സഹോദരങ്ങളെ പീഡിപ്പിച്ച കേസില്‍ വ്യാജപാസ്റ്റര്‍ അറസ്റ്റില്‍

മഞ്ചേരി:   പ്രായപൂര്‍ത്തിയാവാത്ത  സഹോദരങ്ങളെ പീഡിപ്പിച്ച കേസില്‍ വ്യാജപാസ്റ്റര്‍ അറസ്റ്റില്‍. തിരുവനന്തപുരം ബാലരാമപുരം മടവൂര്‍പാറ കാട്ടുകുളത്തിന്‍കര വീട്ടില്‍ ജോസ് പ്രകാശ്(46)   ആണ്  അറസ്റ്റിലായത്. രക്ഷിതാക്കളുടെ  പരാതിയിലാണ്  അറസ്റ്റ്. സംഭവത്തെക്കുറിച്ച്  പൊലീസ് പറയുന്നതിങ്ങനെ: പെരിന്തല്‍മണ്ണയില്‍ ഒരു പ്രാര്‍ത്ഥനാ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുമ്പോഴാണ്  ജോസ്  പാസ്റ്റര്‍ എന്ന്  പേരുപറഞ്ഞെത്തിയ ജോസ് പ്രകാശിനെ കുടുംബം പരിചയപ്പെടുന്നത്.  കുട്ടികളുടെ  മേല്‍ പിശാച് ബാധയുണ്ടെന്നും താന്‍ Read More …

മലപ്പുറത്തേക്ക് കുഴല്‍പണം ഒഴുകുന്നു

നിലമ്പൂര്‍: കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് കാറില്‍ രേഖകളില്ലാത്ത കടത്തുകയായിരുന്ന രണ്ടരകോടി രൂപ പൊലീസ് പിടികൂടി. കാറിലുണ്ടായിരുന്ന പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം പുത്തനങ്ങാടി കണ്ണംപള്ളിയാളി മുഹമ്മദ് നിസാര്‍ (27), തിരൂര്‍ക്കാട് ചില്ലപുറത്ത് മുസ്തഫ (37), കോട്ടക്കല്‍ പുത്തൂര്‍ ലാളകുണ്ടില്‍ അല്‍ത്തീഫ് (31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.  ചൊവ്വഴ്ച രാവിലെ 8.30ഓടെയാണ് സംഭവം. പണം കടത്താനുപയോഗിച്ച തമിഴ്‌നാട് രജിസ്‌ട്രേഷന്‍ കാറും Read More …

മാതാവിനെ കഴുത്തറുത്ത് കൊന്നു

കല്‍പകഞ്ചേരി:  മാതാവിനെ കഴുത്തറുത്ത് കൊന്ന് മകന്‍ പോലീസില്‍ കീഴടങ്ങി. കല്‍പകഞ്ചേരി ഈങ്ങേങ്ങല്‍പടി പരേതനായ വാരിയത്ത് അബ്ദുറഹ്മാന്റെ ഭാര്യ പാത്തുമ്മു(80)വാണ് കൊല്ലപ്പെട്ടത്. ഏക മകന്‍ മൊയ്തീന്‍(50)ആണ് കൃത്യത്തിന് ശേഷം കല്‍പകഞ്ചേരി പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. തിങ്കളാഴ്ച  വൈകീട്ട് ആറരയോടെ കടുങ്ങാത്തുകുണ്ട് താഴെ അങ്ങാടിയിലാണ് നാടിനെ നടുക്കിയ കൊലപാതകം. വര്‍ഷങ്ങളായി ഇരുവരും തമ്മലുള്ള സ്വത്ത് തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഇതാണ് Read More …

പി.കെ. സൈനബയുടെ പേരും

നിലമ്പൂര്‍: എല്‍.ഡി.എഫില്‍ സ്ഥാനാര്‍ഥി പട്ടികയില്‍ പി.കെ. സൈനബയുടെ പേരും പാര്‍ട്ടി പരിഗണിക്കുന്നു. സൈനബയുടെ പേര് കൂടി ഉള്‍പ്പെടുത്തിയ പുതിയ പട്ടിക ജില്ലാ സെക്രട്ടറിയേറ്റിന് സംസ്ഥാന നേതൃത്വം തിരിച്ചു നല്‍കി.  നിലമ്പൂരില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പട്ടികയില്‍ പി.വി അന്‍വര്‍, പ്രൊഫ. എം. തോമസ് മാത്യൂ എന്നിവരുടെ പേരുകളാണ് ആദ്യം ഉള്‍പ്പെടുത്തിയിരുന്നത്. നിലമ്പൂര്‍ ഏരിയാ കമ്മിറ്റി പി.വി അന്‍വറിനു Read More …

കാര്‍ഷിക അവാര്‍ഡ് കര്‍ഷകന്‍ മാത്യു സെബാസ്റ്റ്യന്‍ ഏറ്റുവാങ്ങി

ന്യൂഡല്‍ഹി: കേന്ദ്ര കൃഷി മന്ത്രാലയവും, ദേശീയ കാര്‍ഷിക ഗവേഷണ കേന്ദ്രവും സംയുക്തമായി ഏര്‍പ്പെടുത്തിയ കാര്‍ഷിക അവാര്‍ഡ് കരുവാരക്കുണ്ട് സ്വദേശിയായ കര്‍ഷകന്‍ മാത്യു സെബാസ്റ്റ്യന്‍ ഏറ്റുവാങ്ങി.  ഡല്‍ഹിയില്‍ നടന്ന ‘കൃഷി ഉന്നതി’ ചടങ്ങില്‍ വെച്ച് തിങ്കളാഴ്ച കേന്ദ്ര കൃഷികര്‍ഷക ക്ഷേമ മന്ത്രി രാധാ മോഹന്‍ സിങ് മാത്യു സെബാസ്റ്റിയന് അവാര്‍ഡ് സമ്മാനിച്ചു.  കോഴിക്കോട് കേന്ദ്ര സുഗന്ധവിള ഗവേഷണ Read More …

വോട്ടേഴ്‌സ് വാള്‍ പ്രചരണത്തിന് തുടക്കമായി

പത്തനംതിട്ട:  ജില്ലയിലെ പോളിംഗ് ശതമാനം വര്‍ധിപ്പിക്കുന്നതിനായി സ്വീപ്പിനോടനുബന്ധിച്ച് ഇലക്ഷന്‍ വിഭാഗം നടപ്പാക്കുന്ന മിഷന്‍ 80% പദ്ധതിയുടെ വോട്ടേഴ്‌സ് വാള്‍ പ്രചരണത്തിന് തുടക്കമായി. ജില്ലാ കളക്ടര്‍ എസ്.ഹരികിഷോര്‍ ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പിന്റെ പ്രാധാന്യത്തെക്കുറിച്ചും വോട്ടുചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും വോട്ടര്‍മാരെ ബോധവത്ക്കരിക്കുകയാണ് ലക്ഷ്യം. ജില്ലയിലെ വില്ലേജ് ഓഫീസുകള്‍, പഞ്ചായത്ത് ഓഫീസുകള്‍, മറ്റു പ്രധാന സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ വോട്ടര്‍മാര്‍ക്ക് ഒപ്പുരേഖപ്പെടുത്തുന്നതിനു Read More …

പൊതുസ്ഥലത്തെ പ്രചാരണ ബോര്‍ഡുകളും ബാനറുകളും നീക്കം ചെയ്തു

പത്തനംതിട്ട:  ജില്ലയിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും അധീനതയിലുള്ള സ്ഥലങ്ങളില്‍ സ്ഥാപിച്ചിരുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെയും സംഘടനകളുടെയും ബോര്‍ഡുകളും ബാനറുകളും ഉള്‍പ്പെടെയുള്ള പ്രചാരണ സാമഗ്രികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരം ഞായറാഴ്ച നീക്കം ചെയ്തതായി ജില്ലാ കളക്ടര്‍ എസ്. ഹരികിഷോര്‍ അറിയിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ തടയുന്നതിനു രൂപീകരിച്ചിട്ടുള്ള ഫ്‌ളയിംഗ് സ്‌ക്വാഡുകളുടെയും ആന്റി Read More …

എല്‍ഡിഎഫ് കണ്‍വെന്‍ഷന്‍ 20 മുതല്‍

മലപ്പുറം: ജാര്‍ഖണ്ടില്‍ കന്നുകാലി വ്യാപാരികളെ കൊന്നു കെട്ടിത്തൂക്കിയ സംഘ പരിവാറിന്റെ മനുഷ്യത്വഹീനമായ പ്രവര്‍ത്തനങ്ങളില്‍ എല്‍ ഡി എഫ് ജില്ലാ കമ്മിറ്റി യോഗം ശക്തമായി പ്രതിഷേധിച്ചു. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണി ഉയര്‍ത്തുന്ന  പ്രവര്‍ത്തനങ്ങളാണ് സംഘപരിവാര്‍ ശക്തികള്‍ ബോധപൂര്‍വമായി നിരന്തരം നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനെതിരെ രാജ്യത്താകമാനം ശക്തമായ പ്രതിഷേധ നിര ഉയര്‍ന്നു വരണം. ജില്ലാ കമ്മിറ്റി യോഗത്തില്‍ സി Read More …