Author: kerala-live
ഗോഡ്സെ പരാമര്‍ശം ചരിത്രസത്യമെന്ന് കമല്ഹാസന്
ചെന്നൈ: സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഭീകരവാദി ഗാന്ധിജിയെ വധിച്ച നാഥുറാം ഗോഡ്സെ എന്ന ഹിന്ദുവായിരുന്നെന്ന പരാമര്‍ശം ചരിത്രസത്യമായ കാര്യമാണെന്ന് നടന് കമല്ഹാസന്. നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തിരുപ്പന്കുണ്റം മണ്ഡലത്തില്‍ പ്രചാരണം നടത്തുകയായിരുന്നു അദ്ദേഹം. ഗോഡ്സെയെക്കുറിച്ച് താന്‍ പറഞ്ഞ ചരിത്ര സത്യത്തില്‍ എന്തിനാണ് ചിലര്‍ക്ക് അതൃപ്തിയെന്നും കമല്ഹാസന് ആരാഞ്ഞു . ആരെയും വേദനിപ്പിക്കുന്ന തരത്തില്‍ സംസാരിച്ചിട്ടില്ലെന്നും ജനങ്ങളുമായിട്ടുള്ള Read More …
പ്രവാസികള്‍ക്ക് പ്രത്യേക പ്രിവിലേജ് ഇഖാമ പദ്ധതിയുമായി സൗദി
റിയാദ്: പ്രവാസികള്‍ക്ക് ഗ്രീന്‍കാര്‍ഡ് സ്വഭാവത്തിലുള്ള പ്രത്യേക പ്രിവിലേജ് ഇഖാമ പദ്ധതിക്ക് സൗദി മന്ത്രി സഭയുടെ അംഗീകാരമായി. പ്രത്യേക ആനുകൂല്യങ്ങളുള്ള പുതിയ തരം ഇഖാമ അഥവാ താമസ രേഖക്കായി പുതിയ കേന്ദ്രം സ്ഥാപിക്കും. ഈ കേന്ദ്രമാകും പ്രത്യേക ഇഖാമകള്‍ക്കുള്ള ഫീസടക്കം നിശ്ചയിക്കുക.സല്മാന് രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പദ്ധതിക്ക് അനുമതി നല്‍കിയത്. പുതിയ പദ്ധതി നടപ്പാക്കാന്‍ പ്രിവിലേജ്ഡ് Read More …
വയനാട്ടില്‍ ആരംഭിച്ച തൊവരിമല ഭൂസമരം സംസ്ഥാന തലത്തിലേക്ക്: 18ന് സെക്രട്ടറിയേറ്റ് പടിക്കല്‍ ഭൂസമര ഐക്യദാര്‍ഢ്യ സമിതി സമര സംഗമം
വയനാട്: ഭൂമിക്ക് വേണ്ടിയുളള ആദിവാസികളുടെ സമരത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഭൂമിക്ക് വേണ്ടി സമരം ചെയ്തവര്‍ അധികാരത്തിലുണ്ട്. പക്ഷെ ആദിവാസി പ്രശ്നങ്ങള്‍ക്ക് ഇതേവരെ ആരും പരിഹാരം കണ്ടിട്ടില്ല. വയനാട്ടില്‍ ആരംഭിച്ച തൊവരിമല ഭൂസമരം സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിക്കുന്നു. ഈ മാസം 18ന് സെക്രട്ടറിയേറ്റ് പടിക്കല്‍ ഭൂസമര ഐക്യദാര്‍ഢ്യ സമിതി സമര സംഗമം സംഘടിപ്പിക്കും. സുല്‍ത്താന്‍ ബത്തേരിക്കടുത്ത തൊവരിമലയില്‍ Read More …
കുടുംബവഴക്ക്; ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു
തിരുവനന്തപുരം: ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു. കരകുളം മുല്ലശ്ശേരിയിലാണ് നാടിനെ ഞെട്ടിച്ച സംഭവം. മുല്ലശ്ശേരി സ്വദേശിനി സ്മിത(38)യാണ് മരിച്ചത്. ഭര്‍ത്താവായ സജീവ് കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന് കാരണം കുടുംബവഴക്കാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പുലര്‍ച്ചെ ഒരു മണിക്കായിരുന്നു സംഭവം നടന്നത്. സ്മിതയെ സജീവ് കുമാര്‍ കൊന്നത് വീട്ടിലെ അടുക്കളയില്‍ ഉപയോഗിച്ചിരുന്ന കത്തി ഉപയോഗിച്ചാണ്. അയല്‍വാസികള്‍ Read More …
പ്രധാനമന്ത്രി പദം വേണമെന്നില്ല; എന്‍ഡിഎ വരാതിരിക്കുകയാണ് ലക്ഷ്യം: കോണ്‍ഗ്രസ്
പാറ്റ്ന: എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്താതിരിക്കാന്‍ പ്രതിപക്ഷ കക്ഷികളുമായി ഏതു നീക്കത്തിനും തയാറെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. എന്‍ഡിഎ വീണ്ടും അധികാരത്തില്‍ എത്തുന്നത് തടയുകയാണ് ലക്ഷ്യം. പ്രധാനമന്ത്രി പദം കിട്ടിയില്ലെങ്കിലും പ്രശ്നമില്ലെന്നും പാറ്റ്നയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. അതേസമയം, പ്രതിപക്ഷ കക്ഷികള്‍ക്കിടയില്‍ ധാരണയായാല്‍ നേതൃത്വം ഏറ്റെടുക്കാന്‍ തയാറാണെന്നും ഗുലാം നബി Read More …
ശ്രീനഗറില്‍ ഏറ്റുമുട്ടല്‍; മൂന്നു ഭീകരരെ വധിച്ചു; ഒരു സൈനികനും കൊല്ലപ്പെട്ടു
ശ്രീനഗര്‍:പുല്‍വാമയിലെ ദാലിപോര പ്രദേശത്ത് നടന്ന ഏറ്റുമുട്ടലില്‍ സുരക്ഷാസേന മൂന്നു ഭീകരരെ വധിച്ചു. വീടിനുള്ളില്‍ ഒളിച്ചിരുന്ന ഭീകരരെയാണ് വധിച്ചത്. ഏറ്റുമുട്ടലില്‍ ഒരു സൈനികനും കൊല്ലപ്പെട്ടു. രണ്ട് സുരക്ഷാഭടന്മാര്ക്കും ഒരു പ്രദേശവാസിക്കും പരിക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരര്‍ക്കായി സുരക്ഷാസേന തിരച്ചില്‍ തുടരുകയാണ്. ഭീകരരുടെ സാനിധ്യം ഉറപ്പിച്ചതോടെ പുല്‍വാമയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു.
മമതയ്ക്കു പിന്തുണയുമായി പ്രതിപക്ഷ പാര്‍ട്ടികള്‍
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് പിന്തുണയുമായി പ്രതിപക്ഷ പാര്‍ട്ടികള്‍. എസ്.പി, ബിഎസ്പി, ആര്‍ജെഡി, എന്‍സിപി, എഎപി, കോണ്‍ഗ്രസ് പാര്‍ട്ടികളാണ് പിന്തുണ അറിയിച്ചത്. അതേസമയം ബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചരണം വെട്ടിക്കുറച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ കോണ്‍ഗ്രസ് പ്രതിഷേധം അറിയിച്ചു. ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തിലെ കറുത്ത അധ്്യായമാണിതെന്ന് കോണ്‍ഗ്രസ് പറഞ്ഞു. മോദിയുടെ റാലി തീരാന്‍ വേണ്ടിയാണ് Read More …
