തമിഴ് നാട്ടിലെ ഇരുപത് മണ്ഡലങ്ങളിലും മത്സരിക്കാന്‍ ഞങ്ങള്‍ തയ്യാര്‍: കമലഹാസന്
ചെന്നൈ: തമിഴ് നാട്ടില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പൂര്‍ണ സജ്ജരാണെന്ന് മക്കള്‍ നീതി മയ്യം സ്ഥാപകനും നടനുമായ കമലഹാസന്. ഉപതിരഞ്ഞെടുപ്പ് എപ്പോള്‍ നടത്തിയാലും തമിഴ് നാട്ടിലെ 20 ഇടങ്ങളിലും മത്സരിക്കും. ഞാന്‍ വാഗ്ദാനങ്ങള്‍ നല്കുന്നതില് വിശ്വസിക്കുന്നില്ല, മറിച്ച് ജനങ്ങളില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയാണെന്നും മാദ്ധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു. ഇന്ന് കമല്‍ ഹാസന്റെ 64ാം ജന്മദിനം കൂടിയായിരുന്നു. Read More …
