പൂട്ടിയബാറുകള്‍ തുറക്കുമെന്നത് കള്ളപ്രചരണം

തിരുവനന്തപുരം: ഇടതുപക്ഷം അധികാരത്തിലെത്തിയാല്‍ ബാര്‍ തുറക്കുമെന്ന കള്ളപ്രചരണം നടക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കളളപ്രചരണത്തിലൂടെ വോട്ട് പിടിക്കാന്‍ ഉമ്മന്‍ ചാണ്ടി നോക്കണ്ട. ബാറുകള്‍ പൂട്ടിയതിനെ സിപിഎം സ്വാഗതം ചെയ്തിരുന്നു. മദ്യവര്‍ജനമാണ് എല്‍ഡിഎഫ് നയമെന്നും കോടിയേരി വ്യക്തമാക്കി.

മദ്യലോബിയും സി പി എമ്മും അവിശുദ്ധബന്ധം

തിരുവനന്തപുരം: മദ്യനയം സംബന്ധിച്ച സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്റെ അഭിപ്രായത്തിനെതിരേ തിരിച്ചടിച്ച് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. മദ്യലോബിയും സിപിഎമ്മും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ തെളിവാണ് പിണറായിയുടെ വാക്കുകളിലൂടെ വ്യക്തമാകുന്നതെന്നു സുധീരന്‍ പറഞ്ഞു. എന്തുവിലകൊടുത്തും യുഡിഎഫിനെ ദുര്‍ബലപ്പെടുത്തുക എന്ന ലക്ഷ്യമാണ് ഇടതുപക്ഷത്തിനും സിപിഎമ്മിനുമുള്ളത്. വിജയകരമായ രീതിയില്‍ നടപ്പിലാക്കിയ മദ്യനയം അട്ടിമറിക്കുമെന്നതിനുള്ള സൂചനകളാണ് ഇടതു Read More …

2011ല്‍ 687 പേര്‍ക്കും കെട്ടിവച്ച കാശുപോയി

കൊച്ചി: 2011ല്‍ സംസ്ഥാനത്തു നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ 140 മണ്ഡലങ്ങളിലുമായി 971 സ്ഥാനാര്‍ഥികളാണ് മല്‍സരരംഗത്തുണ്ടായിരുന്നത്. ഇതില്‍ 687 പേര്‍ക്കും കെട്ടിവച്ച കാശുപോയി. ഈയിനത്തില്‍ സര്‍ക്കാര്‍ ഖജനാവിലേക്ക് ലഭിച്ചത് 59.25 ലക്ഷം രൂപയാണ്. ദേശീയ കക്ഷികളില്‍പെട്ട സ്ഥാനാര്‍ഥികളായ 256 പേര്‍ക്കു കെട്ടിവച്ച കാശുപോയപ്പോള്‍ മറ്റ് പാര്‍ട്ടികളില്‍ പെട്ട 140 പേര്‍ക്കും സ്വതന്ത്രന്മാരായ 291 പേര്‍ക്കും ജാമ്യസംഖ്യ നഷ്ടമായി. Read More …

ജില്ലയില്‍ വിദൂര പോളിംഗ് സ്‌റ്റേഷനുകള്‍ 13

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ 13 വിദൂര പോളിംഗ് സ്‌റ്റേഷനുകളാണ് ജില്ലയില്‍ കണക്കാക്കപ്പെടുന്നത്. ഇതില്‍ എട്ട് പോളിംഗ് സ്‌റ്റേഷനുകള്‍ കോതമംഗലം നിയോജക മണ്ഡലത്തിലെ കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിലാണ്. ഗ്രാമപഞ്ചായത്തിന് കീഴിലുള്ള താലുംകണ്ടം കമ്മ്യൂണിറ്റി ഹാള്‍, പിണവൂര്‍കുടി ഗവ. െ്രെടബല്‍ യു.പി സ്‌കൂള്‍, കുട്ടമ്പുഴ െ്രെടബല്‍ ഷെല്‍റ്റര്‍, മാമലക്കണ്ടം ഗവ.യു.പി സ്‌കൂള്‍, മാമലക്കണ്ടം എസ്.എം.എല്‍.പി സ്‌കൂള്‍, തലവെച്ചാപ്പാറ കമ്മ്യൂണിറ്റി Read More …

ഉച്ചഭാഷിണികള്‍ : നിയന്ത്രണം വേണം

ഇടുക്കി:  ഉച്ചഭാഷിണികള്‍ ഉപയോഗിക്കുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. പൊതുജനങ്ങള്‍, രോഗികള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരുടെ സാധാരണ ജീവിതത്തിന് തടസ്സം സൃഷ്ടിക്കത്തക്ക വിധത്തില്‍ ഉച്ചഭാഷിണികള്‍ ഉപയോഗിക്കരുത്. രാവിലെ ആറ് മുതല്‍ വൈകിട്ട് 10 വരെയാണ് ഉച്ചഭാഷിണികള്‍ ഉപയോഗിക്കാന്‍ അനുവദിച്ചിരിക്കുന്ന സമയം. സമയപരിധിയ്ക്കപ്പുറത്ത് ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഇവ പിടിച്ചെടുക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും. വാഹനങ്ങളില്‍ Read More …

കേന്ദ്രീക്യത ബില്‍ തയ്യാറാക്കലിന് മാര്‍ഗനിര്‍ദ്ദേശങ്ങള്‍

തിരുവനന്തപുരം യാദ്യശ്ചിക ചെലവുകള്‍ക്കുളള കണ്ടിന്‍ജന്റ് ബില്ലുകള്‍, സ്‌കോളര്‍ഷിപ്പുകള്‍ മുതലായവയ്ക്കായി ഏപ്രില്‍ ഒന്നുമുതല്‍ കേന്ദ്രീക്യത ബില്‍ തയ്യാറാക്കല്‍ സംവിധാനം നടപ്പാക്കുന്നതിന് സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. വിവിധ വകുപ്പുകളിലൂടെയും സര്‍ക്കാര്‍ സ്ഥാപനങ്ങളിലൂടെയും ഉദ്യോഗസ്ഥ ഇതര ക്ലെയിമുകള്‍ തീര്‍പ്പാക്കുന്നത് സംബന്ധിച്ചാണ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍. ഇതിനായുളള പുതിയ സംവിധാനം ട്രഷറി വെബ്‌സൈറ്റായ ംംം.േൃലമൗെൃ്യ.സലൃമഹമ.ഴീ്.ശി ഹോസ്റ്റ് ചെയ്യും. ഡ്രോയിംഗ് ആന്റ് ഡിസ്‌ബേഴ്‌സിംഗ് ഓഫീസര്‍മാര്‍ക്ക് ഈ Read More …

പണം നല്‍കി വാര്‍ത്ത പെയ്ഡ് ന്യൂസ്

മലപ്പുറം : രാഷ്ട്രീയ കക്ഷികള്‍കോ സ്ഥാനാര്‍ഥികള്‍കോ അനുകൂലമായോ പ്രതികൂലമായോ അച്ചടി – ശ്രവ്യ-ദൃശ്യ മാധ്യമങ്ങളില്‍ വാര്‍ത്ത വരുത്തുന്നതിന് പണം, മറ്റ് പാരിതോഷികങ്ങള്‍ എന്നിവ നല്‍കുന്നത് പെരുമാറ്റച്ചട്ട ലംഘനമായി കണക്കാക്കുമെന്ന് ജില്ലാ കലക്ടര്‍ ടി. ഭാസ്‌കരന്‍ അറിയിച്ചു.  ഇത്തരം പെയ്ഡ് ന്യൂസ് പ്രവണതകള്‍ തടയുന്നതിനായി ജില്ലാതലത്തില്‍ മീഡിയാ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി രൂപവത്കരിച്ചു. രാഷ്ട്രീയ കക്ഷികളോ Read More …

പലിശ കുറയും

ന്യൂദല്‍ഹി: വായ്പാ നയത്തില്‍ റിസര്‍വ് ബാങ്ക് വരുത്തിയ മാറ്റം പലിശ നിരക്ക് കുറക്കും. വാണിജ്യബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന ചെറുകാലാവധി വായ്്പകളുടെ പലിശയിലാണ് റിസര്‍വ് ബാങ്ക് കുറവു വരുത്തിയിരിക്കുന്നത്. പുതിയ നിരക്ക് 6.50 ശതമാണ്. നേരത്തെ ഇത് 6.75 ശതമാനമാണ്. ഇതോടെ ബാങ്കുകള്‍ നല്‍കുന്ന വായ്പകളില്‍ ഇടപാടുകാര്‍ക്ക് പലിശയിളവ് ലഭിക്കും.ഭവന,വാഹന,വ്യക്തിഗത വായ്പകളില്‍ ഈ ഇളവ് ബാധകമാകും.