Author: kerala-live
സംസ്ഥാനത്തെ പ്രധാനമന്ത്രി അവഗണിക്കുകയാണ്; നിലപാട് അംഗീകരിക്കാനാകില്ലെന്ന് ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: ഏറെ പ്രതീക്ഷയോടെ ദില്ലിയിലെത്തിയ സര്‍വ്വകക്ഷി സംഘത്തെ അവഗണിക്കുന്ന സമീപനമാണ് പ്രധാനമന്ത്രി സ്വീകരിച്ചതെന്ന് ഉമ്മന്‍ ചാണ്ടി. ഈ സംഭവത്തോടെ സംസ്ഥാനത്തോടുള്ള പ്രധാനമന്ത്രിയുടെ അവഗണന വ്യക്തമായി. കേരളത്തിനുള്ള അരിവിഹിതത്തിന്റെ കാര്യത്തില്‍ ഒരു ഇളവും നല്‍കാനാവില്ലെന്ന പ്രധാനമന്ത്രിയുടെ നിലപാട് അംഗീകരിക്കാനാവില്ല. റേഷന്‍ അധിക വിഹിതത്തിന് അര്‍ഹതയുള്ള സംസ്ഥാനമാണ് കേരളം. 1967ല്‍ ഇന്ദിരാഗാന്ധിയുടെ കാലത്ത് കേരളത്തില്‍ നിന്ന് നാണ്യവിളകള്‍ കൃഷി Read More …
കെ.എസ്.ആര്.ടി.സി: ‘സഹകരണ പെന്ഷന്’ മുഖ്യമന്ത്രിയുടെ പരിഗണനക്ക്
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയില്‍ ആഗസ്റ്റ് മുതല്‍ പെന്ഷന് അനിശ്ചിതത്വത്തിലായതോടെ സഹകരണ കണ്‍സോര്‍ട്യം വഴി പെന്ഷന് തുടരണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഗതാഗതസെക്രട്ടറിയുടെ കത്ത്. എന്നാല്‍, സഹകരണ കണ്‍സോര്‍ട്യം പെന്ഷന് പുനരാരംഭിച്ചാല്‍ തുക എങ്ങനെ തിരിച്ചടക്കും, ബാധ്യത ആര്‍ക്കായിരിക്കും എന്നീ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ല. ബജറ്റില്‍ കെ.എസ്.ആര്.ടി.സിക്ക് പ്രഖ്യാപിച്ച 1000 കോടി രൂപയില്‍നിന്നാണ് പെന്ഷന് ഇനത്തില്‍ സഹകരണ കണ്സോര്ട്യത്തിനുള്ള കടം വീട്ടുന്നത്. നാല് മാസത്തെ Read More …
ബി.ജെ.പിയെ പിന്തുണക്കുമെന്ന ഉറപ്പ് നല്‍കിയിരുന്നില്ല- ശിവസേന
മുബൈ: അവിശ്വാസ പ്രമേയത്തില്‍ ബി.ജെ.പിയെ പിന്തുണക്കുമെന്ന ഉറപ്പ് നല്‍കിയിരുന്നില്ലെന്ന് വെളിപ്പെടുത്തി ശിവസേന. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ നിരവധി തവണ പാര്‍ട്ടി നേതാവ് ഉദ്ദവ് താക്കറെയെ വിളിച്ചിരുന്നുവെന്നും എന്നാല്‍ അദ്ദേഹം സംസാരിക്കുകയോ ഒരുതരത്തിലുള്ള ഉറപ്പു നല്‍കാനോ തയാറായിരുന്നില്ലെന്നും ശിവസേന നേതാവ് വെളിപ്പെടുത്തി. ‘അവിശ്വാസ പ്രമേയത്തിെന്റ രണ്ടു ദിവസം മുമ്ബ് അമിത് ഷാ നിരവധി തവണ താക്കറെയെ Read More …
120 സ്ത്രീകളെ ബലാത്സംഗം ചെയ്ത മന്ത്രവാദി ഹരിയാണയില്‍ അറസ്റ്റിലായി
ഹസാര്‍: 120 സ്ത്രീകളെ ബലാത്സംഗം ചെയ്ത മന്ത്രവാദി ഹരിയാണയിലെ ഫത്തേഹാബാദില്‍നിന്ന് അറസ്റ്റിലായി. ബാബ അമര്‍പുരി (60) എന്ന ബില്ലുവിനെയാണ് ഹരിയാണ പോലീസ് അറസ്റ്റുചെയ്തത്. സ്ത്രീകളെ മന്ത്രവാദി ബലാത്സംഗം ചെയ്യുന്നതിന്റെ 120 വീഡിയോ ക്ലിപ്പുകള്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. വീഡിയോ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാള്‍ അറസ്റ്റിലായതെന്ന് എ.എന്‍.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. Read More …
കാലവര്‍ഷക്കെടുതി: 1000 കോടിയുടെ കേന്ദ്ര പാക്കേജ് വേണമെന്ന് കൃഷി മന്ത്രി
തിരുവനന്തപുരം: കാലവര്‍ഷക്കെടുതിയില്‍ കേന്ദ്രത്തോട് 1000 കോടി രൂപയുടെ ധനസഹായ പാക്കേജ് സംസ്ഥാനം ആവശ്യപ്പെടുമെന്ന് കൃഷി മന്ത്രി വി.എസ്. സുനില്‍ കുമാര്‍. 200 കോടി രൂപ കാര്‍ഷിക മേഖലക്ക് മാത്രം ലഭിക്കണമെന്നും കൃഷി മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. നഷ്ടപരിഹാര മാനദണ്ഡങ്ങളില്‍ കാലോചിതമായ മാറ്റം വേണം. കേരളത്തിലെ കാലാവസ്ഥ കൂടി കേന്ദ്രം കണക്കിലെടുക്കണം. മഴക്കെടുതിയെ കേന്ദ്രവും സംസ്ഥാനവും ഒറ്റക്കെട്ടായി Read More …
യൂട്യൂബ് വീഡിയോയിലൂടെ സ്വഭാവഹത്യ: വൈദികനെതിരെ യുവതി പരാതി നല്കി
പത്തനംതിട്ട: ഓര്‍ത്തഡോക്സ് സഭയിലെ ലൈംഗിക ചൂഷണക്കേസിലെ ഒന്നാം പ്രതി ഫാ. എബ്രഹാം വര്‍ഗീസിനെതിരെ വീണ്ടും പരാതി. യൂ ട്യൂബ് വീഡിയോയിലൂടെ വൈദികന് തന്നെ സ്വഭാവഹത്യ ചെയ്യാന്‍ ശ്രമിച്ചുവെന്നാണ് യുവതി പരാതി നല്‍കിയിട്ടുള്ളത്. പ്രത്യേക അന്വേഷണസംഘം യുവതിയുടെ വീട്ടിലെത്തി പരാതി സ്വീകരിച്ചു. ലൈംഗിക ചൂഷണം സംബന്ധിച്ച പരാതി നല്കിയ യുവതി ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന വിശദീകരണവുമായി Read More …
ജസ്നയെ കുറിച്ച് സുപ്രധാന വിവരം കിട്ടിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
പത്തനംതിട്ട മുക്കൂട്ടുതറയില്‍ നിന്നും കാണാതായ ജസ്നയെ കുറിച്ച് സുപ്രധാന വിവരം കിട്ടിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. പക്ഷെ പൂര്‍ണ വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നും അല്‍പ്പം കൂടി സമയം വേണമെന്നും സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. കേസ് പരിഗണിക്കുന്നത് അടുത്ത മാസം രണ്ടിലേക്ക് മാറ്റി. മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ ഇരുപതുകാരിയായ മകള്‍ ജസ്നയെ കഴിഞ്ഞ മാര്‍ച്ച് 22നാണ് Read More …
