സൗദിയില്‍ അംഗപരിമിതര്‍ക്കുംഇനി സ്‌കൂബ പഠിക്കാം

റിയാദ്: വെള്ളത്തില്‍ ഊളിയിട്ട് നീന്താന്‍ അവര്‍ക്ക് അംഗപരിമിതി തടസമാകില്ല.സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദില്‍ അംഗപരിമിതര്‍ക്ക് നീന്തല്‍ പഠിക്കാനും സ്‌കൂബ ഡൈവ് ചെയ്യാനുമുള്ള പരിശീലന കേന്ദ്രമൊരുങ്ങി.റിയാദിലെ റെഡ്‌സീ ഗ്ലോബലിന്റെ നേതൃത്തിലാണ് രണ്ട് കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുള്ളത്.ഈ കേന്ദ്രങ്ങളില്‍ അംഗപരിമിതരെ സ്‌കൂബ ഡൈവിംഗിന് പരിശീലിപ്പിക്കാനുള്ള ലൈസന്‍സ് സൗദി സര്‍ക്കാര്‍ നല്‍കി.ഇത്തരത്തിലുള്ള സൗദിയിലെ ആദ്യ പരിശീല കേന്ദ്രങ്ങളാണിവ.വീല്‍ ചെയറില്‍ ജിവിക്കുന്ന അംഗപരിമിതര്‍ക്ക് Read More …

ഗാസ ആശുപത്രിയില്‍ വീണ്ടുംഇസ്രായേല്‍ ബോംബിംഗ്

ജനീവ:ഗാസയിലെ ആശുപത്രിയില്‍ ഞായറാഴ്ച ഇസ്രായേല്‍ സൈന്യം നടത്തിയ ബോംബ് ആക്രമണത്തില്‍ നാലു പേര്‍ മരിച്ചതായി ലോകാരോഗ്യ സംഘടനാ തലവന്‍ ടെഡ്രോസ് അദ്്‌നോം ഗബ്രിയോസസ് അറിയിച്ചു. ആക്രമണത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.അല്‍ അക്‌സയിലെ ആശുപത്രിയില്‍ ആക്രമണം നടക്കുമ്പോള്‍ ലോകാരോഗ്യ സംഘടനയുടെ പ്രത്യേക സേവന ദൗത്യ സംഘം അവിടെയുണ്ടായിരുന്നതായി ടെഡ്രോസ് വ്യക്തമാക്കി.ആശുപത്രി കോപ്ലംക്‌സിനുള്ളില്‍ സജ്ജമാക്കിയിരുന്ന അഭയാര്‍ഥി ക്യാമ്പ് നേരെയാണ് Read More …

ഇന്‍ഡ്യന്‍ വിദ്യാര്‍ഥിനി ലന്‍ഡനില്‍ ട്രകിടിച്ച്‌ മരിച്ചു

ലന്‍ഡന്‍: ഇന്‍ഡ്യന്‍ വിദ്യാര്‍ഥിനിക്ക് ലന്‍ഡനില്‍ വാഹനാപകടത്തില്‍ ദാരുണാന്ത്യം. സ്‌കൂള്‍ ഓഫ് എകണോമിക്‌സില്‍ പി എച് ഡിക്ക് ഗവേഷണം ചെയ്തു കൊണ്ടിരിക്കുകയായിരുന്ന ചെയ്സ്ഥ കോചര്‍ (33) ആണ് ട്രകിടിച്ച്‌ മരിച്ചത്.ഗുരുതരമായി പരുക്കേറ്റ കോച്ചര്‍ അപകടസ്ഥലത്തുതന്നെ മരിച്ചു. ഭര്‍ത്താവ് പ്രശാന്ത് മുന്നില്‍ മറ്റൊരു വാഹനത്തില്‍ സഞ്ചരിക്കുമ്ബോഴാണ് കോച്ചറിന്റെ സൈകിളില്‍ ചവര്‍ നീക്കുന്ന ട്രക് വന്നിടിച്ചത്. മാര്‍ച് 19ന് രാത്രി Read More …

ബിസിനസ് വഞ്ചനാക്കേസ്; 464 മില്യണ്‍ ഡോളര്‍ പിഴ അടച്ചില്ലെങ്കില്‍ ട്രംപിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ നടപടി

ന്യൂയോര്‍ക്ക്: ബിസിനസ് വഞ്ചനാക്കേസില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് തിരിച്ചടി. 464 മില്യണ്‍ ഡോളര്‍ പിഴയൊടുക്കാന്‍ ന്യൂയോര്‍ക്ക് കോടതി വിധിച്ച ഡോണള്‍ഡ് ട്രംപിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ന്യൂയോര്‍ക്ക് പ്രാരംഭ നടപടികള്‍ തുടങ്ങി. അടുത്ത നാല് ദിവസത്തിനുള്ളില്‍ ട്രംപ് പിഴയൊടുക്കണം. അല്ലെങ്കില്‍ ഗോള്‍ഫ് കോഴ്‌സ് അടക്കമുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്നാണ് മുന്നറിയിപ്പ്. എന്നാല്‍ വന്‍ പിഴയടക്കാന്‍ സാമ്പത്തിക Read More …

കുട്ടിയെ 10 ദിവസം വീട്ടില്‍ തനിച്ചാക്കി അവധിക്കാലം ആഘോഷിക്കാന്‍ പോയ മാതാവിന് പരോളില്ലാതെ ജീവപര്യന്തം തടവ്

ക്ലീവ്ലാന്‍ഡ് :കഴിഞ്ഞ വേനല്‍ക്കാലത്ത് അവധിക്കാലം ആഘോഷിക്കാന്‍ പോയ മാതാവ് 16 മാസം പ്രായമുള്ള മകളെ 10 ദിവസം കളിസ്ഥലത്ത് ഒറ്റയ്ക്ക് ഉപേക്ഷിക്കുകയും ഇതേത്തുടര്‍ന്നു കുട്ടി മരിക്കാനിടയായ സംഭവത്തില്‍ ഒഹായോ അമ്മയെ പരോളിന് സാധ്യതയില്ലാതെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 32 കാരിയായ മാതാവ് ക്രിസ്റ്റല്‍ കാന്‍ഡെലാരിയോ, കഴിഞ്ഞ മാസം, കൊലപാതകം, കുട്ടികളെ അപായപ്പെടുത്തല്‍ എന്നിവയ്ക്ക് കുറ്റസമ്മതം നടത്തിയിരുന്നതായി Read More …

അമേരിക്കയില്‍ ട്രംപ് തരംഗം

ന്യൂയോർക് :വരാനിരിക്കുന്ന പ്രസിഡൻ്റ് തെരഞ്ഞെടുപ്പില്‍ പ്രസിഡൻ്റ് ജോ ബൈഡൻ ഡൊണാള്‍ഡ് ട്രംപിനെ പരാജയപ്പെടുത്തുമെന്ന് പുതിയ സർവേ സൂചിപ്പിക്കുന്നു, കഴിഞ്ഞ ആഴ്ചയില്‍ ഒരേപോലെ പ്രവചനം നടത്തുന്ന മൂന്നാമത്തെ സർവേയാണിത്. ഭൂരിപക്ഷം പ്രസിഡൻഷ്യല്‍ പ്രൈമറികളില്‍ വിജയിച്ചു ഇരു പാർട്ടികളുടെയും നോമിനേഷൻ ലഭിച്ചു ബൈഡനും ട്രംപും വീണ്ടും മത്സരിക്കുമെന്നു ഉറപ്പായശേഷം കഴിഞ്ഞ ആഴ്ച നടത്തി സർവേയിലാണ് പുതിയകണ്ടെത്തല്‍ . പൊതുതിരഞ്ഞെടുപ്പില്‍ ഏത് Read More …

താന്‍ തോറ്റാല്‍ രാജ്യത്ത് ചോരപ്പുഴ ഒഴുകുമെന്ന് ട്രംപ്

നവംബറിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ താന്‍ തോറ്റാല്‍ അമേരിക്കയില്‍ ചോരപ്പുഴ ഒഴുകുമെന്ന് ഡോണള്‍ഡ് ട്രംപ്. ‘ഈ തിരഞ്ഞെടുപ്പില്‍ ഞാന്‍ ജയിച്ചില്ലെങ്കില്‍ ഇനിയൊരു തിരഞ്ഞെടുപ്പ് ഈ രാജ്യത്തു നടക്കുമെന്ന് എനിക്കു തോന്നുന്നില്ല’– അനുയായികളുടെ കയ്യടികള്‍ക്കിടെ മുന്‍പ്രസിഡന്റ് പ്രഖ്യാപിച്ചു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയാകുമെന്ന് ഉറപ്പായ ട്രംപ് ഒഹായോ സംസ്ഥാനത്തു പ്രചാരണത്തിനെത്തിയപ്പോഴാണ് രാജ്യത്തിന്റെ ഭാവി ദുരന്തമയമാകുമെന്ന സൂചന നല്‍കിയത്. Read More …

ഇസ്രായേല്‍ കപ്പലുകളെ ഇന്ത്യന്‍ മഹാസമുദ്രത്തിലും ആഫ്രിക്കയിലും ആക്രമിക്കുമെന്ന് ഹൂത്തികള്‍

സനാ: ഇസ്രായേലുമായി ബന്ധമുള്ള കപ്പലുകളെ ഇനി മുതല്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലും കേപ്പ് ഓഫ് ഗുഡ് ഹോപ്പിലും ആക്രമിക്കുമെന്ന് ഹൂത്തികള്‍.മാര്‍ച്ച്‌ 14ന് അന്‍സാറുള്ള (ഹൂത്തികളുടെ ഔദ്യോഗിക സംഘടന) നേതാവ് അബ്ദുല്‍ മാലിക് അല്‍ ഹൂത്തി ടെലിവിഷന്‍ പ്രഭാഷണത്തിലാണ് തങ്ങളുടെ പ്രതിരോധം ചെങ്കടലിനപ്പുറത്തേക്കും വ്യാപിപ്പിക്കുമെന്ന് അറിയിച്ചത്.ഇസ്രായേല്‍ കപ്പലുകളുടെ ഇന്ത്യന്‍ മഹാസമുദ്രത്തിലെയും ആഫ്രിക്കയിലെ കേപ്പ് ഓഫ് ഗുഡ് ഹോപ്പിലെയും സഞ്ചാരം തടയാന്‍ Read More …