മന്ത്രിസഭാവാര്‍ഷികം: എസ്കെഎംജെയില്‍ ഒരാഴ്ച പ്രദര്‍ശന മേള നടത്തും

കല്‍പ്പറ്റ: സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന് ജില്ലയൊരുങ്ങി. മേയ് 1 മുതല്‍ 31 വരെയാണ് വിവിധ പരിപാടികളോടെ ജില്ലയില്‍ വാര്‍ഷികാഘോഷം നടക്കുക. ഒരാഴ്ച കല്‍പ്പറ്റ എസ്കെഎംജെ സ്‌കൂള്‍ മൈതാനത്ത് പ്രത്യേക പ്രദര്‍ശനമേള ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും. 80 സ്റ്റാളുകള്‍ ഇവിടെ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ പൊതുജനങ്ങള്‍ക്കായി ഒരുക്കും. സെമിനാറുകള്‍, സാംസ്‌കാരിക പരിപാടികള്‍ എന്നിവയും ഉണ്ടാകും. വകുപ്പ് Read More …

പതിനാറുകാരിയെ ഉത്തരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

സുല്‍ത്താന്‍പുരി: പതിനാറുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മേല്‍ക്കൂരയില്‍ നിന്നുള്ള ഉത്തരത്തില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം. പ്ലസ് വണ്‍ പരീക്ഷയില്‍ പരാജയപ്പെട്ടതിന്റെ മനോവിഷമത്തില്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. രക്ഷിതാക്കള്‍ക്കും രണ്ട് സഹോദരങ്ങള്‍ക്കും ഒപ്പമാണ് പെണ്‍കുട്ടി താമസിക്കുന്നത്. ഒരു സ്വകാര്യ കമ്ബനിയിലെ ജീവനക്കാരനാണ് പെണ്‍കുട്ടിയുടെ പിതാവ്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മക്കിമല ഭൂമിതട്ടിപ്പ്: വാളാട് വില്ലേജ് ഓഫീസര്‍ക്ക് സസ്പെന്‍ഷന്‍

കല്‍പ്പറ്റ: വയനാട് മക്കിമല ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് വാളാട് സ്പെഷ്യല്‍ വില്ലേജ് ഓഫീസര്‍ക്ക് സസ്പെന്‍ഷന്‍. വില്ലേജ് ഓഫീസര്‍ രവിയെ ആണ് വയനാട് ജില്ലാ കലക്ടര്‍ സസ്പെന്‍ഡ് ചെയ്തത്. കൈക്കൂലി വാങ്ങുന്നതായി ദൃശ്യങ്ങളില്‍ വ്യക്തമായ സാഹചര്യത്തിലാണ് നടപടിയെന്ന് കലക്ടര്‍ പറഞ്ഞു. തന്‍റെ അധികാര പരിധിക്കു പുറത്തുള്ള ഭൂമിയിലാണ് വില്ലേജ് ഓഫീസര്‍ ഇടപെട്ടതെന്നും കലക്ടര്‍ വ്യക്തമാക്കി. തവിഞ്ഞാല്‍ വില്ലേജിലെ Read More …

വിജയന്‍ ചെറുകര പുറത്ത്‌ ; കെ. രാജന്‍ എം എല്‍ എയ്ക്ക് പകരം ചുമതല

വയനാട്: വയനാട് സി പി ഐ ജില്ലാസെക്രട്ടറി വിജയന്‍ ചെറുകര പുറത്ത്‌. ജില്ലാ കൗണ്‍സില്‍ യോഗത്തിലാണ് നിലപാട്. വയനാട് ഭൂമിതട്ടിപ്പുമായി ബന്ധപ്പെട്ടാണ് പാര്‍ട്ടി ഇത്തരമൊരു തീരുമാനത്തിലെത്തിയത്. മിച്ചഭൂമി വിഷയത്തില്‍ ചാനല്‍ ഒളിക്യാമറയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ തല്‍സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്താന്‍ പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു.

വിജയന്‍ ചെറുകരയെ സി.പി.ഐ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തും

വയനാട്: മിച്ചഭൂമി വിഷയത്തില്‍ ചാനല്‍ ഒളിക്യാമറയില്‍ കുടുങ്ങിയ വിജയന്‍ ചെറുകരയെ സി.പി.ഐ വയനാട് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്താന്‍ തീരുമാനം. കെ.രാജന്‍ എം.എല്‍.എക്ക് താത്കാലിക ചുമതല നല്‍കും. ഇന്ന് ചേരുന്ന ജില്ലാ എക്സിക്യൂട്ടീവില്‍ തീരുമാനം പ്രഖ്യാപിക്കും. സത്യന്‍ മൊകേരി യോഗത്തില്‍ പങ്കെടുക്കും.

അനധികൃത ഭൂമിയിടപാട്: വയനാട് ഡെപ്യൂട്ടി കളക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: അനധികൃത ഭൂമിയിടപാടിന് കൂട്ടുനിന്ന വയനാട് ഡെപ്യൂട്ടി കളക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. ഡെപ്യൂട്ടി കളക്ടര്‍ ടി സോമനാഥനെ അടിയന്തരമായി സസ്‌പെന്‍ഡ് ചെയ്യാന്‍ ജില്ലാ കളക്ടര്‍ക്ക് റവന്യൂമന്ത്രി നിര്‍ദേശം നല്‍കി. വയനാട്ടില്‍ തോട്ടത്തറ വില്ലേജിലെ നാലേക്കര്‍ സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്താന്‍ ഭൂമാഫിയ, ഭരണ കേന്ദ്രങ്ങള്‍ക്ക് കൈക്കൂലി കൊടുത്ത് തരപ്പെടുത്തുന്ന ദൃശ്യങ്ങള്‍ സ്വകാര്യ ചാനല്‍ ഇന്ന് പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് Read More …

വയനാട്ടില്‍ കല്‍പ്പറ്റ നഗരസഭയും എല്‍ഡിഎഫിന്; ജില്ലയിലെ മൂന്ന് നഗരസഭകളിലും എല്‍ഡിഎഫ് ഭരണം

കല്‍പ്പറ്റ: വയനാട്ടില്‍ യുഡിഎഫിനുണ്ടായിരുന്ന ഏക നഗരസഭാ ഭരണവും നഷ്ടമായി. ജനതാദള്‍ (യു) അംഗങ്ങള്‍ പിന്തുണ പിന്‍വലിച്ചതോടെയാണ് ഭരണം നഷ്ടമായത്. ചൊവ്വാഴ്ച പകല്‍ പതിനൊന്നോടെ നടന്ന തെരഞ്ഞെടുപ്പില്‍ നഗരസഭ ചെയര്‍പഴ്‌സ‌നായി സിപിഐ എമ്മിലെ സനിത ജഗദീഷിനെ തെരഞ്ഞെടുത്തു. സ്വതന്ത്ര അംഗം ആര്‍ രാധാകൃഷ്ണനും ഇടതുപക്ഷത്തെ പിന്തുണച്ചു. പകല്‍ രണ്ടിനാണ് വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പ്.   ആര്‍ രാധാകൃഷ്ണനാണ് Read More …

ഒളിക്യാമറയില്‍ കുടുങ്ങി ഭൂമാഫിയ ; മുഖ്യകണ്ണി സിപിഐ ജില്ലാ സെക്രട്ടറി

വയനാട് : വയനാട്ടില്‍ സര്‍ക്കാര്‍ ഭൂമി വില്‍പ്പനയ്ക്ക്. സംഘത്തിലെ മുഖ്യകണ്ണി സിപിഐ ജില്ലാ സെക്രട്ടറിയാണെന്ന് തെളിഞ്ഞു. വില്പനയ്ക്കായി റവന്യൂ രേഖകള്‍ അട്ടിമറിക്കാന്‍ സഹായിക്കുന്നത് ഡെപ്യൂട്ടി കളക്ടറാണെന്ന് വിവരം. നാലര ഏക്കര്‍ സര്‍ക്കാര്‍ ഭൂമി തരം മാറ്റാന്‍ 20 ലക്ഷം രൂപ നല്‍കണമെന്നും അതില്‍ 10 ലക്ഷം ഡെപ്യൂട്ടി കളക്‌ടര്‍ക്കും 10 ലക്ഷം സിപിഐ സെക്രട്ടറിക്കും നല്കണമെന്നും ഇടനിലക്കാരന്‍ Read More …