോഭത്തിനൊരുങ്ങുന്നു. സര്‍ഫാസി നിയമപ്രകാരം ബാങ്കുകള്‍ കര്‍ഷകരെ ബുദ്ധിമുട്ടിച്ചാല്‍ അവരെ വഴിയില്‍ തടയാന്‍ ജില്ലയില്‍ കര്‍മ്മ സേന രൂപീകരിച്ചിട്ടുണ്ട്. പ്രശ്‌നങ്ങള്‍ നേരിടുന്ന കര്‍ഷകര്‍ 7559828261,944735699,9447640178 എന്നീ നമ്ബറുകളില്‍ ബന്ധപ്പെട്ടാല്‍ കര്‍മ്മ സേനയുടെ സഹായം ലഭ്യമാക്കുമെന്നും കര്‍ഷക കോണ്‍ഗ്രസ് ഭാരവാഹികള്‍ അറിയിച്ചു. സര്‍ഫാസി ആക്ടിന്റെ മറവില്‍ ജില്ലയിലെ കര്‍ഷകരുടെ Read More …

എ എസ് ഐയായി ആള്‍മാറാട്ടം; തിരുവനന്തപുരം സ്വദേശി വയനാട്ടില്‍ അറസ്റ്റില്‍

മാനന്തവാടി: എ എസ് ഐയായി ആള്‍മാറാട്ടം നടത്തിയ തിരുവനന്തപുരം സ്വദേശി വയനാട്ടില്‍ അറസ്റ്റിലായി. തിരുവനന്തപുരം സ്വദേശിയും കൊല്ലത്ത് താമസിച്ചുവരുന്നതുമായ കുണ്ടുമണ്‍ രജനിനിവാസില്‍ പി എം രാജീവിനെ(43)യാണ് വെള്ളമുണ്ട പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളമുണ്ട പോലീസ് സ്റ്റേഷനിലെ എ എസ് ഐ രാജന്റെ പേരിലായിരുന്നു രാജീവ് ആള്‍മാറാട്ടം നടത്തിയത്. മെയ് അവസാനവാരം തരുവണയിലെ ഒരു സ്ത്രീയുടെ വീട്ടില്‍ Read More …

ചെങ്ങന്നൂര്‍ തോല്‍വി: ചെന്നിത്തലക്കെതിരെ പോസ്റ്റിട്ട കോണ്‍ഗ്രസ് നേതാവിന് നേരെ ഗുണ്ടാ ആക്രമണം; പിന്നില്‍ ഐസി ബാലകൃഷ്ണന്‍; കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജയലക്ഷമിയെ തോല്‍പ്പിക്കാന്‍ ബാലകൃഷ്ണന്‍ ശ്രമിച്ചെന്നും ആരോപണം

കല്‍പ്പറ്റ: ചെങ്ങനൂര്‍ പരാജയത്തേതുടര്‍ന്ന് നേതൃത്വത്തിനെതിരെ സോഷ്യല്‍ മീഡിയത്തില്‍ പോസ്റ്റിട്ട വയനാട്ടിലെ കോണ്‍ഗ്രസ് നേതാവിനെതിരെ ഗുണ്ടാ ആക്രമണം. രമേശ് ചെന്നിത്തലക്കെതിരെയും വയനാട് ഡിസിസി പ്രസിഡന്റും എംഎല്‍എയുമായ ഐസി ബാലകൃഷ്ണനുമെതിരെയായിരുന്നു പോസ്റ്റ്. ഐസി ബാലകൃഷണനാണ് ഗുണ്ടാ ആക്രമണത്തിന് പിന്നിലെന്ന് കാണിച്ച്‌ അഞ്ചുകുന്ന് കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി വൈസ് പ്രസിഡന്റ് അസീസ് അണിയേരി ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നല്‍കി. ചെങ്ങന്നൂര്‍ Read More …

നിപ്പാ വൈറസ് ബാധ : വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അഞ്ചുവരെ അവധി

വയനാട്: നിപാ വൈറസ് ഭാധയെത്തുടര്‍ന്ന് വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജൂണ്‍ അഞ്ചുവരെ ജില്ലാ കളക്ടരര്‍ അവധി പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയില്‍ നിപ്പ വൈറസ് ബാധ വീണ്ടും സ്ഥിരീകരിച്ച സാഹചര്യത്തിലാണു നടപടി.

വയനാട് ജില്ലയില്‍ നാളെ യു.ഡി.എഫ് ഹര്‍ത്താല്‍

കല്‍പറ്റ: കൊലയാളി ആനയെ മയക്കുവെടി വെച്ച്‌ പിടികൂടണമെന്നാവശ്യപ്പെട്ട് വയനാട് ജില്ലയില്‍ നാളെ യു.ഡി.എഫ് ഹര്‍ത്താല്‍. രാവിലെ 6 മണി മുതല്‍ 4 മണി വരെയാണ് ഹര്‍ത്താല്‍. കാട്ടാനയുടെ ആക്രമണത്തില്‍ ഇന്ന് 11 വയസ്സുകാരന്‍ കൊല്ലപ്പെട്ടിരുന്നു. സംഭവത്തെ തുടര്‍ന്ന്​ ശല്യക്കാരനായ കൊമ്ബനെ തുരത്തണമെന്നാവശ്യപ്പെട്ട് ഐ.സി ബാലകൃഷണന്‍ എം.എല്‍.എ യുടെ നേതൃത്വത്തില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ സുല്‍ത്താല്‍ ബത്തേരി-പുല്‍പ്പള്ളി റോഡും സി.പി.എമ്മി​​​​െന്‍റ Read More …