കവി ദേശമംഗലത്തിന് ആദരം

തിരൂര്‍ കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനാപുരസ്‌കാരം നേടിയ കവിയും ഗ്രന്ഥകാരനുമായ ദേശമംഗലം രാമകൃഷ്ണനെ മലയാളസര്‍വകലാശാല അനുമോദിച്ചു. കാമ്പസിലെ ചിത്രശാല ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ കവിയെ പൊന്നാടയണിയിച്ചു. സമകാലീന യാഥാര്‍ത്ഥ്യങ്ങളോട് ധീരമായി പ്രതികരിക്കുന്ന കവിയാണ് ദേശമംഗലമെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു. സമൂഹത്തിലെ അധാര്‍മികതയില്‍ മനം നൊന്ത് അസ്വസ്ഥരാവുന്നവരാണ് കവികള്‍. ഈ Read More …

മഹാകവിയ്ക്ക് മലയാളത്തിന്റെ പ്രണാമം

തിരൂര്‍: കവിതാലാപനത്തിലൂടെ, അനുഭവകഥനത്തിലൂടെ അനുസ്മരണ ഭാഷണങ്ങളിലൂടെ തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല പ്രിയ കവി ഒ.എന്‍.വി യ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. കലാശാലയുടെ രംഗശാല ഓഡിറ്റോറിയത്തില്‍ നടന്ന ‘മലയാളത്തിന്റെ പ്രിയ കവിയ്ക്ക് പ്രണാമം’ എന്ന പരിപാടിയില്‍  വൈസ് ചാന്‍സലറോടൊപ്പം അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും തങ്ങളുടെ കാവ്യാനുഭവങ്ങളും കവിയോടൊപ്പമുള്ള ജീവിതാനുഭവങ്ങളും പങ്കുവെച്ചു. ചരിത്രത്തോടൊപ്പം സഞ്ചരിച്ച കവിയായിരുന്നു ഒ.എന്‍.വി എന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു. Read More …

മെട്രോമാന് പുതിയ ദൗത്യം

മലപ്പുറം:  മെട്രോമാന്‍ ഇ.ശ്രീധരന് നഗരവികസനത്തിന്റെ പുതിയ ദൗത്യം. തിരൂര്‍ നഗരത്തിന് സമഗ്ര മാസ്റ്റര്‍പ്‌ളാന്‍ തയ്യാറാക്കുന്നതിനായാണ് നഗരസഭ അദ്ദേഹത്തിന്റെ സഹായം തേടിയിരിക്കുന്നത്. തിരൂര്‍ നഗരസഭയുടെ ബ്രാന്‍ഡ് അംബാസഡറാണ് ഇ.ശ്രീധരന്‍. നഗരവികസനത്തിനായി പുതിയ പദ്ധതികള്‍ അദ്ദേഹം നിര്‍ദേശിക്കും. തിരൂരില്‍ പുതിയ വികസന പദ്ധതികള്‍ക്ക് ഇടതുപക്ഷ മുന്നണി നഗരസഭാ ഭരണസമിതി രൂപം നല്‍കി വരികയാണ്. പദ്ധതികളെ കുറിച്ച് പ്രാഥമിക വിലയിരുത്തല്‍ Read More …

‘ഭരതനാട്യം – അവതരണവും പ്രയോഗപാലവും

തിരൂര്‍: ‘സ്പിഗ്മാകോ’ എന്ന സംഘടനയും മലയാളസര്‍വകലാശാല തിയറ്റര്‍ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച ‘ഭരതനാട്യം – അവതരണവും പ്രയോഗപാലവും’ എന്ന ഏകദിനസെമിനാറില്‍ ശ്രീമതി ഉമാ സത്യനാരായണന്‍ ഡെമോണ്‍സ്‌ട്രേഷന്‍ക്ലാസും ഭരതനാട്യം അവതരണവും നടത്തി.  താളങ്ങളുടെ വിശിഷ്ട പ്രയോഗങ്ങളും, ഭാവാസമ്മേളനവും കേന്ദ്രീകരിച്ചാണ് ഉമാ സത്യനാരായണന്‍ അവതരണം നടത്തിയത്.  വിദ്യാര്‍ത്ഥികളോടുള്ള സംവാദരൂപത്തില്‍ ഭരതനാട്യത്തിലുപയോഗിക്കുന്ന വിവിധ താളങ്ങള്‍ അവര്‍ വിശദീകരിച്ചു.  ഗണേശസ്തുതി, നവരസങ്ങള്‍, യശോദയുടെയും Read More …

മനുഷ്യരെ സ്‌നേഹിക്കാതെ കലാകാരനാവാന്‍ കഴിയില്ല; നടന്‍ മധു

തിരൂര്‍: മനുഷ്യരോട് സ്‌നേഹമില്ലാത്ത, അവര്‍ക്കുവേണ്ടി ജീവിക്കാത്തയാള്‍ക്ക് നല്ല സംവിധായകനോ എഴുത്തുകാരനോ ആവാന്‍ കഴിയില്ലെന്ന് നടന്‍ മധു അഭിപ്രായപ്പെട്ടു. തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയില്‍ സമഗ്രസംഭാവനയ്ക്കുള്ള ദര്‍ശിനി പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് മലയാളസിനിമ വളരെ ശക്തമാണ്. പുതിയ സംവിധായകര്‍ സിനിമ പഠിച്ചവരാണ്. ഭൂതകാലത്തിന്റെ അനുഭവവും കൂടി സ്വാംശീകരിക്കുമ്പോള്‍ മാധ്യമം ശക്തിയുള്ളതായി മാറുന്നു. ഒപ്പം പ്രേക്ഷകനും മാറേണ്ടതുണ്ട്. എല്ലാ Read More …