പ്രശ്നപരിഹാരശ്രമം നടക്കുന്നുവെന്ന് ജസ്റ്റിസ് ജസ്തി ചെലമേശ്വര്‍
ന്യൂഡല്‍ഹി: സുപ്രീം കോടതിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുവെന്ന് ജസ്റ്റിസ് ജസ്തി ചെലമേശ്വര്‍. പ്രധാനപ്പെട്ട നിരവധി പ്രശ്നങ്ങള്‍ നിലവിലുണ്ട് അവയെല്ലാം പരിഹരിക്കപ്പെടണം. അതിനാലാണ് മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയത് എന്നും അദ്ദേഹം വ്യക്തമാക്കി. സ്വകാര്യ കേസുകളില്‍ ആശങ്കകളില്ലയെന്നും പ്രശ്നങ്ങള്‍ പെട്ടെന്നു തന്നെ പരിഹരിക്കപ്പെടണമെന്നും ചെലമേശ്വര്‍ പറഞ്ഞു. ജസ്റ്റിസ് ജെ.ചെലമേശ്വര്‍ ഇന്നു കോടതിയിലെത്തിയാല്‍ മാത്രം സമവായചര്‍ച്ചകള്‍ പുനരാരംഭിക്കും. Read More …
