അന്‍വറിന് തിരിച്ചടി; പ്രവാസിയില്‍നിന്ന് പണംതട്ടിയ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും
കൊച്ചി: നിലന്പൂര്‍ എംഎല്‍എ പി.വി. അന്‍വര്‍ പ്രവാസിയില്‍നിന്ന് പണംതട്ടിയ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. മലപ്പുറം ഏറനാട് സ്വദേശി സലിമില്നിന്നു അന്‍വര്‍ 50 ലക്ഷം രൂപ തട്ടിയെടുത്ത കേസാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. നേരത്തെ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിനു വിടാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ അന്‍വര്‍ നല്കിയ പുനഃപരിശോധന ഹര്‍ജി ഹൈക്കോടതി തള്ളി. പുനഃപരിശോധന നടത്തുന്നതിനുള്ള കാരണങ്ങള്‍ ഹര്‍ജിയില്‍ Read More …
