പ്രളയരക്ഷാപ്രവര്‍ത്തനത്തിന് പണം ആവശ്യപ്പെട്ടില്ല; മുഖ്യമന്ത്രിയെ തള്ളി നേവി
കൊച്ചി: സംസ്ഥാനത്തുണ്ടായ പ്രളയത്തില്‍ നാവികസേന നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് പണം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് ബില്ല് സമര്‍പ്പിച്ചുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ദക്ഷിണനാവികസേനാ മേധാവി വൈസ് അഡ്മിറല്‍ അനില്‍ കുമാര്‍ ചൗള. നാവികസേനാംഗങ്ങള്‍ക്ക് ലഭിച്ച പരിശീലനമായാണ് പ്രളയരക്ഷാ പ്രവര്‍ത്തനങ്ങളെ കാണുന്നത്. തങ്ങളുടെ ഉത്തരവാദിത്വം ചെയ്യുക മാത്രമായിരുന്നുവെന്ന് ദക്ഷിണ നാവിക ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. പതിനേഴായിരത്തിലധികം ആളുകളെയാണ് Read More …
