ശബരിമലയുടെ നിയമപരമായ ഏക അവകാശി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണ്: മുഖ്യമന്ത്രി
തിരുവനന്തപുരം: ദേവസ്വം ബോര്‍ഡിന്റെ ചില്ലിക്കാശ് പോലും സര്‍ക്കാരിന് വേണ്ടി ചെലവഴിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ക്ഷേത്രം ദേവസ്വം ബോര്‍ഡിന്റെ സ്വത്താണ്. അതിന് മറ്റൊരാള്‍ക്കും അവകാശം ഇല്ല എന്നതാണ് യാഥാര്‍ഥ്യം. എല്ലാവരും ഇത് ഉള്‍ക്കൊള്ളണം. 1949ലെ കവനെന്റില്‍ തിരുവിതാംകൂര്‍ രാജാവും കൊച്ചി രാജാവും കേന്ദ്രസര്‍ക്കാരിനെ പ്രതിനിധീകരിച്ച് വി പി മേനോനുമാണുണ്ടായിരുന്നത്. രണ്ട് കാര്യമാണ് അതില്‍ കൈകാര്യം ചെയ്തത്. Read More …
