കെ.​എം. ഷാ​ജി സ​ഭാം​ഗം അ​ല്ലാ​താ​യെ​ന്ന് നി​യ​മ​സ​ഭാ​സെ​ക്ര​ട്ട​റി

തിരുവനന്തപുരം: അഴീക്കോട് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി റദ്ദാക്കിയതിനെ തുടര്‍ന്ന് കെ.എം. ഷാജി നിയമസഭാംഗം അല്ലാതായെന്ന് നിയമസഭാ സെക്രട്ടറി. കോടതി സ്റ്റേ നീട്ടാത്തതിനാല്‍ ഈ മാസം 24 മുതല്‍ കെ.എം. ഷാജി എംഎല്‍എ അല്ലാതായെന്നാണ് നിയമസഭാ സെക്രട്ടറി അറിയിച്ചിരിക്കുന്നത്. ഹൈ​ക്കോ​ട​തി വിധി ചോദ്യം ചെയ്ത് സമര്‍പ്പിച്ച അപ്പീല്‍ അടിയന്തരമായി കേള്‍ക്കണമെന്ന കെ.എം. ഷാജിയുടെ ആവശ്യം സുപ്രീം Read More …

മുഖ്യമന്ത്രിയും കോടിയേരിയും ഇത്ര ഭീരുക്കളോ? : കടന്നാക്രമിച്ച്‌ കെ സുരേന്ദ്രന്‍

കോഴിക്കോട് : ശബരിമലയില്‍ നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് തനിക്കെതിരെ നടത്തുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. തന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് കള്ളക്കേസുകളാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. കണ്ണൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുമ്ബാഴായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് തനിക്ക് ജാമ്യം ലഭിക്കുമെന്നുറപ്പായപ്പോഴാണ് ചിറ്റാര്‍ പോലീസ് Read More …

ശബരിമല: നാമജപത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് സംഘപരിവാര്‍, നിരോധനാജ്ഞ നീട്ടിയേക്കും

ശബരിമല: യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമല, പമ്ബ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്ന് അര്‍ദ്ധരാത്രി അവസാനിക്കും. എന്നാല്‍ സന്നിധാനത്ത് നാമജപക്കാര്‍ തമ്ബടിച്ചിട്ടുള്ളതിനാല്‍ നിരോധനാജ്ഞ നീട്ടാനായിരിക്കും പൊലീസ് വീണ്ടും ആവശ്യപ്പെടുക. നിരോധനാജ്ഞ ഒരാഴ്ചത്തേക്ക് കൂടി ദീര്‍ഘിപ്പിക്കണമെന്ന് പൊലീസ് ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടതായാണ് വിവരം. 11 ദിവസമായി നിരോധനാജ്ഞ തുടരുകയാണ്. കഴിഞ്ഞ ദിവസം ഒരുസംഘം തീര്‍ത്ഥാടകര്‍ അതീവസുരക്ഷാ Read More …

ഭരണഘടനാ ദിനത്തില്‍ അംബേദ്കറുടെ വാക്കുകളെ ഓര്‍മ്മപ്പെടുത്തി വി എം സുധീരന്‍

തിരുവനന്തപുരം: നമ്മുടെ ഭരണഘടനയ്ക്ക് ഭരണഘടനാ നിര്‍മാണ സഭ അംഗീകാരം നല്‍കിയിട്ട് ഇന്നേക്ക് 69 വര്‍ഷം. ഈ ദിനത്തില്‍ അംബേദ്കറുടെ വാക്കുകളെ ഓര്‍മ്മപ്പെടുത്തുകയാണ് കോണ്‍ഗ്രസ്സ് നേതാവ് വി എം സുധീരന്‍. ‘ഒരു ഭരണഘടനയുടെ ഗുണവും ദോഷവും അത് പ്രാവര്‍ത്തികമാക്കുന്നവരെ ആശ്രയിച്ചിരിക്കും. നല്ലവരാണ് അത് കൈകാര്യം ചെയ്യുന്നതെങ്കില്‍ നല്ല ഫലങ്ങള്‍ ഉണ്ടാകും. ചീത്ത ആളുകളുടെ കൈകളിലാണ് അത് ചെന്നുപെടുന്നതെങ്കില്‍ Read More …

പെണ്‍കുട്ടികളെ പീഡിപ്പിച്ച പരാതിയില്‍ യൂത്ത്‌ലീഗ് മലപ്പുറം ജില്ലാ ഉപാധ്യക്ഷനായ അധ്യാപകനെ സസ്പെന്റ് ചെയ്തു

മലപ്പുറം: സ്‌കൂളിലെ പെണ്‍കുട്ടികളെ പീഡിപ്പിച്ച പരാതിയില്‍ യൂത്ത്‌ലീഗ് മലപ്പുറം ജില്ലാ ഉപാധ്യക്ഷനായ അധ്യാപകനെ സസ്പെന്റ് ചെയ്തു. കോഡൂര്‍ ചെമ്മന്‍കടവ് പിഎംഎസ്എഎംഎ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ  അധ്യാപകന്‍ അഫ്സല്‍ റഹ്മാനെതിരെയാണ് വിദ്യാര്‍ഥികള്‍ പരാതിയുമായി രംഗത്തുവന്നത്. 19 പെണ്‍കുട്ടികളുടെ പരാതി ലഭിച്ചിട്ടുണ്ടെന്നും പരാതിയുടെ അടിസ്ഥാനത്തില്‍ അധ്യാപകനെ സ്‌കൂളില്‍നിന്നും സസ്പെന്റ് ചെയ്തതായും സ്‌കൂള്‍ പ്രിന്‍സിപ്പല്‍  കെ ജി പ്രസാദ് പറഞ്ഞു. സ്‌കൂളിലെ Read More …

ശബരിമലയില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയതില്‍ ഒന്നാം സ്ഥാനം ബിജെപിക്കും രണ്ടാം സ്ഥാനം കോണ്‍ഗ്രസിനും

കൊച്ചി: ശബരിമലയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതില്‍ ഒന്നാം സ്ഥാനം ബിജെപിക്കും രണ്ടാം സ്ഥാനം കോണ്‍ഗ്രസിനുമാണെന്ന് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ആത്മീയത ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപി നേതാവ് കെ സുരേന്ദ്രനെതിരെ കേസെടുത്തതില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

തന്നെ എതിരിടാന്‍ കഴിയാത്തതിനാല്‍ കോണ്‍ഗ്രസ് അമ്മയെ ആക്രമിക്കുന്നുവെന്ന് മോദി

ഛത്തര്‍പുര്‍ (മദ്ധ്യപ്രദേശ്): തന്നെ എതിരിടാന്‍ വിഷയങ്ങളൊന്നും ഇല്ലാത്തതിനാല്‍ അതിന് കഴിയാത്ത കോണ്‍ഗ്രസ് പ്രായമായ തന്റെ അമ്മയെപ്പോലും ആക്രമിക്കുകയാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. രൂപയുടെ മൂല്യം ഇടിഞ്ഞു മോദിയുടെ അമ്മയുടെ പ്രായത്തിന് അടുത്തെത്തിയെന്ന കോണ്‍ഗ്രസ് നേതാവ് രാജ് ബബ്ബാറിന്റെ പ്രസംഗത്തിന് ഛത്തര്‍പുരില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. .യു.പി.എ സര്‍‌ക്കാരിന്റെ കാലത്ത് റിമോട്ട് കണ്‍ട്രോളുമായി Read More …

16 കാരിയെ മാനഭംഗപ്പെടുത്തിയ സംഭവത്തില്‍ 19 കാരനെതിരെ കേസ്

രാജപുരം:  16 കാരിയെ മാനഭംഗപ്പെടുത്തിയ സംഭവത്തില്‍ 19 കാരനെതിരെ പോലീസ് കേസെടുത്തു. ആരാധനാലയത്തില്‍ നിന്നും കൂട്ടികൊണ്ടുപോയ പതിനാറുകാരിയെ തൊട്ടടുത്ത പറമ്ബില്‍ വെച്ച്‌ മാനഭംഗപ്പെടുത്തുകയായിരുന്നു. രാജപുരം പോലീസാണ് കേസെടുത്തത്. പാണത്തൂരിനടുത്തുള്ള പത്തൊമ്ബതുകാരനെതിരെയാണ് പോലീസ് പോക്‌സോ കുറ്റം ചുമത്തി കേസെടുത്തത്. രണ്ട് ദിവസം മുമ്ബ് ആരാധനാലയത്തിലെത്തിയ പതിനാറുകാരിയെ പത്തൊമ്ബതുകാരന്‍ പ്രലോഭിപ്പിച്ച്‌ ആളില്ലാത്ത സ്ഥലത്തേക്ക് കൂട്ടികൊണ്ടുപോയി ശരീരത്തില്‍ കയറിപ്പിടിച്ചുവെന്നാണ് കേസ്.