കൂടത്തായി ദുരൂഹമരണത്തില്‍ കല്ലറ തുറന്നു ; ആദ്യം കൂടഞ്ചേരിയിലെ പള്ളി സെമിത്തേരിയില്‍ ; പത്തു മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പരിശോധിക്കും

കോഴിക്കോട് : ഒരു കുടുംബത്തിലെ ആറുപേരുടെ ദുരൂഹ മരണത്തില്‍ കല്ലറ തുറന്നു പരിശോധന തുടങ്ങി. കോടഞ്ചേരി പള്ളിയില്‍ അടക്കം ചെയ്ത രണ്ടു മൃതദേഹങ്ങളില്‍ പത്തുമാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹമാണ് ആദ്യം പുറത്തെടുക്കുന്നത്്. 2002-നുശേഷമുണ്ടായ മരണങ്ങളുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനായാണ് ഫോറന്‍സിക് സയന്റിഫിക് വിഭാഗം വിദഗ്്ധര്‍ മൃതദേഹങ്ങള്‍ പുറത്തെടുക്കുന്നത്. മരണങ്ങള്‍ കൊലപാതകമാണെന്ന സംശയത്തെത്തുടര്‍ന്ന് ക്രൈം ബ്രാഞ്ച് സംഘം മൃതദേഹങ്ങള്‍ Read More …

പുതിയ കേരള ചീഫ് ജസ്റ്റിസായി എസ് മണികുമാര്‍

കൊച്ചി: കേരളമടക്കം ഏഴ് ഹൈക്കോടതികളില്‍ പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിച്ച്‌ ഉത്തരവായി. രാഷ്ട്രപതി ഇതില്‍ ഒപ്പ് വെച്ചെന്ന് നിയമമന്ത്രാലയം അറിയിച്ചു. കേരളത്തിന്റെ പുതിയ ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ ആണ്. നിലവില്‍ മദ്രാസ് ഹൈക്കോടതി ജഡ്ജിയാണ്. ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസായിരുന്ന ഋഷികേശ് റോയി സുപ്രിം കോടതി ജസ്റ്റിസായതിനെ തുടര്‍ന്നാണ് പുതിയ നിയമനം.കര്‍ണാടക ഹൈക്കോടതി ആക്ടിംഗ് ചീഫ് Read More …

ടാങ്കര്‍ ലോറിക്കുള്ളില്‍ കുടുങ്ങിയ വര്‍ക് ഷോപ്പ് ജീവനക്കാരന് രക്ഷകനായി എത്തിയത് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്‍

മലപ്പുറം: ടാങ്കര്‍ ലോറിക്കുള്ളില്‍ കുടുങ്ങിയ വര്‍ക് ഷോപ്പ് ജീവനക്കാരന് രക്ഷകനായി എത്തി ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥന്‍. മലപ്പുറം സ്വദേശി നിഷാദിനെയാണ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായ സുരേഷ് കുമാര്‍ രക്ഷിച്ചത്. അഗ്നിരക്ഷാസേനയുടെ വാഹനം അറ്റകുറ്റപ്പണി നടത്തുന്നതിന് പുരോഗതി അറിയാന്‍ വര്‍ക്ക്ഷോപ്പില്‍ എത്തിയതായിരുന്നു സുരേഷ്. ഇതിനിടെയാണ് ടാങ്കറിനുള്ളില്‍ കുടുങ്ങിയ നിഷാദിനെ കണ്ടെത്തിയത്. ടാങ്കര്‍ ലോറിയുടെ ടാങ്ക് പെയിന്റ് ചെയ്യുകയായിരുന്ന നിഷാദ് Read More …

കശ്മീരില്‍ നാല് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരര്‍ പിടിയില്‍

ശ്രീനഗര്‍ : തീവ്രവാദികള്‍ എത്തുമെന്നും ഭീകരാക്രമണം ഉണ്ടാകുമെന്നുമുള്ള രഹസ്യ വിവരത്തെ തുടര്‍ന്ന് രാജ്യതലസ്ഥാനത്ത് കര്‍ശന പരിശോധന നടക്കുന്നതിനിടെ ജമ്മുകശ്മീരില്‍ നാല് ഭീകരര്‍ പിടിയില്‍. ഫാറൂഖ് ഭട്ട്, മന്‍സൂര്‍ ഗാനി, നൂര്‍ മുഹമ്മദ് മാലിക് എന്നിവരാണ് പിടിയിലായത്. ഹിസ്ബുള്‍ മുജാഹിദീനുമായി ബന്ധമുള്ള ഇവരെ കിഷ്ത്‌വാര്‍ ജില്ലയില്‍ നിന്നുമാണ് പിടികൂടിയത്. ഇതോടെ എന്‍ഐഎ കിഷ്ത്‌വാറില്‍ നിന്ന് പിടിയിലായവരുടെ എണ്ണം Read More …

സ്വച്ഛ് പാനി അഭിയാന്‍; ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കാന്‍ രാജ്യവ്യാപകമായി പുതിയ പദ്ധതിയുമായി മോദി സര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യവ്യാപകമായി ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കാന്‍ സ്വച്ഛ് പാനി അഭിയാന്‍ ആരംഭിക്കാന്‍ മോദി സര്‍ക്കാര്‍ ഒരുങ്ങുന്നു. കുടിവെള്ളത്തിന് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് മാനദണ്ഡമനുസരിച്ചുള്ള നിലവാരം ഉറപ്പാക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കും. 2024-ഓടെ എല്ലാവര്‍ക്കും ശുദ്ധജലം പൈപ്പ്‌ലൈന്‍ വഴിയെത്തിക്കുമെന്ന് പ്രധാനമന്ത്രി സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് സ്വച്ഛ് പാനി അഭിയാന്‍ പദ്ധതിക്ക് Read More …

കസ്റ്റഡിയില്‍ എടുത്ത ദമ്ബതികള്‍ പോലീസ് വണ്ടിയുടെ പിന്‍സീറ്റില്‍ നിന്നും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു; വിവിധ വകുപ്പുകള്‍ പ്രകാരം കേസ്

ഫ്‌ലോറിഡ: കസ്റ്റഡിയില്‍ എടുത്ത ദമ്ബതികള്‍ പോലീസ് വണ്ടിയുടെ പിന്‍സീറ്റില്‍ നിന്നും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. മദ്യപിച്ച്‌ വാഹനം ഓടിച്ച്‌ പാര്‍ക്ക് ചെയ്ത വണ്ടിയില്‍ ഇടിച്ചതിനാണ് ഇരുവരെയും കസ്റ്റഡിയില്‍ എടുത്തത്. സംഭവത്തില്‍ ദമ്ബതികള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ ഫ്‌ലോറിഡ സ്വദേശികളായ മേഗന്‍ മോണ്ടറാനോ, ആരോണ് തോമസ് ദമ്ബതികളെയാണ് ഫ്‌ലോറിഡ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇവര്‍ Read More …

ഭാര്യ ആത്മഹത്യചെയ്ത് ഒരാഴ്ച കഴിഞ്ഞപ്പോള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

തിരുവനന്തപുരം: സ്‌പെഷ്യല്‍ ട്യൂഷനുണ്ടെന്നറിയിച്ച്‌ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ ട്യൂഷന്‍ സെന്ററില്‍ വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ച സര്‍ക്കാര്‍ ജീവനക്കാരനായ അദ്ധ്യാപകന്‍ അറസ്റ്റില്‍. പാതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള നന്ദന്‍കോട് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് പ്രൊജക്‌ട് ഡയറക്ടേറ്റില്‍ ക്ലാര്‍ക്കായ മണക്കാട് അമ്ബലത്തറ കോവിലുവിളാകം വീട്ടില്‍ മനോജിനെയാണ് (മനു, 38) ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. നോജിന്റെ ഭാര്യ ശാലിനി ഒരാഴ്ച മുമ്ബ് Read More …

ഡ്രൈവര്‍മാരില്ല; കെഎസ്‌ആര്‍ടിസിയില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ കെ.എസ്.ആര്‍.ടി.സി അധികൃതരുമായി ഇന്ന് കൂടിക്കാഴ്ച നടത്തും

തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് താല്‍ക്കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതോടെ പ്രതിസന്ധിയിലായ കെഎസ്‌ആര്‍ടിസിയില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ കെ.എസ്.ആര്‍.ടി.സി അധികൃതരുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. പകരം സര്‍വീസ് ഏര്‍പ്പെടുത്താന്‍ കഴിയാതെ വന്നതോടെ ഇന്ന് കൂടുതല്‍ സര്‍വ്വീസുകളെ ബാധിക്കുമെന്നാണ് സൂചന. വ്യാഴാഴ്ച 800 ഓളം സര്‍വീസുകളാണ് മുടങ്ങിയത്. കോടതിയലക്ഷ്യ നടപടിയുടെ പേരില്‍ 2320 ഡ്രൈവര്‍മാരെയാണ് Read More …